കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുഴകടന്ന് പ്രിയങ്കയെത്തുന്നു; പ്രിയങ്കാ ഗാന്ധിയുടെ ഗംഗാപ്രയാണത്തിന് തുടക്കമായി

Google Oneindia Malayalam News

Recommended Video

cmsvideo
പുഴകടന്ന് പ്രിയങ്ക ഗാന്ധിയെത്തുന്നു | Oneindia Malayalam

ലക്നൗ: പ്രിയങ്കാ ഗാന്ധിയുടെ രീതികൾ എപ്പോഴും വ്യത്യസ്തമാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വ്യത്യസ്തമായൊരു രീതി തിരഞ്ഞെടുത്തിരിക്കുകയാണ് പ്രിയങ്ക. ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് പ്രയാഗ് രാജിൽ നിന്നും പ്രിയങ്ക ഗാന്ധി തുടക്കം കുറിച്ചു. ഗംഗയിൽ നിന്നും വോട്ട് മാർഗമുള്ള പര്യടനത്തിനാണ് പ്രിയങ്ക തിങ്കളാഴ്ച തുടക്കം കുറിച്ചത്

ഗംഗാ തീരത്തുള്ള ചെറുഗ്രാമങ്ങളിൽ ഒബിസി, ദളിത് വിഭാഗങ്ങളിലുളള ആയിരങ്ങളാണ് താമസിക്കുന്നത്. ഈ വോട്ടുകൾ ആകർഷിക്കുകയാണ് ലക്ഷ്യം. യാത്രമധ്യേ ചില ക്ഷേത്രങ്ങളിലും പ്രിയങ്ക സന്ദർശനം നടത്തുന്നുണ്ട്. മൂന്ന് ദിവസത്തിനുള്ളിൽ പ്രയാഗ് രാജ് മുതൽ വാരണാസിയിലെ അസിഘട്ട് വരെയുള്ള 140 കിലോമീറ്റർ ദൂരമാണ് പ്രിയങ്ക ബോട്ടിൽ പിന്നിടുന്നത്. പ്രധാനമന്ത്രിയുടെ വാരണാസിയിലും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഗൊരഖ്പ്പൂരിലും പ്രിയങ്ക എത്തുന്നുണ്ട്.

up

പഴയ ശക്തി കേന്ദ്രങ്ങൾ വീണ്ടെടുക്കാൻ പ്രിയങ്കയുടെ യാത്രയ്ക്കാകുമെന്നാണ് കോൺഗ്രസ് കേന്ദ്രങ്ങൾ പ്രതീക്ഷിക്കുന്നത്. യാത്ര തുടങ്ങുന്ന ചാത്വഗിൽ നിന്നും 40 കിലോമീറ്റർ അകലെ ദംദമ്മിലാണ് പ്രിയങ്ക ആദ്യം പാർട്ടി പ്രവർത്തകരുമായി സംവദിക്കുക. ബിജെപിയുടെ മുഖ്യ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ഗംഗാ നദിയുടെ ശുചീകരണം. ഗംഗയുടെ നിലവിലെ അവസ്ഥ പ്രിയങ്ക രാഷ്ട്രീയ ആയുധമായി ഉയർത്തിയേക്കും. ഗംഗ എപ്പോൾ പൂർണമായും ശുദ്ധമാണെന്നും പ്രിയങ്കയ്ക്ക് സ്വാഗതമെന്നുമാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചത്.

ddd

80 സീറ്റുകള്ള ഉത്തർപ്രദേശ് രാജ്യം ഭരിക്കാൻ നിർണായകമാണ്. 40 സീറ്റുകളുള്ള കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയാണ് പ്രിയങ്കാ ഗാന്ധിക്കുള്ളത്. പ്രിയങ്കാ ഗാന്ധിയുടെ വഴികളെ മായാവതിയും അഖിലേഷും ആദിത്യനാഥുമെല്ലാം ജാഗ്രതയോടെ ഉറ്റുനോക്കുകയാണ്.

ആരും കേട്ടിരുന്ന് പോകും, പാട്ട് പാടി സദസ്സിനെ കൈയ്യിലെടുത്ത് ആലത്തൂർ സ്ഥാനാർത്ഥി രമ്യാ, വീഡിയോആരും കേട്ടിരുന്ന് പോകും, പാട്ട് പാടി സദസ്സിനെ കൈയ്യിലെടുത്ത് ആലത്തൂർ സ്ഥാനാർത്ഥി രമ്യാ, വീഡിയോ

English summary
Congress' eastern UP in-charge, Priyanka Gandhi, began her three-day campaign in the state with a boat ride from Manaiya to Sitamarhi. She is likely to take on PM Modi-led government over the Namami Gange project which was one of the poll planks the BJPin the 2014 Lok Sabha elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X