കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര്‍പ്രദേശില്‍ പ്രിയങ്കയുടെ ആദ്യ ടാര്‍ഗറ്റ് വാരണാസി.... 4 ദിവസത്തെ സന്ദര്‍ശനം!!

Google Oneindia Malayalam News

Recommended Video

cmsvideo
രാഹുലും പ്രിയങ്കയും മോദിയുടെ മണ്ണ് കീഴടക്കാൻ എത്തുന്നു | Oneindia Malayalam

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ എംപിമാര്‍ക്ക് കൂടുതല്‍ ഭൂരിപക്ഷം കിട്ടിയ മണ്ഡലങ്ങളില്‍ പുതിയ നീക്കങ്ങളുമായി പ്രിയങ്ക ഗാന്ധി. ജനവിരുദ്ധ വികാരം ഏറ്റവും ഉയര്‍ന്ന തലത്തിലാണ് ഈ മണ്ഡലങ്ങളില്‍ ഉള്ളതെന്നാണ് വിലയിരുത്തല്‍. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയാണ് പ്രിയങ്കയുടെ ആദ്യ ടാര്‍ഗറ്റ്. ഇവിടെ വമ്പന്‍ പ്രവര്‍ത്തനങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത്. പ്രിയങ്കത നേരിട്ടെത്തുന്നതോടെ രാഷ്ട്രീയം തീര്‍ത്തും മാറുമെന്ന് ഉറപ്പാണ്.

മോദി മണ്ഡലം മാറുന്ന കാര്യം ബിജെപി ഗൗരവമായി പരിഗണിക്കുന്നുണ്ട്. അതിനിടെയാണ് പ്രിയങ്കയുടെ വരവ്. ഉത്തര്‍പ്രദേശില്‍ 58 സിറ്റിംഗ് എംപിമാരെ ബിജെപി മാറ്റുന്ന കാര്യം കോണ്‍ഗ്രസ് പരിശോധിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധി ടെക്‌നിക്കല്‍ ടീമിന്റെ സഹായവും ഇക്കാര്യത്തില്‍ പ്രിയങ്കയ്ക്ക് ലഭിച്ചിട്ടുണ്ട്. ജോതിരാദിത്യ സിന്ധ്യയുടെ പിന്തുണ പ്രിയങ്കയ്ക്കുണ്ട്. മോദിയുടെ മണ്ഡലത്തില്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ ഇറക്കിയാല്‍ സംസ്ഥാനത്തെ പോരാട്ടം ന്യായമാണെന്ന് ജനങ്ങള്‍ക്ക് മനസ്സിലാകും. ഇതാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

പ്രിയങ്ക വാരണാസിയിലേക്ക്

പ്രിയങ്ക വാരണാസിയിലേക്ക്

നരേന്ദ്ര മോദിയുടെ പോസിറ്റീവ് ഇമേജ് വാരണാസിയില്‍ നിന്ന് ഇല്ലാതാക്കുകയാണ് പ്രിയങ്കയുടെ ലക്ഷ്യം. മോദിയെ വീഴ്ത്തുകയല്ല, മറിച്ച് അദ്ദേഹത്തിനും പാര്‍ട്ടിക്കും സ്ഥിരമായി ലഭിച്ച് കൊണ്ടിരിക്കുന്ന വോട്ടുബാങ്കില്‍ വിള്ളല്‍ വീഴ്ത്തുകയാണ് ലക്ഷ്യം. നാലുദിവസത്തെ സന്ദര്‍ശനത്തിനാണ് പ്രിയങ്ക എത്തുന്നത്. വാരണാസിയിലെ ഓരോ ബൂത്തിലെയും പ്രവര്‍ത്തകരെ പ്രിയങ്ക നേരിട്ട് കാണും. ഗ്രൗണ്ട് റിപ്പോര്‍ട്ടുകളും പ്രവര്‍ത്തകര്‍ തയ്യാറാക്കിയിട്ടുണ്ട്.

