• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യുപിയില്‍ നയം പ്രഖ്യാപിച്ച് പ്രിയങ്ക, മുസ്ലീം വോട്ട്, ഇടവും വലവും പടത്തലവന്‍മാര്‍, കോണ്‍ഗ്രസ് നേടും!

ദില്ലി: ഉത്തര്‍പ്രദേശില്‍ യോഗി സര്‍ക്കാരിനെ നേരിടാനുള്ള നയം പ്രഖ്യാപിച്ച് പ്രിയങ്ക ഗാന്ധി. ഓരോ നേതാക്കള്‍ക്കും വിവിധ വിഭാഗങ്ങളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് ഒരുങ്ങുന്നത്. പ്രിയങ്കയുടെ നേതൃത്വത്തില്‍ മറ്റൊരു ലക്ഷ്യവും ഇതിനിടെ നേടിയെടുക്കുന്നുണ്ട്. മുസ്ലീം വോട്ടുകളെ ഏകീകരിക്കുന്ന ഗെയിമാണ് ഇത്. കഫീല്‍ ഖാന്‍ വിഷയം കോണ്‍ഗ്രസ് ഏറ്റെടുത്തത് ബോധപൂര്‍വമുള്ള തീരുമാനമായിരുന്നു. യുപിയെ വരും ദിവസങ്ങളില്‍ കഫീല്‍ ഖാന്‍ വിഷയത്തില്‍ യുദ്ധക്കളമാക്കാനാണ് പ്രിയങ്ക ഒരുങ്ങുന്നത്. പുതിയ രണ്ട് പടത്തലവന്‍മാരെയും പ്രിയങ്ക കണ്ടെത്തിയിട്ടുണ്ട്.

കോണ്‍ഗ്രസിന്റെ മാസ്റ്റര്‍ പ്ലാന്‍

കോണ്‍ഗ്രസിന്റെ മാസ്റ്റര്‍ പ്ലാന്‍

കഫീല്‍ ഖാനെ വിട്ടയക്കാന്‍ ആവശ്യപ്പെട്ടുള്ള ക്യാമ്പയിന്‍ കോണ്‍ഗ്രസിന്റെ മാസ്റ്റര്‍ പ്ലാനാണ്. ആദ്യ ഘട്ടം നിരാഹാര സമരമാണ്. ഇത് യോഗി സര്‍ക്കാര്‍ അടിച്ചമര്‍ത്തുമെന്ന് ഉറപ്പാണ്. അതോടെ രണ്ടാം ഘട്ടത്തില്‍ യുപി യുദ്ധക്കളമാകും. സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ മറ്റൊന്നാണ്. മുസ്ലീം ദര്‍ഗകള്‍ നേരിട്ട് സന്ദര്‍ശിച്ച് ഇവരുടെ പിന്തുണ നേടിയെടുക്കുന്നതാണ് കോണ്‍ഗ്രസിന്റെ പ്ലാനിന്റെ മൂന്നാം ഘട്ടം. മുസ്ലീങ്ങള്‍ പ്രധാന വോട്ടുബാങ്കായ സമാജ് വാദി പാര്‍ട്ടി ഇതുവരെ ഈ വിഷയം ഏറ്റെടുക്കാത്തത് കോണ്‍ഗ്രസിന് കാര്യങ്ങള്‍ എളുപ്പമാക്കിയിരിക്കുകയാണ്.

മുസ്ലീങ്ങളെ വേട്ടയാടുന്നു

മുസ്ലീങ്ങളെ വേട്ടയാടുന്നു

യുപിയില്‍ രണ്ട് വിഷയങ്ങളാണ് ഇപ്പോള്‍ കത്തിപ്പടരുന്നത്. ഒന്ന് ബ്രാഹ്മണരെ യോഗി സര്‍ക്കാര്‍ ടാര്‍ഗറ്റ് ചെയ്യുന്നതാണ്. മറ്റൊന്ന് മുസ്ലീങ്ങളെ ഒരുതരത്തിലും ജീവിക്കാന്‍ അനുവദിക്കാത്ത സര്‍ക്കാര്‍ നയമാണ്. അലിഗഡ് യൂണിവേഴ്‌സിറ്റിയിലെ പ്രസംഗത്തിന്റെ പേരിലാണ് കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സിഎഎ-എന്‍ആര്‍സി സമരവുമായി ബന്ധപ്പെട്ട് മുസ്ലീങ്ങള്‍ ടാര്‍ഗറ്റ് ചെയ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ് ഒപ്പുശേഖരണം നടത്തി കഫീല്‍ഖാന്റെ മോചനത്തിനായി ശ്രമിക്കുന്നുണ്ട്.

പ്രിയങ്ക തട്ടകത്തിലേക്ക്

പ്രിയങ്ക തട്ടകത്തിലേക്ക്

പ്രിയങ്കയുടെ തട്ടകമായ കിഴക്കന്‍ യുപിയിലാണ് കോണ്‍ഗ്രസിന്റെ ഇളക്കി മറിച്ചുള്ള പ്രക്ഷോഭം ഒരുങ്ങുന്നത്. മീററ്റ്, മുസഫര്‍നഗര്‍, സമ്പല്‍ എന്നിവയ്ക്ക് പ്രത്യേക ശ്രദ്ധ നല്‍കും. ഇവിടെ പ്രിയങ്ക നേരിട്ടാണ് എത്തുന്നത്. മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളാണിത്. ഓരോ ജില്ലയിലും ക്യാമ്പ് ചെയ്ത് ബിജെപിയെ മുസ്ലീം വിരുദ്ധരായി ചിത്രീകരിക്കാനുള്ള ടാസ്‌കാണ് പ്രിയങ്ക പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശിച്ചത്. ഓരോ ജില്ലയില്‍ നിന്നും പതിനായിരം ഒപ്പുകള്‍ ശേഖരിക്കാനാണ് ന്യൂനപക്ഷ സെല്ലിനോട് പ്രിയങ്ക ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രിയങ്കയുടെ പടത്തലവന്‍മാര്‍

