കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേതാക്കളെ നേര്‍വഴിക്ക് നയിക്കാന്‍ പ്രിയങ്ക... റായ്ബറേലിയില്‍ വര്‍ക്ക്‌ഷോപ്പ്, കാരണം ഇതാണ്

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശ് കോണ്‍ഗ്രസില്‍ ഐക്യം കൊണ്ടുവരാന്‍ പ്രിയങ്ക ഗാന്ധി നേരിട്ടിറങ്ങുന്നു. തന്റെ ഉപദേശക പദവി അടക്കം കഴിഞ്ഞ ദിവസം പ്രമുഖ നേതാവ് രാജേഷ് മിശ്ര എന്ന നേതാവ് ഒഴിവാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ യുപി കോണ്‍ഗ്രസിന്റെ മാറ്റമാണ് പ്രിയങ്ക ലക്ഷ്യമിടുന്നത്. പതിയെ ഇത് ദേശീയ തലത്തിലേക്കും കൊണ്ടുപോകണമെന്ന ഉദ്ദേശത്തിലാണ് പ്രിയങ്ക.

എന്നാല്‍ സംസ്ഥാന തലത്തില്‍ അടക്കം പ്രിയങ്കയുടെ നേതൃത്വത്തില്‍ വന്ന മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ തയ്യറാവാത്ത നിരവധി നേതാക്കള്‍ യുപി കോണ്‍ഗ്രസിലുണ്ട്. ഇവരെ കൈയ്യിലെടുക്കുന്നതിനായി വര്‍ക്ക്‌ഷോപ്പിനാണ് പ്രിയങ്ക ലക്ഷ്യമിടുന്നത്. എതിര്‍പ്പുള്ള നേതാക്കളെ ഓരോ മണ്ഡലങ്ങളുടെ ചുമതല ഏല്‍പ്പിച്ച് ഇവരുടെ പ്രവര്‍ത്തനം വിലയിരുത്തുന്ന നീക്കമാണ് പ്രിയങ്ക മനസ്സില്‍ കാണുന്നത്.

റായ്ബറേലിയില്‍ പടയൊരുക്കം

റായ്ബറേലിയില്‍ പടയൊരുക്കം

സോണിയാ ഗാന്ധിയുടെ കോട്ടയായ റായ്ബറേലിയില്‍ വെച്ച് പാര്‍ട്ടി ശുദ്ധീകരിക്കാനാണ് പ്രിയങ്ക ഒരുങ്ങുന്നത്. സോണിയയുടെയും രാഹുല്‍ ഗാന്ധിയുടെയും അടുപ്പക്കാരിയായ അതിഥി സിംഗ് നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുകയാണ്. ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും കോണ്‍ഗ്രസ് നല്‍കിയിരുന്നു. അതിഥിയെ പാര്‍ട്ടിക്കൊപ്പം നിലനിര്‍ത്തുക എന്ന വലിയ ലക്ഷ്യമാണ് പ്രിയങ്കയ്ക്കുള്ളത്. ഇവര്‍ പോകുന്നത് തനിക്ക് വലിയ തിരിച്ചടിയുണ്ടാക്കും എന്ന വിലയിരുത്തലിലാണ് പ്രിയങ്ക.

മൂന്ന് ദിവസത്തെ വര്‍ക്ക്‌ഷോപ്പ്

മൂന്ന് ദിവസത്തെ വര്‍ക്ക്‌ഷോപ്പ്

മൂന്ന് ദിവസത്തെ വര്‍ക്ക്‌ഷോപ്പിനും പ്രിയങ്ക മുന്‍കൈയ്യെടുത്തിട്ടുണ്ട്. പുതിയതായി നിയമിച്ച യുപി ടീമിനൊപ്പമാണ് റായ്ബറേലിയില്‍ വര്‍ക്ക്‌ഷോപ്പ് നടത്തുക. ഒക്ടോബര്‍ 14 മുതല്‍ 16 വരെയാണ് ഇത് നടക്കുക. താനുമായി അഭിപ്രായ വ്യത്യാസമുള്ള നേതാക്കളുമായി വര്‍ക്ക്‌ഷോപ്പില്‍ ചര്‍ച്ചയുണ്ടാവും. ഇവര്‍ക്ക് ഓരോ മണ്ഡലങ്ങളുടെയും ചുമതല നല്‍കി, അത് വിജയിപ്പിച്ചെടുക്കുക എന്ന ജോലിയാണ് പ്രിയങ്ക നല്‍കുക. തോറ്റാല്‍ ഇവര്‍ കഴിവില്ലാത്തവരായി മുദ്ര കുത്തപ്പെടും. അതുകൊണ്ട് പ്രിയങ്കയുടെ ലക്ഷ്യം വിജയം കാണും.

