വയനാട്ടിലേക്ക് പ്രിയങ്ക വന്നതിന് കാരണമുണ്ട്: രാഹുലിന്റെ ആ റെക്കോർഡ് ചരിത്രമാകുമോ?
കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി ഒഴിഞ്ഞ വയനാട് മണ്ഡലത്തില്‍ പ്രിയങ്ക സ്ഥാനാർത്ഥിയായി എത്തുമ്പോള്‍ തിരഞ്ഞെടുപ്പ് ഫലത്തിന്റെ കാര്യത്തില്‍ യു ഡിഎഫിന് മാത്രമല്ല എതിരാളികള്‍ക്കും വലിയ സംശയമൊന്നും ഇല്ല. ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ രാഹുല്‍ സ്ഥാപിച്ച റെക്കോർഡ് പ്രിയങ്ക ഗാന്ധി മറികടക്കുമെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുമ്പോള്‍ മികച്ച പ്രകടനം നടത്തുമെന്ന് എല്‍ ഡി എഫ്, എന്‍ ഡി എ നേതൃത്വവും അഭിപ്രായപ്പെടുന്നു.
രാഹുല്‍ ഗാന്ധിയുടെ വരവോടെ ദേശീയ രാഷ്ട്രീയത്തിലെ തന്നെ ശ്രദ്ധേയ മണ്ഡലമായി വയനാട് മാറിയിരുന്നു. ഇത്തവണ അമേഠിയിലും വയനാടും മത്സരിച്ച് വിജയിച്ച രാഹുല്‍ ഗാന്ധി അമേഠി നിലനിർത്തുകയായിരുന്നു. രാഹുലിന് പകരം ആര് എന്ന ചോദ്യത്തിന് പെട്ടെന്ന് തന്നെ ഉത്തരം കണ്ടെത്താനും കോണ്‍ഗ്രസിന് സാധിച്ചു.

കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സജീവമായിട്ട് വർഷങ്ങളായെങ്കിലും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇതുവരെ കടന്ന് വരാന്‍ പ്രിയങ്ക ഗാന്ധി തയ്യാറായിരുന്നില്ല. മുതിർന്ന നേതാക്കള്‍ ഉള്‍പ്പെടെ പലതവണ നിർബന്ധിച്ചെങ്കിലും മത്സരത്തിനില്ലെന്ന നിലപാടായിരുന്നു പ്രിയങ്ക സ്വീകരിച്ചത്. സോണിയ ഗാന്ധി ഒഴിഞ്ഞ റായ്ബറേലിയില്‍ പ്രിയങ്ക മത്സരിക്കണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും അപ്പോഴും അവർ വഴങ്ങിയില്ല.
ഇതുവരെ ഒരു തിരഞ്ഞെടുപ്പിലും മത്സരിച്ചിട്ടില്ലാത്ത പ്രിയങ്ക വയനാട്ടില്‍ മത്സരിക്കാന്‍ വരുന്നതിലും പ്രത്യേക കാരണമുണ്ട്. രാഹുല്‍ ഗാന്ധി വയനാട് മണ്ഡലം ഉപേക്ഷിച്ചത് രാഷ്ട്രീയ എതിരാളികള്‍ നേരത്തെ വലിയ പ്രചരണം വിഷയമാക്കിയിരുന്നു. പ്രിയങ്ക ഗാന്ധി വരുന്നതോടെ ഈ ആക്ഷേപത്തിന്റെ മുനയൊടിയുമെന്ന് വിലയിരുത്തി കൊണ്ട് കൂടിയാണ് കോണ്‍ഗ്രസ് ഇത്തരമൊരു തീരുമാനത്തിലേക്ക് നീങ്ങിയത്. പ്രിയങ്കയുടെ തീരുമാനത്തിന് പിന്നില്‍ സ്വാഭാവികമായും രാഹുലിന്റെ സമ്മർദ്ദം കൂടിയുണ്ടാകും.
കന്നി തിരഞ്ഞെടുപ്പില്‍ മികച്ച വിജയം ഉറപ്പിക്കാനും വയനാട് മണ്ഡലത്തിലൂടെ പ്രിയങ്ക ഗാന്ധിക്ക് സാധിക്കും. വയനാട്ടില്‍ ആദ്യമായി മത്സരത്തിന് എത്തിയ രാഹുല്‍ ഗാന്ധിക്ക് 2019 ല്‍ 431770 വോട്ടിന്റേയും 2024 ല്‍ 36442 വോട്ടിന്റേയും ഭൂരിപക്ഷമാണ് ലഭിച്ചത്. ഇത്തവണ പ്രിയങ്കയുടെ ഭൂരിപക്ഷം 5 ലക്ഷം കടക്കുമെന്നാണ് കോണ്‍ഗ്രസ് പ്രവർത്തകർ അവകാശപ്പെടുന്നത്.
മറുവശത്ത് ആര് സ്ഥാനാർത്ഥിയാകുമെന്ന തീരുമാനം ഇതുവരെ വന്നിട്ടില്ല. പ്രിയങ്ക ഗാന്ധി വരുന്നതിനാല്‍ ശക്തനായ സ്ഥാനാർത്ഥിയെ നിർത്തേണ്ട ആവശ്യകത ബി ജെ പിക്കുണ്ട്. കെ സുരേന്ദ്രന്‍ തന്നെ മത്സരിക്കുമോ അതോ മറ്റാരെങ്കിലും വരുമോയെന്ന കാര്യവും ഉടന്‍ അറിയാന്‍ സാധിക്കും. എല്‍ ഡി എഫില്‍ ഇ എസ് ബിജിമോളുടെ അടക്കം പേരാണ് ഉയർന്ന് വരുന്നത്












Click it and Unblock the Notifications