കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്കയ്ക്ക് പിഴച്ചത് ഒരൊറ്റ കാര്യത്തില്‍, തിരുത്തും, 4 കാര്യങ്ങള്‍, നോട്ടമിട്ടത് ഇവരെ, മുന്നോട്ട്

Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശിനെ ഇളക്കി മറിച്ച പോരാട്ടത്തിലൂടെ പ്രിയങ്ക ഗാന്ധി ജനശ്രദ്ധ നേടിയെങ്കിലും, വീഴ്ച്ച സംഭവിച്ചെന്ന് വിലയിരുത്തല്‍. അതിഥി തൊഴിലാളി വിഷയത്തില്‍ അടക്കം പ്രിയങ്കയുടെ കൂടെയുള്ളവര്‍ നടത്തിയ ചില ധാര്‍ഷ്ട്യങ്ങള്‍ വലിയ വീഴ്ച്ചയായിട്ടാണ് പ്രിയങ്ക കാണുന്നത്. ഇവരെ ഒതുക്കുകയോ പുറത്താക്കുകയോ ചെയ്യാതെ മുന്നോട്ട് പോക്കില്ലെന്നാണ് പ്രിയങ്ക കരുതുന്നത്. ഏറ്റവും വലിയ വില്ലനായി പ്രിയങ്ക കാണുന്നത് സന്ദീപ് സിംഗിനെയാണ്. പ്രിയങ്കയുടെ പിഎ ആണ് സന്ദീപ്. നേരത്തെ തന്നെ സീനിയര്‍ നേതാക്കള്‍ ഇക്കാര്യത്തില്‍ പ്രിയങ്കയ്ക്ക് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഇനി കാര്യങ്ങളില്‍ മാറ്റം വരുത്തുമെന്ന് ഇവരെ പ്രിയങ്ക അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് വന്‍ അഴിച്ചുപണി തന്നെയാണ് ഇനി വരാനിരിക്കുന്നത്.

താരമായി പ്രിയങ്ക

താരമായി പ്രിയങ്ക

പ്രിയങ്കയുടെ ഇടപെടല്‍ വലിയ രാഷ്ട്രീയ നേട്ടമാണ് കോണ്‍ഗ്രസിന് സമ്മാനിച്ചതെന്ന് നേതാക്കള്‍ സമ്മതിക്കുന്നു. അതിഥി തൊഴിലാളി വിഷയം ഇപ്പോഴും സംസ്ഥാനത്ത് കത്തി നില്‍ക്കുകയാണ്. ഇതിന് കാരണം പ്രിയങ്കയാണ്. കോണ്‍ഗ്രസ് ഏറ്റെടുത്ത വിഷയമായത് കൊണ്ട് ഇതിനെ തൊടാന്‍ തന്നെ സമാജ് വാദിയും ബിഎസ്പിയും മടിക്കുകയാണ്. ഞങ്ങള്‍ ഈ വിഷയത്തില്‍ വേറെ തന്നെ പ്രക്ഷോഭം നടത്തുമെന്നാണ് അഖിലേഷ് യാദവ് സൂചിപ്പിച്ചത്. എന്നാല്‍ ഇത് പ്രിയങ്കയുടെ നേട്ടം മുന്നിലുള്ളത് കൊണ്ടാണ്. പക്ഷേ തന്റെ കൂടെയുള്ളവര്‍ തന്നെ കാര്യങ്ങള്‍ പൊളിച്ചത് പ്രിയങ്കയെ ചൊടിപ്പിച്ചിരിക്കുകയാണ്.

പിഴച്ചത് ഒരൊറ്റ കാര്യത്തില്‍

പിഴച്ചത് ഒരൊറ്റ കാര്യത്തില്‍

അതിഥി തൊഴിലാളികള്‍ക്കുള്ള ബസ് വിഷയം സന്ദീപ് സിംഗിന്റെ ആശയമായിരുന്നു. പ്രിയങ്കയുടെ പേഴ്‌സണല്‍ സെക്രട്ടറിയാണ് സന്ദീപ്. ഏറ്റവും വലിയ വിഷയം നേതാവിനേക്കാള്‍ മുകളില്‍ സെക്രട്ടറി എത്തി നില്‍ക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ നീണ്ടിരിക്കുകയാണ്. ഒരു നേതാവിന്റെ രാഷ്ട്രീയ അജണ്ട തീരുമാനിക്കുന്നത് സെക്രട്ടറിയായി മാറിയിരിക്കുകയാണ്. യുപിയില്‍ പ്രിയങ്കയുടെ പേരില്‍ എല്ലാ ഇടപെടലും നടത്തുന്നത്. സന്ദീപ് സിംഗാണ്. നേരത്തെ മാധ്യമങ്ങളുമായി കൊമ്പുകോര്‍ത്തതും, അടുത്തിടെ പരസ്യമായ ശബ്ദ സന്ദേശത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ സന്ദീപ് ഭീഷണിപ്പെടുത്തുന്നതും നേരത്തെ തന്നെ പ്രിയങ്കയെ ചൊടിപ്പിച്ച കാര്യമാണ്.