പ്രിയങ്കയുടെ പടത്തലവന്‍മാര്‍

പ്രിയങ്കയുടെ ഇടവും വലവും രണ്ട് പടത്തലവന്‍മാര്‍ ഏത് നിമിഷവും എന്തിനും തയ്യാറാണ്. ഇവരാണ് പ്ലാന്‍ നടപ്പാക്കുന്നത്. ന്യൂനപക്ഷ സെല്‍ ചെയര്‍മാന്‍ ഷാനവാസ് ആലമാണ് ഇതിലെ പ്രമുഖന്‍. മറ്റൊന്ന് സുപ്രിയ ശ്രീനാഥ് ആണ്. ഇവര്‍ പ്രിയങ്കയുടെ വിശ്വസ്തയാണ്. കോണ്‍ഗ്രസിന്റെ ദേശീയ വക്താവുമാണ് ഇവര്‍. യോഗി ഉത്തര്‍പ്രദേശിനെ അപരാധ സംസ്ഥാനമാക്കി മാറ്റുകയാണെന്ന് ശ്രീനാഥ് പറയുന്നു. ഇവര്‍ മുന്‍ മാധ്യമപ്രവര്‍ത്തകയാണ്. യുപിയില്‍ ഏറ്റവും മികച്ച പ്രതിച്ഛായയുള്ള നേതാവാണ് സുപ്രിയ ശ്രീനാഥ്.

കേസുകളുടെ വരവ്

കേസുകളുടെ വരവ്

കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളെയെല്ലാം കേസില്‍ കുടുക്കി ദുര്‍ബലരാക്കാനുള്ള നീക്കം യോഗി നടത്തുന്നുണ്ട്. സംസ്ഥാന അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു കേസുകളുടെ നടുവിലാണ്. ഷാനവാസ് ആലം, പ്രിയങ്കയുടെ വിശ്വസ്തന്‍ സന്ദീപ് സിംഗ് എന്നിവരും ഗുരുതര കേസുകള്‍ നേരിടുന്നുണ്ട്. ഇതിനുള്ള തിരിച്ചടി കൂടിയാണ് ഇപ്പോഴത്തെ പ്രക്ഷോഭത്തിലൂടെ പ്രിയങ്ക ലക്ഷ്യമിടുന്നത്. മുസ്ലീങ്ങളുടെ രക്ഷ എന്ന ഇമേജ് നേരത്തെ തന്നെ പ്രിയങ്ക ലക്ഷ്യമിടുന്നതാണ്. എസ്പിയെയും ബിഎസ്പിയെയും ഇത് ശക്തമായി ബാധിക്കുമെന്ന് ഉറപ്പാണ്.

മുസ്ലീങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം

മുസ്ലീങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം

പ്രിയങ്ക ലഖ്‌നൗ ഗെയിമിലൂടെ ലക്ഷ്യമിടുന്നത് മുസ്ലീങ്ങള്‍ക്കുള്ള ഐക്യദാര്‍ഢ്യമാണ്. മുസ്ലീം-ദളിത് സമുദായ ഐക്യം കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് വഴിയൊരുക്കുമെന്ന് പ്രിയങ്കയ്ക്കറിയാം. സംസ്ഥാനത്തെ കവികള്‍, കലാകാരന്‍മാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവരെയും പ്രക്ഷോഭ പരിപാടിയില്‍ ഉള്‍പ്പെടുത്തി രാഷ്ട്രീയ നിറം നല്‍കുന്നത് അവസാനിപ്പിക്കാനും കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. മുസ്ലീം ദര്‍ഗകളുടെ പിന്തുണയ്ക്കായി പ്രാര്‍ത്ഥനാ നീക്കം അടക്കമുള്ളവയാണ് പ്രിയങ്കയുടെ ഇനിയുള്ള പ്ലാനുകള്‍.

യോഗിയെ താഴെയിറക്കണം

യോഗിയെ താഴെയിറക്കണം

2017ല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന ആനുകൂല്യം യോഗിക്ക് ലഭിച്ചിരുന്നു. ഇത്തവണ അങ്ങനെയല്ല കാര്യങ്ങള്‍, യോഗി കടുത്ത സമ്മര്‍ദത്തിലാണ്. സദാഫ് ജാഫര്‍, അനസ് റഹ്മാന്‍, എന്നീ കോണ്‍ഗ്രസ് നേതാക്കളുടെ അറസ്റ്റും കോണ്‍ഗ്രസ് ഉയര്‍ത്തി കാണിക്കുന്നുണ്ട്. കോണ്‍ഗ്രസിലുള്ള മുസ്ലീങ്ങളെ യോഗി സര്‍ക്കാര്‍ കൂടുതലായി ടാര്‍ഗറ്റ് ചെയ്യുന്നുവെന്നാണ് പ്രചാരണം. ഇത് മുസ്ലീം കോട്ടകളില്‍ വലിയ ചലനമുണ്ടാക്കുമെന്ന് തന്നെയാണ് പ്രിയങ്ക കരുതുന്നത്. ബിജെപിക്ക് നേരത്തെ മുസ്ലീങ്ങളുടെ വോട്ടും കിട്ടിയിരുന്നു. ഇത് ഇല്ലാതാക്കാന്‍ പ്രിയങ്കയുടെ ഗെയിമിന് സാധിക്കും.

English summary
priyanka gandhi target muslim vote to reinvent congress in uttar pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X