ഏത് മന്ത്രാലയമാണ് ട്രംപിന് വേണ്ടി 100 കോടി മുടക്കുന്നത്.. കേന്ദ്രത്തെ ചോദ്യം ചെയ്ത് പ്രിയങ്ക!!
ദില്ലി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തില്‍ മോദി സര്‍ക്കാരിനെ ചോദ്യം ചെയ്ത് പ്രിയങ്ക ഗാന്ധി. ഏത് മന്ത്രാലയമാണ് ട്രംപിന്റെ പരിപാടിക്കായി 100 കോടി ചെലവഴിക്കുന്നതെന്ന് പ്രിയങ്ക ചോദിച്ചു. അതേസമയം പരിപാടിയുടെ പ്രധാന സംഘാടകരെ കുറിച്ചും പ്രിയങ്ക സംശയങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഇവര്‍ക്ക് സംഘാടകത്വത്തെ കുറിച്ച് യാതൊന്നും അറിയില്ലെന്നും പ്രിയങ്ക ആരോപിച്ചു.
നൂറ് കോടി ട്രംപിന്റെ സന്ദര്‍ശനത്തിനായി സര്‍ക്കാര്‍ ചെലവിടുന്നു. എന്നാല്‍ ഈ പണം ഒരു കമ്മിറ്റി വഴിയാണ് ചെലവിടുന്നത്. എന്നാല്‍ കമ്മിറ്റിയംഗങ്ങളില്‍ ഒരാള്‍ക്ക് പോലും അവര്‍ ഈ കമ്മിറ്റിയുടെ ഭാഗമാണെന്ന് അറിയില്ല. ഏത് മന്ത്രാലയമാണ് ട്രംപിനായി ഒരുക്കുന്ന പരിപാടിക്ക് പണം നല്‍കുന്നതെന്ന് അറിയില്ല. ഈ രാജ്യത്തുള്ള ജനങ്ങള്‍ക്ക് അതറിയാനുള്ള അവകാശമില്ലേ. എന്താണ് സര്‍ക്കാര്‍ മറച്ചുവെക്കുന്നതെന്നും പ്രിയങ്ക ചോദിച്ചു.
അതേസമയം കോണ്‍ഗ്രസ് നേരത്തെ ട്രംപിന്റെ വരവില്‍ മോദിയെ ട്രോളിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രിയങ്കയും മോദി സര്‍ക്കാരിനെ ചോദ്യം ചെയ്തിരിക്കുന്നത്. തൊഴിലാളികളെ ആവശ്യമുണ്ടെന്ന ട്രോളാണ് കോണ്‍ഗ്രസ് ഉന്നയിച്ചത്. 69 ലക്ഷം ഒഴിവുകളുണ്ടെന്നും, മോദി നേരത്തെ വാഗ്ദാനം ചെയ്ത തൊഴിലിന്റെ ഭാഗമായി ലഭിക്കുന്നതാണ് ഇതെന്നും, എത്രയും വേഗം അപേക്ഷിക്കണമെന്നുമായിരുന്നു കോണ്‍ഗ്രസിന്റെ ട്രോള്‍. തൊഴിലില്ലായ്മയില്‍ സര്‍ക്കാരിനെ പരിഹസിക്കുക കൂടിയാണ് കോണ്‍ഗ്രസ് ചെയ്തത്.
വിമര്‍ശനങ്ങളൊന്നും ബിജെപി കാര്യമായി എടുത്തിട്ടില്ല. കൂടുതല്‍ ജനങ്ങളെ പരിപാടിയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. ഗുജറാത്തിലെ 33 ജില്ലകളില്‍ 14 എണ്ണം നിറഞ്ഞു കവിയും ഉത്തര, മധ്യ ഗുജറാത്തിലാണ് ഈ ജില്ലകള്‍. ഒരുലക്ഷത്തിന് മുകളില്‍ പേര് പങ്കെടുക്കണമെന്ന വാശിയിലാണ് ബിജെപി നേതാക്കള്‍. അഹമ്മദാബാദില്‍ നിന്ന് 22000 പേര് പങ്കെടുക്കുമെന്നാണ സൂചന. സബര്കന്ധയിലും ബനസ്കന്ധയിലും നിന്ന് 10000 പേര് വീതം ചടങ്ങിനെത്തും.
പഞ്ചാബ് കോണ്‍ഗ്രസ് രണ്ട് തട്ടില്‍, അമരീന്ദറിനെതിരെ മന്ത്രിമാര്‍, സിദ്ദുവും കളത്തില്‍!!