കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജ്യോതിരാദിത്യ സിന്ധ്യയില്ല; ഉത്തര്‍ പ്രദേശ് കോണ്‍ഗ്രസിന്റെ പൂര്‍ണ ചുമതല ഇനി പ്രിയങ്കയ്ക്ക്

Google Oneindia Malayalam News

ദില്ലി: ഉത്തര്‍ പ്രദേശ് കോണ്‍ഗ്രസിന്റെ പൂര്‍ണ ചുമതല ദേശീയ നേതൃത്വം പ്രിയങ്കാ ഗാന്ധിക്ക് നല്‍കി. നേരത്തെ കിഴക്കന്‍ യുപിയുടെ ചുമതല മാത്രമാണ് പ്രിയങ്കയ്ക്കുണ്ടായിരുന്നത്. പടിഞ്ഞാറന്‍ യുപിയുടെ ചുമതല ജ്യോതിരാദിത്യ സിന്ധ്യക്കായിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പ്രിയങ്കാ ഗാന്ധി സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങിയത്. തൊട്ടുപിന്നാലെ അവര്‍ക്ക് കിഴക്കന്‍ യുപിയുടെ ചുമതല രാഹുല്‍ ഗാന്ധി നല്‍കുകയായിരുന്നു. ഉത്തര്‍ പ്രദേശ് വലിയ സംസ്ഥാനമായതിനാല്‍ തന്നെ ഒറ്റയ്ക്ക് കൈകാര്യം ചെയ്യുക പ്രയാസമാണ്. ഇക്കാര്യം മുന്‍കൂട്ടി കണ്ടാണ് രണ്ടു എഐസിസി ജനറല്‍ സെക്രട്ടറിമാരെ രാഹുല്‍ നിയോഗിച്ചത്.

15

എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദയനീയ പരാജയമാണ് കോണ്‍ഗ്രസ് നേരിട്ടത്. രാഹുല്‍ ഗാന്ധിയുടെ അമേഠി മണ്ഡലത്തില്‍ പോലും കോണ്‍ഗ്രസ് തോറ്റു. 80 ലോക്‌സഭാ മണ്ഡലങ്ങളുള്ള യുപിയില്‍ നിന്ന് ഒരു സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. സോണിയാ ഗാന്ധി മല്‍സരിച്ച റായ്ബറേലിയില്‍ മാത്രം. ഇത്രയും ദയനീയമായ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സംസ്ഥാന അധ്യക്ഷന്‍ രാജ് ബബ്ബാര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രാജിവച്ചിരുന്നു.

കര്‍ണാടകത്തില്‍ മകള്‍ വിമതര്‍ക്കൊപ്പം; രാജിവച്ച അച്ഛന്റെ നിലപാടില്‍ മയം, മൂന്നാമനെ തേടി കോണ്‍ഗ്രസ്!!കര്‍ണാടകത്തില്‍ മകള്‍ വിമതര്‍ക്കൊപ്പം; രാജിവച്ച അച്ഛന്റെ നിലപാടില്‍ മയം, മൂന്നാമനെ തേടി കോണ്‍ഗ്രസ്!!

തുടര്‍ന്ന് ഓരോ മണ്ഡലത്തിലേക്കും തോല്‍വിയുടെ കാരണം പഠിക്കാന്‍ രണ്ടംഗ സമിതിയെ നിയോഗിച്ചു. എല്ലാ ജില്ലാ കമ്മിറ്റികളും പിരിച്ചുവിടുകയും ചെയ്തു. തുടര്‍ന്ന് ഓരോ ജില്ലാ കമ്മിറ്റികളും പുനസംഘടിപ്പിക്കുകയാണ് കോണ്‍ഗ്രസ്. മാത്രമല്ല, 2022ല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രിയങ്കാ ഗാന്ധിയുടെ നീക്കം.

English summary
Priyanka Gandhi takes charge of Entire Uttar Pradesh Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X