വോട്ടുബാങ്ക് രാഷ്ട്രീയം

വോട്ടുബാങ്ക് രാഷ്ട്രീയം

മോദിയുടെ വോട്ടുബാങ്ക് ദേശീയതും അഴിമതിരഹിത മുന്നേറ്റവും എന്ന പ്രതിച്ഛായയില്‍ നിന്നാണ് ഉണ്ടായത്. കഴിഞ്ഞ തവണ വാരണാസിയില്‍ വോട്ടുവര്‍ധിച്ച മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പ്രിയങ്കയുടെ ലക്ഷ്യം. മണ്ഡലത്തില്‍ മോദിക്കെതിരെ ജനവികാരമുണ്ട്. പക്ഷേ അത് ഉയര്‍ന്ന തലത്തിലേക്ക് എത്തിയിട്ടില്ല. അതിനുള്ള ശ്രമങ്ങളാണ് പ്രിയങ്ക നടത്തുന്നത്. യോഗിയുടെ ഭരണം കാരണം വാരണാസിയിലെ രാഷ്ട്രീയം മാറിയിരിക്കുകയാണ്. അതാണ് ബിജഡെപി ഭയപ്പെടുത്തുന്നത്.

ഹിന്ദുവികാരം വോട്ടിലേക്ക്

ഹിന്ദുവികാരം വോട്ടിലേക്ക്

ഹിന്ദുവികാരം മണ്ഡലത്തില്‍ ശക്തമാണ്. മോദി അയോധ്യ ക്ഷേത്രം അടക്കമുള്ള കാര്യങ്ങളില്‍ ഒന്നും ചെയ്തില്ലെന്ന വികാരമാണ് വാരണാസിയിലുള്ളത്. നിരവധി ക്ഷേത്രങ്ങളും ഇവിടെ പൊളിച്ച് മാറ്റിയിരുന്നു. മണ്ഡലത്തില്‍ അദ്ദേഹത്തെ തോല്‍പ്പിക്കുമെന്ന ബോര്‍ഡുകള്‍ വരെ പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടുണ്ട്. ഇവിടെയാണ് പ്രിയങ്ക വരുന്നത്. ഹിന്ദുവികാരം മാനിക്കുന്ന ദേവത, മികച്ച ഭാര്യ എന്നീ വിശേഷണങ്ങള്‍ പ്രിയങ്കയ്ക്ക് നേരത്തെ തന്നെയുണ്ട്. അതുകൊണ്ട് ഹിന്ദുവോട്ടുകള്‍ പ്രിയങ്കയുടെ വരവില്‍ സ്വാധീനിക്കപ്പെടും. ഇത് ഭിന്നിക്കാനും സാധ്യതയുണ്ട്.

മോദിയെ നേരിടാന്‍ ഒരുക്കം

മോദിയെ നേരിടാന്‍ ഒരുക്കം

മോദി എത്ര തവണ മണ്ഡലം സന്ദര്‍ശിച്ചു, വികസന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെ നടത്തി എന്ന കണക്കുകള്‍ പ്രിയങ്ക ശേഖരിച്ച് കഴിഞ്ഞു. കാശിയുടെ ശുചീകരണം ഇതുവരെ നടന്നിട്ടില്ല. പ്രിയങ്കയുടെ പ്രചാരണത്തിന്റെ മുഖ്യവിഷയം ഇതാണ്. ഇതിനായി കേന്ദ്ര ബജറ്റില്‍ കോടികള്‍ വകയിരുത്തിയിട്ടും ഒന്നും ഗുണം ചെയ്തിട്ടില്ല. കാശിയുടെ ശുചീകരണത്തില്‍ മോദിയുടെ അഴിമതി എന്ന പ്രചാരണമാണ് പ്രിയങ്ക ഒരുക്കുന്നത്. അദ്ദേഹത്തിന്റെ സത്യസന്ധനായ ഇമേജ് രാഹുല്‍ പൊളിച്ചതിന് സമാനമായ നീക്കമാണിത്.

രാഹുലിന്റെ സഹായം

രാഹുലിന്റെ സഹായം

പ്രവര്‍ത്തകരുമായി രാഹുലിനേക്കാള്‍ എളുപ്പത്തില്‍ പ്രിയങ്കയ്ക്ക് ഇടപെടാന്‍ സാധിച്ചു. പാര്‍ട്ടിക്കുള്ളില്‍ കുറഞ്ഞ സമയം കൊണ്ട് അച്ചടക്കം വരുത്താനും അവര്‍ക്ക് സാധിച്ചുവെന്ന് സംസ്ഥാന നേതൃത്വം വിലയിരുത്തുന്നു. വാരണാസിയിലെ വോട്ടര്‍മാര്‍ക്കിടയില്‍ സോഷ്യല്‍ മീഡിയ പ്രചാരണം ശക്തിപ്പെടുത്തുകയാണ് പ്രിയങ്ക ആദ്യം ലക്ഷ്യമിടുന്നത്. പൊതുപ്രശ്‌നങ്ങള്‍ ഇവരുടെ മുന്നിലേക്ക് എത്തിക്കാനാണ് സോഷ്യല്‍ മീഡിയ. വാട്‌സാപ്പ് നമ്പറുകള്‍ വഴി വോട്ടര്‍മാര്‍ക്ക് പ്രിയങ്കയെ നേരിട്ട് കാര്യങ്ങള്‍ അറിയിക്കുന്ന സംവിധാനവും തയ്യാറായിട്ടുണ്ട്. രാഹുല്‍ ഗാന്ധിയും വാരണാസിയില്‍ ചില മണ്ഡലങ്ങളില്‍ പ്രചാരണം നടത്തും. പ്രിയങ്കയ്ക്കുള്ള സഹായമാണിത്.