വില്ലന്‍മാര്‍ നിരവധി

വില്ലന്‍മാര്‍ നിരവധി

സന്ദീപ് സിംഗ് കാര്യങ്ങള്‍ ഏറ്റെടുത്തെങ്കിലും അശ്രദ്ധമായി കാര്യങ്ങള്‍ കൈകാര്യം ചെയ്തത് കൊണ്ടാണ് ബസ്സുകള്‍ കൃത്യമായി പരിശോധിക്കാതിരുന്നത്. ഇതാണ് തിരുത്താന്‍ ഒരുങ്ങുന്നത്. സീനിയേഴ്‌സിന്റെ മോശം സമീപനവും, തിരഞ്ഞെടുത്തവര്‍ തമ്മില്‍ ഒറ്റക്കെട്ടായി നില്‍ക്കാത്തതും പ്രിയങ്കയെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ തുടക്കമാണ് അതിഥി സിംഗില്‍ കണ്ടത്. ഒറ്റക്കെട്ടായി നില്‍ക്കുന്നവര്‍ മാത്രം മതി ഇനി കോണ്‍ഗ്രസില്‍ എന്ന് പ്രിയങ്ക എല്ലാവരെയും അറിയിച്ചിട്ടുണ്ട്.

അറസ്റ്റിലായിട്ടും മിണ്ടാട്ടമില്ല

അറസ്റ്റിലായിട്ടും മിണ്ടാട്ടമില്ല

അജയ് കുമാര്‍ ലല്ലു കോണ്‍ഗ്രസ് യുപി ഘടകത്തിന്റെ സംസ്ഥാന അധ്യക്ഷനാണ്. എന്നാല്‍ ഇതുവരെ രാഹുല്‍ ഗാന്ധിയോ സോണിയാ ഗാന്ധിയോ ഇക്കാര്യത്തില്‍ പ്രതിഷേധം അറിയിച്ചിട്ടില്ല. പാര്‍ട്ടി വക്താക്കളായ സുപ്രിയ ശ്രീനാഥ്, യുപിയിലെ നേതാവ് ആരാധന മിശ്ര എന്നിവരാണ് കാര്യമായി പ്രതികരിച്ചത്. പ്രിയങ്കയാണ് ഏറ്റവും ശക്തമായി പ്രതികരിച്ചത്. ജീവിതത്തില്‍ ഏറ്റവും പ്രതിസന്ധി അനുഭവിച്ചയാളാണ് അജയ് കുമാര്‍ ലല്ലു. തന്റെ കരിയറിലൂടെ പിന്നോക്ക വിഭാഗങ്ങള്‍ക്ക് വേണ്ടി ലല്ലു ശക്തമായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും പ്രിയങ്ക പറഞ്ഞു. മുതിര്‍ന്ന നേതാക്കളായ ആര്‍പിഎന്‍ സിംഗ്, പ്രമോദ് തിവാരി, ശ്രീപ്രകാശ് ജെസ്വാള്‍ എന്നിവര്‍ ഇതുവരെ മിണ്ടിയിട്ടില്ല. ഇവരെയൊന്നും ഇനി യുപി കോണ്‍ഗ്രസില്‍ തന്നെ വേണമെന്നില്ലാണ് പ്രിയങ്കയുടെ നിലപാട്.

പ്രിയങ്കയുടെ പടയൊരുക്കം

പ്രിയങ്കയുടെ പടയൊരുക്കം

പല്ലും നഖവും വരെ ഉപയോഗിച്ച് ബിജെപിക്കെതിരെ പോരാടണമെന്നാണ് പ്രിയങ്കയുടെ നിര്‍ദേശം. അജയ് കുമാര്‍ ലല്ലു അറസ്റ്റിലായപ്പോഴുള്ള കോണ്‍ഗ്രസ് നേതാക്കളുടെ തണുപ്പന്‍ പ്രതികരണത്തെ സമാജ് വാദി പാര്‍ട്ടിയും ചോദ്യം ചെയ്യുന്നുണ്ട്. ജയില്‍ ബാരോ ആന്ദോളന്‍ ആണ് പ്രിയങ്കയുടെ മനസ്സിലുള്ളത്. സംസ്ഥാന അധ്യക്ഷന് പിന്നാലെ പ്രമുഖ നേതാക്കളെല്ലാം തെരുവിലിറങ്ങി ജയിലില്‍ പോകാന്‍ തയ്യാറാവുന്ന സമര രീതിയാണിത്. ബിജെപി നേതാക്കള്‍ തന്നെയാണ് ഇത്തരമൊരു നീക്കം യോഗിക്കെതിരെ നിര്‍ദേശിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ ജയിലിലായാല്‍ അതിന്റെ ഇംപാക്റ്റ് അടുത്ത തിരഞ്ഞെടുപ്പ് വരെ നില്‍ക്കും. വന്‍ രാഷ്ട്രീയം നേട്ടമായിരിക്കും പ്രിയങ്ക ജയിലില്‍ പോയാല്‍ ലഭിക്കുക. മുമ്പ് ഇന്ദിരാ ഗാന്ധിയെ അറസ്റ്റ് ചെയ്തപ്പോള്‍ അടിയന്തരാവസ്ഥയ്ക്ക് ശേഷം വന്‍ നേട്ടം കോണ്‍ഗ്രസിനുണ്ടായിരുന്നു.

