കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബുന്ധേല്‍ഖണ്ഡ് പിടിക്കാന്‍ പ്രിയങ്ക, 4 സീറ്റുകള്‍ക്ക് പ്രാധാന്യം, മഹാസഖ്യം കണ്ണുവെച്ച സീറ്റുകള്‍

Google Oneindia Malayalam News

ലഖ്‌നൗ: കോണ്‍ഗ്രസ് യുപിയില്‍ നിന്ന് ഒറ്റയടിക്ക് 20 സീറ്റ് നേടാനാവില്ലെന്ന നല്ല ബോധ്യമുള്ള പാര്‍ട്ടിക്ക്. ഓരോ ഘട്ടമായി ഓരോ മേഖലയില്‍ സ്വാധീനമുറപ്പിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ കോണ്‍ഗ്രസ്. ബുന്ധേല്‍ഖണ്ഡാണ് കോണ്‍ഗ്രസ് ഇത്തവണ വിജയത്തിനായി ലക്ഷ്യമിടുന്ന മേഖല. എന്നാല്‍ ബിജെപിയുടെ ശക്തമായ കോട്ടയാണിത്. അടുത്തിടെയൊന്നും ബിജെപി പരാജയപ്പെടാത്ത മണ്ഡലമാണ് ഇത്.

എന്നാല്‍ പ്രിയങ്ക ജാതിസമവാക്യത്തെ മുന്നില്‍ നിര്‍ത്തിയുള്ള പ്രചാരണത്തിനായി ബുന്ധേല്‍ഖണ്ഡില്‍ എത്തിയിരിക്കുകയാണ്. പ്രിയങ്കയുടെ ആദ്യ വരവാണ് ഇത്. ബിജെപി പ്രവര്‍ത്തകര്‍ വളരെ ആശങ്കയോടെയാണ് ഈ നീക്കത്തെ കാണുന്നത്. എന്നാല്‍ ആദ്യ വരവില്‍ തന്നെ ബിജെപിയെ ഞെട്ടിപ്പിക്കാനുള്ള കാര്യങ്ങള്‍ കൈവശമുണ്ടെന്ന് കോണ്‍ഗ്രസ് സംസ്ഥാന ഘടകം പറയുന്നു.

ബുന്ധേല്‍ഖണ്ഡ് ലക്ഷ്യം

ബുന്ധേല്‍ഖണ്ഡ് ലക്ഷ്യം

ബുന്ധേല്‍ഖണ്ഡാണ് ഇത്തവണ കോണ്‍ഗ്രസിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. പ്രിയങ്കയുടെ അടുത്ത ദിവസങ്ങളിലെ പ്രചാരണങ്ങള്‍ ഇവിടെയാകും നടക്കു. ഏപ്രില്‍ മൂന്നിന് ചകേരി വിമാനത്താവളത്തില്‍ പ്രിയങ്ക എത്തുമെന്ന് കോണ്‍ഗ്രസ് സൂചിപ്പിച്ചു. ഇവിടെ നിന്ന് കല്‍പിയിലേക്ക് പോകും. അവിടെ ചര്‍ച്ചകള്‍ക്ക് ശേഷം ജലൗനിലേക്കും, തുടര്‍ന്ന് ഹാമിര്‍പൂരിലേക്കും, പിന്നീട് ബാന്ദ, ചിത്രകൂട് എന്നിവയും സന്ദര്‍ശിക്കും.

എന്തുകൊണ്ട് ബുന്ധേല്‍ഖണ്ഡ്

എന്തുകൊണ്ട് ബുന്ധേല്‍ഖണ്ഡ്

ബുന്ധേല്‍ഖണ്ഡിന് ഒരു രാഷ്ട്രീയ പ്രാധാന്യങ്ങളുണ്ടെന്ന് കോണ്‍ഗ്രസ് തിരിച്ചറിഞ്ഞഇട്ടുണ്ട്. ഉത്തര്‍പ്രദേശ്-മധ്യപ്രദേശ് അതിര്‍ത്തിയിലെ മേഖലയാണ് ബുന്ധേല്‍ഖണ്ഡ്. മധ്യപ്രദേശിലെ രാഷ്ട്രീയ മാറ്റം ഇവിടെ പ്രതിഫലിക്കുമോ എന്നാണ് അരിയാനുള്ളത്. നാല് സീറ്റുകളാണ് മേഖലയില്‍ ഉള്ളത്. ബാന്ധ, ഹാമിര്‍പൂര്‍, ജലൗന്‍, ജാന്‍സി എന്നിവയാണ് മണ്ഡലങ്ങള്‍. മധ്യപ്രദേശിലെ നേട്ടം ഇവിടെയും ആവര്‍ത്തിക്കേണ്ടത് കോണ്‍ഗ്രസിന് അത്യാവശ്യമാണ്.

പ്രിയങ്ക മാറ്റിയെഴുതുമോ?

പ്രിയങ്ക മാറ്റിയെഴുതുമോ?

ബിജെപി ഏറ്റവും ശക്തമായ മേഖലയാണ് ബുന്ധേല്‍ഖണ്ഡ്. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിലും പിന്നീട് വന്ന ലോക്‌സഭ തിരഞ്ഞെടുപ്പിലും ബിജെപി സീറ്റുകള്‍ തൂത്തുവാരിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 20 സീറ്റുകള്‍ ബിജെപി നേടിയിരുന്നു. ബിജെപിയുടെ വോട്ടുശതമാനവും കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. ഇതിനെയൊക്കെ മാറ്റിമറിക്കേണ്ട ചുമതലയാണ് പ്രിയങ്കയ്ക്കുള്ളത്.