ജനങ്ങളുമായി ഇടപഴകണം

ജനങ്ങളുമായി ഇടപഴകണം

ജനങ്ങളുമായി അടുപ്പമുള്ളവര്‍ മാത്രം പാര്‍ട്ടിയില്‍ മതിയെന്നാണ് പ്രിയങ്കയുടെ നിലപാട്. കോണ്‍ഗ്രസ് നേതാക്കളില്‍ പലരും മണ്ഡലങ്ങളില്‍ പോലും പോകാറില്ലെന്ന് പരാതിയുണ്ട്. പുതിയ സംസ്ഥാന സമിതി ജനങ്ങളുമായി എങ്ങനെ കൂടുതല്‍ അടുപ്പമുണ്ടാക്കാം എന്നതിന് നിര്‍ദ ശേങ്ങള്‍ നല്‍കും. ജനങ്ങള്‍ക്ക് മുന്നിലുള്ള വലിയ പ്രശ്‌നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിച്ച് നല്‍കണമെന്നാണ് നിര്‍ദേശം. ബിജെപിയില്‍ നിന്ന് സേവന സന്നദ്ധത കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നാണ് പ്രിയങ്ക ആവശ്യപ്പെടുന്നത്.

സീനിയര്‍ ടീം

സീനിയര്‍ ടീം

സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സീനിയര്‍ ടീമാണ് യുപിയില്‍ കോണ്‍ഗ്രസിന്റെ പ്രധാന പ്രശ്‌നം. പ്രിയങ്ക ഇപ്പോള്‍ ഉണ്ടാക്കിയ കമ്മിറ്റി ചെറുതും പരിചയസമ്പത്ത് കുറഞ്ഞ യുവാക്കളുടേതുമാണെന്ന് ഇവര്‍ ഉന്നയിക്കുന്നു. നേരത്തെ കമ്മിറ്റിയെ ഏറ്റവും കുറഞ്ഞ പ്രായം 40 ആയിരുന്നു. പ്രിയങ്കയുടെ കമ്മിറ്റിയില്‍ തങ്ങളൊന്നും ഇടംപിടിച്ചിട്ടില്ലെന്നാണ് സീനിയര്‍ നേതാക്കള്‍ ഉന്നയിക്കുന്നത്. പല പാര്‍ട്ടികളില്‍ നിന്ന് വന്നവര്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്ന് സീനിയര്‍ നേതാക്കള്‍ ഉന്നയിക്കുന്നത്.

ഷിയാ വിഭാഗങ്ങള്‍ക്ക് പങ്കാളിത്തമില്ല

ഷിയാ വിഭാഗങ്ങള്‍ക്ക് പങ്കാളിത്തമില്ല

ഷിയാ നേതാക്കള്‍ക്ക് യാതൊരു പങ്കാളിത്തവും പ്രിയങ്കയുടെ ടീമില്‍ ഇല്ലെന്നാണ് പ്രധാന ആരോപണം. ബിജെപി ഷിയാ നേതാവായ മുക്താര്‍ അബ്ബാസ് നഖ്‌വിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത് വലിയ നേട്ടത്തിന് കാരണമായിരുന്നു. സംസ്ഥാന മന്ത്രിസഭയില്‍ മൊഹ്‌സിന്‍ റാസയും ഇതേ വിഭാഗത്തില്‍ നിന്നുള്ളത്. സിറാജ് മെഹന്ദിയെ എന്തുകൊണ്ട് ഉള്‍പ്പെടുത്തിയില്ല എന്നാണ് ചോദ്യം. മെഹന്ദി ഷിയാ വിഭാഗത്തിലെ നേതാവാണ്..

പ്രിയങ്ക മുന്‍കൈയ്യടുക്കും

പ്രിയങ്ക മുന്‍കൈയ്യടുക്കും

മുതിര്‍ന്ന നേതാക്കളെ തഴയില്ലെന്ന് പ്രിയങ്ക ഉറപ്പ് നല്‍കിയിട്ടില്ല. ഇവര്‍ക്ക് യുവനേതാക്കള്‍ക്ക് ഉപദേശം നല്‍കാനാണ് പ്രിയങ്ക നിര്‍ദേശിച്ചിരിക്കുന്നത്. രാജേഷ് മിശ്രയെയും, അതിഥി സിംഗിനെയും സിറാജ് മെഹന്ദിയെയും പ്രിയങ്ക പ്രത്യേകം വിളിച്ച് സംസാരിക്കും. മെഹന്ദി പാര്‍ട്ടിക്ക് രാജിക്കത്ത് സമര്‍പ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പ്രിയങ്കയുടെ അടിയന്തര ഇടപെടല്‍. അതേസമയം പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാത്രമേ പദവികള്‍ ലഭിക്കൂ എന്നാണ് പ്രിയങ്കയുടെ നിലപാട്.

 പ്രിയങ്കയുടെ ഉപദേഷ്ട പദവി വേണ്ടെന്ന് നേതാവ്... പകരം അത് ചെയ്യണം, തുറന്നുപറച്ചില്‍ ഇങ്ങനെ പ്രിയങ്കയുടെ ഉപദേഷ്ട പദവി വേണ്ടെന്ന് നേതാവ്... പകരം അത് ചെയ്യണം, തുറന്നുപറച്ചില്‍ ഇങ്ങനെ

English summary
priyanka gandhi to hold 3 day workshop for up congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X