രാഷ്ട്രീയ നേട്ടത്തിലേക്ക്.....

രാഷ്ട്രീയ നേട്ടത്തിലേക്ക്.....

പ്രിയങ്ക കൃത്യമായ രാഷ്ട്രീയമാണ് വാരണാസിയില്‍ കളിക്കുന്നത്. പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെയാണ് പ്രിയങ്ക വാരണാസിയില്‍ ആദ്യ കാണുക. കുശിനഗര്‍ വ്യാജമദ്യ ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും വാരണാസിയില്‍ ഉണ്ട്. അവരെയും കാണും. ഇവ രണ്ടും വൈകാരിക വിഷയമായി പ്രിയങ്ക ഉന്നയിക്കുന്നുണ്ട്. വാരണാസിയില്‍ ഏറ്റവും ശക്തനായ പ്രാദേശിക നേതാവിനെയാണ് പ്രിയങ്ക മത്സരിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഇതിലൂടെ കോണ്‍ഗ്രസ് പോരാട്ടം നടത്തുന്നെന്ന സൂചനയാണ് അവര്‍ ജനങ്ങള്‍ക്ക് നല്‍കുന്നത്. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ നേട്ടം കൂടി ഈ പ്രഖ്യാപനത്തിലുണ്ടാവും.

കോണ്‍ഗ്രസ് മാറുന്നു

കോണ്‍ഗ്രസ് മാറുന്നു

വാരണാസി ഉത്തര്‍പ്രദേശിലെ സുപ്രധാന ക്ഷേത്രങ്ങളുള്ള നഗരമാണ്. ഹിന്ദുരാഷ്ട്രീയം ശക്തമായി ഉപയോഗിക്കുമെന്ന് പ്രിയങ്ക സൂചിപ്പിക്കുന്നു. മഠങ്ങളും ക്ഷേത്രങ്ങളും അവര്‍ പ്രചാരണ വേദിയാക്കും. കുംഭമേളയില്‍ വാരണാസിയിലെ സന്ദര്‍ശന സമയത്ത് എത്തുന്നുണ്ട് പ്രിയങ്ക. സന്ന്യാസി സമൂഹത്തില്‍ സ്വാധീനം ചെലുത്താന്‍ ഇതിലൂടെ സാധിക്കുമെന്ന് നിര്‍ദേശമുണ്ട്. വാരണാസിയില്‍ നിത്യേന 1000 പ്രവര്‍ത്തകരെയാണ് പ്രിയങ്ക കാണുന്നത്. യുപിയിലെ പൊതുപ്രശ്‌നങ്ങള്‍ വാരണാസിയിലെ എല്ലാ മണ്ഡലങ്ങളിലും ഉന്നയിക്കാനാണ് പ്രിയങ്ക പ്രവര്‍ത്തകര്‍ക്ക് നല്‍കിയ നിര്‍ദേശം. കുട്ടികളുടെ വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍, ആരോഗ്യ പ്രശ്‌നങ്ങള്‍, വ്യാജ മദ്യം, വികസന തകര്‍ച്ച, ഗ്രാമീണ വികസനം എന്നീ വിഷയങ്ങളാണ് പ്രിയങ്ക പ്രധാനമായും ഉന്നയിക്കാനായി നിര്‍ദേശിച്ചിരിക്കുന്നത്.

തീവ്രവാദികള്‍ കൊല്ലപ്പെട്ടാല്‍ യുവാക്കള്‍ തീവ്രവാദികളാവും....മുന്നറിയിപ്പുമായി വജാഹത്ത് ഹബീബുല്ലതീവ്രവാദികള്‍ കൊല്ലപ്പെട്ടാല്‍ യുവാക്കള്‍ തീവ്രവാദികളാവും....മുന്നറിയിപ്പുമായി വജാഹത്ത് ഹബീബുല്ല

English summary
priyanka gandhi to visit varanasi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X