കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര നടപടി കോണ്‍ഗ്രസിന് ലക്കി!! പ്രിയങ്കാ ഗാന്ധി ലഖ്‌നൗവിലെ മാമിയുടെ വീട്ടിലേക്ക് മാറും

Google Oneindia Malayalam News

ദില്ലി: രാജ്യതലസ്ഥാനത്തെ ബംഗ്ലാവ് ഒഴിയാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി തട്ടകം മറ്റുന്നു. എസ്പിജി സുരക്ഷയില്ലാത്തതിനാല്‍ സര്‍ക്കാര്‍ ബംഗ്ലാവ് ഉപയോഗിക്കുന്നതിന് നിയമസാധുതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ നടപടി.

ആഗസ്റ്റ് ഒന്നിനകം സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയാന്‍ കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയമാണ് പ്രിയങ്ക ഗാന്ധിക്ക് നോട്ടീസ് നല്‍കിയത്. രാഷ്ട്രീയ പ്രേരിതമായ നടപടിയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ എടുത്തതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. എന്നാല്‍ പ്രിയങ്കാ ഗാന്ധി ഇനി എവിടെ താമസിക്കുമെന്ന ചോദ്യമാണ് ഉയര്‍ന്നിട്ടുള്ളത്. രണ്ടു വിവരങ്ങളാണ് ഇക്കാര്യത്തില്‍ പുറത്തുവന്നിട്ടുള്ളത്. വിശദാംശങ്ങള്‍ ഇങ്ങനെ...

ലഖ്‌നൗവിലേക്ക് താമസം മാറും

ലഖ്‌നൗവിലേക്ക് താമസം മാറും

ഉത്തര്‍ പ്രദേശിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയാണ് പ്രിയങ്ക ഗാന്ധി. ഇവര്‍ ദില്ലിയിലെ ബംഗ്ലാവ് ഒഴിയുന്നതോടെ ലഖ്‌നൗവിലേക്ക് താമസം മാറുമെന്നാണ് ഒരു വിവരം. ഉത്തര്‍ പ്രദേശ് രാഷ്ട്രീയത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനാണ് പ്രിയങ്കയുടെ തീരുമാനം. 2022ലാണ് യുപി നിയമസഭാ തിരഞ്ഞെടുപ്പ്.

കോണ്‍ഗ്രസിന് നേട്ടം

കോണ്‍ഗ്രസിന് നേട്ടം

ഉത്തര്‍ പ്രദേശ് കോണ്‍ഗ്രസിന് എടുത്തുപറയാന്‍ പറ്റിയ മുഖം ഇന്നില്ല. അതുകൊണ്ടുതന്നെ പ്രിയങ്കയുടെ വരവ് പ്രവര്‍ത്തകര്‍ക്ക് ആവേശം നല്‍കും. അത് കോണ്‍ഗ്രസിന് നേട്ടമാകുമെന്ന് നേതാക്കള്‍ വിലയിരുത്തുന്നു. നിലവില്‍ ഇടക്കിടെ യുപി സന്ദര്‍ശിക്കുകയാണ് അവര്‍ ചെയ്യുന്നത്. ലഖ്‌നൗവിലേക്ക് താമസം മാറിയാല്‍ യാത്രാ പ്രശ്‌നം പരിഹരിക്കുകയും ചെയ്യാം.

യോഗി സര്‍ക്കാരിന് തലവേദന

യോഗി സര്‍ക്കാരിന് തലവേദന

കഴിഞ്ഞ ഒരു വര്‍ഷമായി യുപി രാഷ്ട്രീയത്തില്‍ പ്രിയങ്ക സജീവമായി ഇടപെടുന്നുണ്ട്. കുടിയേറ്റക്കാരുടെ പ്രശ്‌നത്തിലും സോന്‍ഭദ്ര കൂട്ടക്കൊല നടന്നപ്പോഴുമെല്ലാം പ്രിയങ്കയുടെ ഇടപെടല്‍ ദേശീയ തലത്തില്‍ ചര്‍ച്ചയായിരുന്നു. യോഗി സര്‍ക്കാരിന്റെ വീഴ്ചയും അഴിമതിയുമെല്ലാമാണ് പ്രിയങ്ക നിരന്തരം ഉന്നയിക്കുന്ന വിഷയങ്ങള്‍. ഇതാകട്ടെ യോഗി സര്‍ക്കാരിന് വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ...

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ...

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പ്രിയങ്കാ ഗാന്ധിക്ക് ഉത്തര്‍ പ്രദേശിലെ പതിവ് സന്ദര്‍ശനം സാധ്യമായിരുന്നില്ല. അവര്‍ ദില്ലിയില്‍ തന്നെയാണുള്ളത്. എന്നാല്‍ ദില്ലിയിലെ ബംഗ്ലാവ് ഒഴിയുകയും ലഖ്‌നൗവിലേക്ക് താമസം മാറുകയും ചെയ്താല്‍ സംഘടനാ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ ഇടപെടാന്‍ സാധിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വിലയിരുത്തുന്നു.

കൗള്‍ ഹൗസിലേക്ക്

കൗള്‍ ഹൗസിലേക്ക്

ലഖ്‌നൗവിലെ കൗള്‍ ഹൗസിലേക്ക് പ്രിയങ്ക താമസം മാറുമെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം. മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ മാമി ഷീല കൗളിന്റെ വസതിയാണിത്. ഇവര്‍ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായിരുന്നു. നിലവില്‍ പ്രിയങ്ക യുപിയിലെത്തുമ്പോള്‍ തങ്ങാറുള്ളത് കൗള്‍ ഹൗസിലാണ്.