ആദ്യ നീക്കം ഇങ്ങനെ

ആദ്യ നീക്കം ഇങ്ങനെ

പ്രിയങ്ക ബുന്ധേല്‍ഖണ്ഡിലെ ഏറ്റവും പിന്നോക്ക മേഖലകളാണ് ആദ്യം സന്ദര്‍ശിക്കുന്നത്. ഇത് ജാതി വോട്ടുകള്‍ ലക്ഷ്യമിട്ടുള്ള മികച്ച നീക്കമാണ്. ഇവിടെയുള്ള അഞ്ച് ജില്ലകളിലാണ് ആദ്യ ഘട്ടത്തില്‍ പ്രിയങ്കയുടെ പ്രചാരണം. ഏപ്രില്‍ അഞ്ചിന് ബാന്ദയിലും ചിത്രകൂടിലും നടക്കുന്ന റോഡ് ഷോ നിര്‍ണായകമാകുമെന്നാണ് സൂചന. മോദിയുടെ ഞാനും ചൗക്കിദാര്‍ ക്യാമ്പയിനെ പൊളിക്കാനുള്ള പദ്ധതികള്‍ പ്രിയങ്ക തയ്യാറാക്കിയിട്ടുണ്ടെന്നാണ് സൂചന.

കണക്കുകള്‍ ഇങ്ങനെ

കണക്കുകള്‍ ഇങ്ങനെ

1991 മുതല്‍ 1998 വരെ ബിജെപിയുടെ വളര്‍ച്ച ശക്തമായിരുന്നു ബുന്ധേല്‍ഖണ്ഡില്‍. അയോധ്യ പ്രശ്‌നത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റും ഇവര്‍ നേടിയിരുന്നു. 1996ല്‍ മുഴുവന്‍ സീറ്റും നേടിയില്ലെങ്കിലും മൂന്ന് സീറ്റുകള്‍ ബിജെപി നേടി. 1998ലും ഇത് തന്നെ ആവര്‍ത്തിച്ചു. 1999 മുതല്‍ 2014 വരെ ബിജെപി ബുന്ധേല്‍ഖണ്ഡില്‍ തകര്‍ച്ച നേരിട്ടു. എന്നാല്‍ പിന്നീട് ബിജെപിക്ക് ഇവിടെ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.

പ്രിയങ്കയ്ക്കുള്ള വെല്ലുവിളി

പ്രിയങ്കയ്ക്കുള്ള വെല്ലുവിളി

1984ല്‍ എല്ലാ സീറ്റും തൂത്തുവാരിയ ശേഷം കോണ്‍ഗ്രസ് ബുന്ധേല്‍ഖണ്ഡില്‍ നിന്ന് കാര്യമായ നേട്ടം ഇതുവരെ ഉണ്ടായിട്ടില്ല. ജാന്‍സിയില്‍ 1999, 2009 വര്‍ഷങ്ങളില്‍ കോണ്‍ഗ്രസ് ജയം നേടിയിരുന്നു. ബുന്ധേല്‍ഖണ്ഡിന് ബിജെപിയോട് അടുപ്പം കൂടുതലാണ്. പ്രധാനമായും അയല്‍ സംസ്ഥാനങ്ങളുടെ സ്വാധീനമാണ് കാരണം. മറ്റൊന്ന് കോണ്‍ഗ്രസിന് പകരം ബിജെപി കരുത്താര്‍ജിച്ചതും ജനങ്ങള്‍ക്ക് സ്വീകാര്യമായിരുന്നു. ഈ ട്രെന്‍ഡ് മാറ്റിയെഴുതാന്‍ പ്രിയങ്കയ്ക്ക് സാധിച്ചേക്കും.

രാഹുല്‍ ട്രെന്‍ഡ് സെറ്ററാകും

രാഹുല്‍ ട്രെന്‍ഡ് സെറ്ററാകും

കാര്‍ഷിക പ്രശ്‌നങ്ങളാണ് ബുന്ധേല്‍ഖണ്ഡിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് പ്രശ്‌നം. ഇവിടെയാണ് രാഹുല്‍ ഗാന്ധിക്കുള്ള സാധ്യത. അദ്ദേഹത്തിന്റെ കര്‍ഷക നയങ്ങള്‍ നാല് സീറ്റിലും കോണ്‍ഗ്രസിന്റെ ജയസാധ്യത വര്‍ധിപ്പിച്ചിരിക്കുകയാണ്. സര്‍ക്കാരിന്റെ ആനുകൂല്യം ഇതുവരെ കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ലെന്നും ഇവര്‍ക്ക് പരാതിയുണ്ട്. പ്രിയങ്കയുടെ വരവോടെ ബിജെപി ഏറ്റവും ആശങ്കപ്പെടുന്നത് ഇക്കാര്യമാണ്. ജാതി സമവാക്യം സമാജ് വാദി പാര്‍ട്ടി ബിഎസ്പി സഖ്യത്തെ ആശ്രയിച്ചാണ്.

ഉത്തര്‍പ്രദേശിനെ കുറിച്ചുള്ള കൂടുതല്‍ വാര്‍ത്തകള്‍ അറിയൂ

എന്തുകൊണ്ട് വയനാട് മല്‍സരിക്കുന്നു? രാഹുല്‍ ഗാന്ധി മനസ് തുറന്നു, നരേന്ദ്ര മോദിക്ക് ഉഗ്രന്‍ കൊട്ടുംഎന്തുകൊണ്ട് വയനാട് മല്‍സരിക്കുന്നു? രാഹുല്‍ ഗാന്ധി മനസ് തുറന്നു, നരേന്ദ്ര മോദിക്ക് ഉഗ്രന്‍ കൊട്ടും

English summary
priyanka gandhi takes poll campaign to bundelkhand in uttar pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X