കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്ക സോണിയയുടെ മണ്ഡലത്തില്‍... റായ്ബറേലിയില്‍ അതിഥി സിംഗിന്റെ പിണക്കം മാറ്റാനുള്ള തന്ത്രം!!

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സംസ്ഥാന സമിതി പൊളിച്ച് പണിത ശേഷം പ്രിയങ്ക ഗാന്ധി വീണ്ടും കളത്തിലേക്ക് ഇറങ്ങുന്നു. സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയെ ഒറ്റക്കെട്ടായി നിര്‍ത്താനാണ് പ്രിയങ്ക ഇറങ്ങുന്നത്. സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയില്‍ വമ്പന്‍ വര്‍ക്ക്‌ഷോപ്പും ഒരുക്കിയിരിക്കുകയാണ് അവര്‍. പ്രധാന ലക്ഷ്യം ഇടഞ്ഞ് നില്‍ക്കുന്ന എംഎല്‍എ അതിഥി സിംഗുമായുള്ള പിണക്കം മാറ്റുകയാണ്.

നേരത്തെ പ്രിയങ്ക സംഘടിപ്പിച്ച ചടങ്ങില്‍ നിന്നെല്ലാം അതിഥി സിംഗ് വിട്ടുനിന്നിരുന്നു. കോണ്‍ഗ്രസ് നല്‍കിയ വിപ്പ് ലംഘിച്ച് നിയമസഭാ സെഷനില്‍ അവര്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും യുപി കോണ്‍ഗ്രസ് നല്‍കിയിരുന്നു. പ്രിയങ്കയും രാഹുല്‍ ഗാന്ധിയുമായും വളരെ അടുപ്പമുള്ള നേതാവാണ് അതിഥി. അതുകൊണ്ട് തന്നെ റായ്ബറേലിയിലെ പ്രിയങ്കയുടെ ഓരോ നീക്കത്തിനും വളരെയധികം പ്രാധാന്യമുണ്ട്.

പ്രിയങ്കയുടെ വരവ്

പ്രിയങ്കയുടെ വരവ്

പ്രിയങ്ക നേരത്തെ തന്നെ റായ്ബറേലിയില്‍ എത്തുമെന്ന് പറഞ്ഞിരുന്നുവെങ്കിലും, പല കാരണങ്ങളാല്‍ അത് നീളുകയായിരുന്നു. അതിഥി സിംഗ് പാര്‍ട്ടിയുമായി ഇടഞ്ഞ സമയത്ത് തന്നെ പ്രിയങ്ക വരുമെന്ന് കരുതിയെങ്കിലും, സംഘടനയിലെ അഴിച്ചുപണികള്‍ക്ക് ശേഷം മതിയെന്നായിരുന്നു തീരുമാനം. എന്നാല്‍ ഒക്ടോബര്‍ 22, 23 തിയതികളിലെ സന്ദര്‍ശനത്തിന് ഒരുപാട് രാഷ്ട്രീയ വെല്ലുവിളികള്‍ ഉണ്ട്. അതിഥിയുമായുള്ള കൂടിക്കാഴ്ച്ച വരവിന്റെ പ്രധാന അജണ്ടയാണ്.

ബിജെപിയുടെ സ്വാധീനം

ബിജെപിയുടെ സ്വാധീനം

അമേഠി ബിജെപി പിടിച്ച സാഹചര്യത്തില്‍ അടുത്ത ലക്ഷ്യമായി പാര്‍ട്ടി കാണുന്നത് റായ്ബറേലിയാണ്. സോണിയാ ഗാന്ധിക്ക് അനാരോഗ്യത്തെ തുടര്‍ന്ന് മണ്ഡലത്തില്‍ സജീവമല്ല. ബിജെപി രണ്ടാമത്തെ പ്രമുഖനില്‍ നിന്ന് ഒന്നാം നിരയിലേക്ക് എത്തികഴിഞ്ഞു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ മണ്ഡലം കൈവിട്ടു പോകുമെന്നാണ് അഭ്യൂഹം. ബിജെപി മണ്ഡലം പിടിക്കാന്‍ അതിഥി സിംഗിനെ മുന്നില്‍ കാണുന്നുണ്ട്. അതിഥി പാര്‍ട്ടി വിട്ടാല്‍ അത് റായ്ബറേലി കൈവിടുന്നതിന് തുല്യമാണ്.