ലഖ്‌നൗവിലെ ഗോഖലെ മാര്‍ഗില്‍

ലഖ്‌നൗവിലെ ഗോഖലെ മാര്‍ഗില്‍

ലഖ്‌നൗവിലെ ഗോഖലെ മാര്‍ഗിലാണ് കൗള്‍ ഹൗസ്. വര്‍ഷങ്ങളായി ഇത് അടഞ്ഞുകിടക്കുകയായിരുന്നു. പ്രിയങ്ക ഇങ്ങോട്ട് താമസം മാറുമെന്നാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. പ്രിയങ്ക ഇവിടെ എത്തുന്നതോടെ യുപി കോണ്‍ഗ്രസിന്റെ പ്രധാന കേന്ദ്രമായി ഇവിടം മാറും.

Recommended Video

cmsvideo
‘Take whatever action you want to’: Priyanka Gandhi dares UP govt | Oneindia Malayalam
ഇക്കാര്യം അവ്യക്തം

ഇക്കാര്യം അവ്യക്തം

അതേസമയം, പ്രിയങ്കയ്‌ക്കൊപ്പം കുടുംബാംഗങ്ങളെല്ലാം ഉത്തര്‍ പ്രദേശിലേക്ക് മാറുമോ എന്ന് വ്യക്തമല്ല. ലഖ്‌നൗവിലേക്ക് മാറിയാലും മാസത്തില്‍ ഒരാഴ്ച പ്രിയങ്ക ദില്ലിയില്‍ തന്നെയുണ്ടാകുമെന്നാണ് മറ്റൊരു വിവരം. സോണിയ ഗാന്ധിക്കൊപ്പമാകും ദില്ലിയില്‍ താമസിക്കുക. സോണിയ ഗാന്ധി ചില ശാരീരിക അസ്വസ്ഥതകള്‍ നേരിടുന്നുണ്ട്.

നോട്ടീസില്‍ പറയുന്നത്..

നോട്ടീസില്‍ പറയുന്നത്..

ബുധനാഴ്ച വൈകീട്ടാണ് പ്രിയങ്കാ ഗാന്ധിയോട് ദില്ലിയിലെ സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയാന്‍ കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് നല്‍കിയത്. ആഗസ്റ്റ് ഒന്നിന് മുമ്പ് ബംഗ്ലാവ് ഒഴിയണം എന്നാണ് നോട്ടീസില്‍ പറയുന്നത്. ലോധി റോഡിലെ അതീവ സുരക്ഷയുള്ള മേഖലയിലാണ് പ്രിയങ്ക ഗാന്ധിയുടെ ബംഗ്ലാവുള്ളത്.

പിഴ ചുമത്തും

പിഴ ചുമത്തും

ഒരുമാസത്തിനകം ഒഴിഞ്ഞു പോകണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ നോട്ടീസിലെ നിര്‍ദേശം. ആഗസ്റ്റ് ഒന്നിന് ശേഷവും ഒഴിഞ്ഞില്ലെങ്കില്‍ കടുത്ത പിഴയീടാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. പ്രിയങ്ക ഗാന്ധിയുടെ എസ്പിജി സുരക്ഷ കഴിഞ്ഞ നവംബറില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എടുത്തു മാറ്റിയിരുന്നു. നിലവില്‍ ഇസഡ് പ്ലസ് സുരക്ഷയാണ് നല്‍കുന്നത്. സിആര്‍പിഎഫ് സൈനികരുടെ സുരക്ഷയാണിത്.

മന്‍മോഹന്‍ സിങിനും എസ്പിജിയില്ല

മന്‍മോഹന്‍ സിങിനും എസ്പിജിയില്ല

സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ എല്ലാം എസ്പിജി സുരക്ഷ കേന്ദ്രസര്‍ക്കാര്‍ മാസങ്ങള്‍ക്ക് മുമ്പ് ഒഴിവാക്കിയിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെയും എസ്പിജി സുരക്ഷ ഒഴിവാക്കി. ഇവര്‍ക്കെല്ലാം ഇസഡ് പ്ലസ് സുരക്ഷയാണ് ഇപ്പോള്‍ നല്‍കുന്നത്.

ആ ബംഗ്ലാവ് കിട്ടയത്

ആ ബംഗ്ലാവ് കിട്ടയത്

മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് 1985ല്‍ എസ്പിജി രൂപീകരിച്ചത്. പ്രധാനമന്ത്രിയുടെയും അടുത്ത കുടുംബാംഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയായിരുന്നു ഇത്. രാജീവ് ഗാന്ധി കൊല്ലപ്പെട്ട ശേഷം മുന്‍ പ്രധാനമന്ത്രിയുടെ കുടുംബാംഗങ്ങള്‍ക്കും കൂടി എസ്പിജി സുരക്ഷ നല്‍കാന്‍ തുടങ്ങി. 1997ലാണ് പ്രിയങ്കാ ഗാന്ധിക്ക് ലോധി റോഡിലെ ബംഗ്ലാവ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്.

English summary
Priyanka Gandhi To Vacate Delhi Bungalow; likely to shift to Lucknow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X