ഒരൊറ്റ മാസ് നീക്കം

ഒരൊറ്റ മാസ് നീക്കം

പ്രിയങ്ക എതിരാളികളെ തുരത്താനുള്ള പടയൊരുക്കത്തിലാണ്. അജയ് ലല്ലു പ്രിയങ്കയുടെ ബസ്സ് വിവാദത്തിന്റെ ഭാഗമായിരുന്നില്ല. പിന്നെങ്ങനെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമെന്നാണ് ചോദ്യം. പ്രിയങ്കയുടെ ഓഫീസും യുപി സര്‍ക്കാരും തമ്മിലാണ് ഇക്കാര്യത്തില്‍ ചര്‍ച്ച നടന്നത്. യഥാര്‍ത്ഥത്തില്‍ പ്രിയങ്കയെ അറസ്റ്റ് ചെയ്താല്‍ കളി മാറും എന്നുള്ളത് കൊണ്ടാണ് യോഗി ലല്ലുവിനെ അറസ്റ്റ് ചെയ്തത്. അതേസമയം രാജ് ബബ്ബാര്‍, പ്രമോദ് തിവാരി, ജിതിന്‍ പ്രസാദ എന്നിവരാണ് അറസ്റ്റിലായതെങ്കില്‍ എല്ലാവരും പ്രക്ഷോഭത്തിനിറങ്ങുമായിരുന്നു എന്ന് യുവ നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. 2009ല്‍ റീത്താ ജോഷിയെ അറസ്റ്റ് ചെയ്തപ്പോഴുള്ള സമരമാണ് വേണ്ടതെന്ന് പ്രിയങ്ക നിര്‍ദേശിച്ചിട്ടുണ്ട്. അന്ന് തെരുവില്‍ ഇറങ്ങി നടത്തിയ സമരമാണ് കോണ്‍ഗ്രസിന്റെ തലവര മാറ്റിയത്.

മാറ്റങ്ങള്‍ ഇങ്ങനെ

മാറ്റങ്ങള്‍ ഇങ്ങനെ

സന്ദീപിനെ ലഖ്‌നൗവിന്റെ മാത്രം ചുമതല നല്‍കാനാണ് പ്രിയങ്കയുടെ പ്ലാന്‍. കൂടുതല്‍ ഇടങ്ങളിലേക്ക് അദ്ദേഹം മാറുന്നത് നേതൃത്വത്തിന് ഭീഷണിയാണെന്ന് പ്രിയങ്ക തിരിച്ചറിഞ്ഞിട്ടുണ്ട്. നേരത്തെ ചൗക്കീദാര്‍ ചോര്‍ ഹെ എന്ന ക്യാമ്പയിന്‍ ഏറ്റുപിടിച്ച് രാഹുലിന്റെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കിയത് സന്ദീപായിരുന്നു. പ്രിയങ്ക ജ്യോതിരാദിത്യ സിന്ധ്യയുമായി തെറ്റിയതിന് പിന്നിലും സന്ദീപ് സിംഗാണ്. അതുകൊണ്ട് പല നേതാക്കളെയും പല മേഖലകളിലാക്കി പ്രവര്‍ത്തിപ്പിക്കുന്ന സ്റ്റൈലാണ് പ്രിയങ്ക സജ്ജമാക്കുന്നത്. ലല്ലുവിന് വേണ്ടിയാണ് ഇനി കോണ്‍ഗ്രസ് തെരുവില്‍ ഇറങ്ങുക. അതേസമയം സീനിയേഴ്‌സ് കൂടെ നിന്നില്ലെങ്കില്‍ പുറത്ത് പോവേണ്ടി വരുമെന്ന മുന്നറിയിപ്പും പ്രിയങ്ക നല്‍കിയിട്ടുണ്ട്.

ആ മൂര്‍ഖന്‍ അഞ്ചലില്‍ അപൂര്‍വം...സംഭവിച്ചത്, 2 തവണ, ഉത്രയ്ക്ക് പായസത്തിലും ജ്യൂസിലും, ഞെട്ടിക്കും!!ആ മൂര്‍ഖന്‍ അഞ്ചലില്‍ അപൂര്‍വം...സംഭവിച്ചത്, 2 തവണ, ഉത്രയ്ക്ക് പായസത്തിലും ജ്യൂസിലും, ഞെട്ടിക്കും!!

English summary
priyanka gandhi strongly set her foot in uttar pradesh and correcting mistakes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X