പുതിയ അധ്യക്ഷന്‍

പുതിയ അധ്യക്ഷന്‍

പുതിയ അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു ഉത്തര്‍പ്രദേശിന്റെ സകല രാഷ്ട്രീയവും പയറ്റി തെളിഞ്ഞ നേതാവാണ്. കര്‍ഷകന്റെ മകനായ അദ്ദേഹത്തിന് സാധാരണക്കാര്‍ക്കിടയില്‍ നല്ല ഇമേജുണ്ട്. ലല്ലു അതിഥി സിംഗുമായി ചര്‍ച്ച നടത്തും. പ്രിയങ്ക റായ്ബറേലിയില്‍ നടക്കുന്ന ദ്വിദിന വര്‍ക്ക് ഷോപ്പിലേക്ക് ഇവരെ ക്ഷണിച്ചിട്ടുണ്ട്. പങ്കെടുത്താല്‍ അത് കോണ്‍ഗ്രസിന് ആശ്വാസമാവും. പുതിയ സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ തിരഞ്ഞെടുപ്പ് തന്ത്രമൊരുക്കാന്‍ കൂടിയാണ് പ്രിയങ്ക എത്തുന്നത്.

രാഹുലിന്റെ വഴി

രാഹുലിന്റെ വഴി

രാഹുല്‍ അധ്യക്ഷനായപ്പോള്‍ സ്വീകരിച്ച അതേ തന്ത്രമാണ് പ്രിയങ്കയും സ്വീകരിക്കുന്നത്. പക്ഷേ പ്രിയങ്കയുടെ തന്ത്രങ്ങള്‍ കുറച്ച് കൂടി മുന്നില്‍ നിന്ന് നയിക്കുന്ന തന്ത്രമാണ്. അതിഥി സിംഗ് വര്‍ക്ക് ഷോപ്പില്‍ പങ്കെടുക്കമെന്ന് തന്നെയാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. യുവ ക്യാമ്പിനെ പ്രിയങ്ക സജ്ജമാക്കിയത് രാഹുലിന്റെ അതേ രീതിയാണ്. സീനിയര്‍ നേതാക്കളെല്ലാം പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ടിരിക്കുകയാണ്. രാജ് ബബ്ബാറിനെ പോലുള്ളവരുടെ നേതൃത്വത്തില്‍ സീനിയര്‍ ക്യാമ്പ് പ്രിയങ്കയെ ഒതുക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്.

യുപി മാത്രം

യുപി മാത്രം

ഉത്തര്‍പ്രദേശില്‍ പാര്‍ട്ടി ശക്തിപ്പെടുത്താന്‍ മാത്രമാണ് തന്റെ തീരുമാനമെന്ന് പ്രിയങ്ക ദേശീയ നേതാക്കളെയും അറിയിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് പ്രചാരണത്തില്‍ ഇറങ്ങാത്തതെന്ന ചോദ്യത്തിനുള്ള മറുപടിയാണ് ഇത്. രാഹുല്‍ ഗാന്ധി തോറ്റ അമേഠി തിരിച്ചുപിടിക്കാനുള്ള പടയൊരുക്കമാണ് പ്രധാനം. മറ്റൊന്ന് താന്‍ പ്രചാരണം നടത്തിയ പലവ സംസ്ഥാനത്തും കോണ്‍ഗ്രസ് പരാജയപ്പെട്ടതും പ്രിയങ്കയുടെ മാറി ചിന്തിക്കലിന് പിന്നിലുണ്ട്. അതേസമയം ഇതില്‍ കോണ്‍ഗ്രസ് നേതൃത്വവും നിരാശ അറിയിച്ചിട്ടുണ്ട്.

ബാങ്കിംഗ് പ്രതിസന്ധി പരിഹാരം നിര്‍ദേശിച്ച് അഭിജിത്ത് ബാനര്‍ജി, ഒപ്പം മാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പുംബാങ്കിംഗ് പ്രതിസന്ധി പരിഹാരം നിര്‍ദേശിച്ച് അഭിജിത്ത് ബാനര്‍ജി, ഒപ്പം മാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പും

English summary
priyanka gandhi to attend congress workshop in rae bareli
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X