കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയിൽ കോൺഗ്രസ് നേതാക്കളുടേയും പ്രവർത്തകരുടേയും കൂട്ട അറസ്റ്റ്! യോഗിക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക

Google Oneindia Malayalam News

ഷാജഹാന്‍പൂര്‍: ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസ് നേതാക്കളുടേയും പ്രവര്‍ത്തകരുടേയും കൂട്ട അറസ്റ്റ്. മുന്‍ കേന്ദ്ര മന്ത്രി കൂടിയായ ബിജെപി നേതാവ് ചിന്മയാനന്ദയ്ക്ക് എതിരെ പീഡന പരാതി ഉന്നയിച്ച പെണ്‍കുട്ടിയെ ജയിലില്‍ അടച്ചതിനെതിരെ കോണ്‍ഗ്രസ് ന്യായ് യാത്ര എന്ന പേരിൽ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നു. എന്നാല്‍ മാര്‍ച്ചിന് ബിജെപി ഭരണകൂടം അനുമതി നല്‍കിയില്ല. തുടര്‍ന്നാണ് കോണ്‍ഗ്രസ് നേതാക്കളെ അടക്കം അറസ്റ്റ് ചെയ്തത്.

മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജിതിന്‍ പ്രസാദ, ജില്ലാ പ്രസിഡണ്ട് കൗശല്‍ മിശ്ര, ഉത്തര്‍ പ്രദേശ് നിയമസഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് അജയ് കുമാര്‍ ലല്ലു, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ധീരജ് ഗുജ്ജര്‍ എന്നിവരടക്കമുളളവരാണ് അറസ്റ്റിലായിരിക്കുന്നത്. ഷാജഹാന്‍പൂരില്‍ നിന്ന് ലഖ്‌നൗവിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താനായിരുന്നു കോണ്‍ഗ്രസ് നീക്കം.

priyanka

ഒരു റാലിയും നടത്താന്‍ ആരെയും അനുവദിക്കില്ല എന്നാണ് അധികൃതര്‍ പറയുന്നതെന്ന് കൗശല്‍ മിശ്ര പ്രതികരിച്ചു. ജതിന്‍ പ്രസാദയും മിശ്രയും വീട്ടുതടങ്കലില്‍ ആണെന്നാണ് വിവരം. ഇരുനേതാക്കളുടേയും വീടിന് മുന്നില്‍ വന്‍ പോലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്. ഉത്തര്‍ പ്രദേശ് കശ്മീരല്ലെന്നും ഇരയായ പെണ്‍കുട്ടിക്ക് വേണ്ടി പ്രതികരിക്കാനുളള അവകാശം പോലും യോഗി സര്‍ക്കാര്‍ ഇല്ലാതാക്കുകയാണ് എന്നും ജതിന്‍ പ്രസാദ ട്വീറ്റ് ചെയ്തു.

നേതാക്കളെ കൂടാതെ എണ്‍പതോളം കോണ്‍ഗ്രസ് പ്രവര്‍ത്തകരും അറസ്റ്റിലായിട്ടുണ്ട്. നിരോധനാജ്ഞ നിലനില്‍ക്കേ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടി ഓഫീസിന് മുന്നില്‍ യോഗം ചേരുകയായിരുന്നുവെന്നും അതിനാലാണ് അറസ്റ്റ് ചെയ്തത് എന്നുമാണ് പോലീസ് സൂപ്രണ്ട് ദിനേഷ് ത്രിപാഠിയുടെ പ്രതികരണം. കോണ്‍ഗ്രസ് നേതാക്കളുടേയും പ്രവര്‍ത്തകരുടേയും അറസ്റ്റില്‍ രൂക്ഷ പ്രതികരണവുമായി പ്രിയങ്ക ഗാന്ധി രംഗത്ത് എത്തിയിട്ടുണ്ട്.

ഉത്തര്‍ പ്രദേശില്‍ ക്രിമിനലുകള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം ലഭിക്കുകയാണെന്നും അത് വഴി ഇരയെ ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണ് എന്ന് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു. 'ഷാജഹാന്‍പൂരിന്റെ മകള്‍ക്ക് നീതി വേണമെന്ന് പറയുന്നവരെ അടിച്ചമര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. പദയാത്ര അവര്‍ തടഞ്ഞിരിക്കുന്നു. നേതാക്കളെ അറസ്റ്റ് ചെയ്തിരിക്കുന്നു. എന്തിനാണ് ഇത്ര പരിഭ്രാന്തരാകുന്നത്' എന്നും പ്രിയങ്ക ട്വീറ്ററിൽ കുറിച്ചു.

English summary
Priyanka Gandhi slams UP government for the arrest of Congress leaders and workers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X