കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗി ആദിത്യനാഥിനെ വിടാതെ കോൺഗ്രസ്, രാഹുലിന്റെ പരിഹാസത്തിന് പിന്നാലെ പ്രിയങ്കയും!

Google Oneindia Malayalam News

Recommended Video

cmsvideo
യോഗിയെ പരിഹസിച്ച് രാഹുലിന് പിന്നാലെ പ്രിയങ്കയും

ദില്ലി: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അധിക്ഷേപിച്ച് ട്വീറ്റ് ചെയ്തു എന്ന് ആരോപിച്ച് മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത സംഭവം വലിയ പ്രതിഷേധത്തിനാണ് വഴിവെച്ചത്. പിന്നാലെ സുപ്രീം കോടതി ഇദ്ദേഹത്തെ പുറത്ത് വിടാന്‍ ഉത്തരവിട്ടു.

സംഭവത്തില്‍ യോഗിയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത് വന്നിരുന്നു. യുപി മുഖ്യനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രംഗത്ത് വന്നിരിക്കുകയാണ്.

മാധ്യമപ്രവർത്തകന്റെ അറസ്റ്റ്

മാധ്യമപ്രവർത്തകന്റെ അറസ്റ്റ്

പ്രശാന്ത് കനോജി എന്ന മാധ്യമപ്രവര്‍ത്തകനാണ് യോഗി ആദിത്യനാഥിനെ ട്വിറ്ററില്‍ അധിക്ഷേപിച്ച് പോസ്റ്റിട്ടു എന്ന കുറ്റം ചുമത്തി അറസ്റ്റിലായിരുന്നത്. യോഗിയോട് താന്‍ വിവാഹാഭ്യര്‍ത്ഥന നടത്തി എന്ന് ഒരു സ്ത്രീ പറയുന്ന വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചതിന്റെ പേരിലായിരുന്നു അറസ്റ്റ്. ഇതോടെ സര്‍ക്കാരിന് നേരെ വലിയ വിമര്‍ശനം തന്നെ ഉയര്‍ന്നു വന്നു.

ഇടപെട്ട് സുപ്രീം കോടതി

ഇടപെട്ട് സുപ്രീം കോടതി

അറസ്റ്റിനെതിരെ കനോജിയുടെ ഭാര്യയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഈ അറസ്റ്റ് ഭരണഘടനാ വിരുദ്ധമാണ് എന്ന് ചൂണ്ടിക്കാട്ടി മാധ്യമപ്രവര്‍ത്തകനെ ഉടനെ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. അറസ്റ്റ് എന്ത് അടിസ്ഥാനത്തിലാണ് എന്ന് സുപ്രീം കോടതി ചോദിച്ചു. കനോജിക്കെതിരെ കൊലപാതക കേസ് അല്ലെന്നും കോടതി കുറ്റപ്പെടുത്തി.

പരിഹസിച്ച് രാഹുൽ

പരിഹസിച്ച് രാഹുൽ

ഈ സംഭവത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ യുപി സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. യോഗിയെ പരിഹസിച്ച് കൊണ്ടുളളതാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. തന്നെക്കുറിച്ച് വ്യാജവാര്‍ത്തയുണ്ടാക്കുകയും ബിജെപി-ആര്‍എസ്എസ് അജണ്ടകള്‍ നടപ്പാക്കുകയും ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയാണ് എങ്കില്‍ പിന്നെ മിക്ക മാധ്യമങ്ങള്‍ക്കും ജീവനക്കാരുടെ എണ്ണം കുറഞ്ഞേനെ എന്നാണ് പരിഹാസം.

ആഞ്ഞടിച്ച് പ്രിയങ്ക

ആഞ്ഞടിച്ച് പ്രിയങ്ക

പിന്നാലെ പ്രിയങ്ക ഗാന്ധിയും പ്രതികരണവുമായി രംഗത്ത് എത്തിയിട്ടുണ്ട്. സംഭവത്തില്‍ ട്വിറ്ററിലാണ് പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം. ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ കര്‍ഷകരേയും മാധ്യമപ്രവര്‍ത്തകരേയും ഭയപ്പെടുത്തി നിർത്തുകയാണ് എന്ന് പ്രിയങ്ക ഗാന്ധി തുറന്നടിച്ചു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെ അവരെ ഭയം എന്ന ആയുധം കൊണ്ട് നേരിടുകയാണ് എന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.

അമേഠി പോയ രാഹുൽ ഗാന്ധിക്ക് വീടും പോകും? ബംഗ്ലാവ് ഒഴിഞ്ഞ് കിടക്കുന്ന വീടുകളുടെ പട്ടികയിൽ!അമേഠി പോയ രാഹുൽ ഗാന്ധിക്ക് വീടും പോകും? ബംഗ്ലാവ് ഒഴിഞ്ഞ് കിടക്കുന്ന വീടുകളുടെ പട്ടികയിൽ!

English summary
Priyanka Gandhi slams UP CM Yogi Adityanath in Journalist's arrest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X