കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ തന്ത്രങ്ങളുമായി പ്രിയങ്ക വീണ്ടും ഉത്തർപ്രദേശിലേക്ക്; ബൂത്ത് തലം മുതൽ അടിമുടി മാറ്റം, ചർച്ചകൾ

Google Oneindia Malayalam News

Recommended Video

cmsvideo
പുതിയ തന്ത്രങ്ങളുമായി പ്രിയങ്ക ഉത്തർപ്രദേശിലേക്ക്

ലഖ്നോ: ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ പ്രിയങ്കാ ഗാന്ധി ഉത്തർപ്രദേശിലേക്ക്. തിരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം ആദ്യമായാണ് പ്രിയങ്ക ഉത്തർപ്രദേശിൽ എത്തുന്നത്. കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയാണ് പ്രിയങ്കാ ഗാന്ധി.

സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ് ബറേലിയിലാണ് പ്രിയങ്കാ ആദ്യം എത്തുക. തിരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്യാനായി യോഗം വിളിച്ച് ചേർത്തിട്ടുണ്ട് രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിൽ പോലും പരാജയപ്പെട്ടതോടെ ചരിത്രത്തിലെ ഏറ്റവും ദയനീയമായ തോൽവിയാണ് ഉത്തർപ്രദേശിൽ പാർട്ടി നേരിട്ടത്.

priyanka

പടിഞ്ഞാറൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ജ്യോതിരാദിര്യ സിന്ധ്യയും തിരഞ്ഞെടുപ്പ് പരായജം വിലയിരുത്താനായി ദില്ലിയിലും ലഖ്നോവിലും യോഗം വിളിച്ചിട്ടുണ്ട്. ജില്ലാ അധ്യക്ഷന്മാരും സംസ്ഥാനത്തെ മുതിർന്ന നേതാക്കളും പ്രിയങ്കാ ഗാന്ധി വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുക്കും.

രാഹുൽ ജി കേരളത്തിന്റെ ഭാവി മുഖ്യമന്ത്രി, നിയമസഭാ തിരഞ്ഞെടുപ്പിൽ നയിക്കണം! പോസ്റ്റ് വൈറൽ!രാഹുൽ ജി കേരളത്തിന്റെ ഭാവി മുഖ്യമന്ത്രി, നിയമസഭാ തിരഞ്ഞെടുപ്പിൽ നയിക്കണം! പോസ്റ്റ് വൈറൽ!

പ്രിയങ്കാ ഗാന്ധിയുടെ വരവോടെ സംസ്ഥാനത്ത് മികച്ച നേട്ടം കൊയ്യാമെന്ന് കോൺഗ്രസ് പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയാണ് ഇക്കുറി നേരിടേണ്ടി വന്നത്. ബിജെപിയുടെ ദിനേശ് പ്രതാപ് സിംഗിനെ 1.67 ലക്ഷം വോട്ടുകൾക്കാണ് റായ്ബറേലിയിൽ സോണിയാ ഗാന്ധി പരാജയപ്പെടുത്തിയത്. അമ്പതിനായിരം വോട്ടുകൾക്ക് അമേഠിയിൽ രാഹുൽ ഗാന്ധി പരാജയപ്പെടുകയായിരുന്നു.

കഴിഞ്ഞ ജൂൺ 4ന് തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ പ്രിയങ്കാ ഗാന്ധിയുടെ വസതിയിൽ യോഗം ചേർന്നിരുന്നു. ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ രാജ് ബാബ്ബറും ജ്യോതിരാദിത്യ സിന്ധ്യയും യോഗത്തിൽ പങ്കെടുത്തും. ബൂത്ത് തലം മുതൽ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പദ്ധതികളുമായി മുന്നോട്ട് പോകാനാണ് പ്രിയങ്കയുടെ നീക്കം.

English summary
Priyanka Gandhi to Uttarpradesh first time after poll defeat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X