കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്കയുടെ മാസ്റ്റര്‍ ഗെയിം, യോഗിയെ പൂട്ടാന്‍ കണ്‍ട്രോള്‍ റൂം, ഒപ്പമെത്തി സോണിയ, കളിമാറുന്നു!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസില്‍ പ്രിയങ്ക ഗാന്ധിയുടെ റോള്‍ പുതുക്കുന്നു. കോണ്‍ഗ്രസിന്റെ ആക്രമണത്തിന്റെ റോള്‍ പ്രിയങ്ക ഏറ്റെടുക്കുന്നു എന്നാണ് നേതാക്കള്‍ സൂചിപ്പിക്കുന്നത്. രാഹുല്‍ ഗാന്ധി അഗ്രസീവായ തന്റെ ശൈലി മാറ്റിയ സാഹചര്യത്തില്‍ പകരം ആ റോള്‍ ഏറ്റെടുക്കുകയാണ് പ്രിയങ്ക. യോഗിയെ അതിഥി തൊഴിലാളി വിഷയത്തില്‍ സമ്മര്‍ദത്തിലാക്കിയ പ്രിയങ്ക തിരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങളും സജ്ജമാക്കുന്നുണ്ട്. സോണിയാ ഗാന്ധി, മുന്നില്‍ കാണുന്ന തന്ത്രമാണ് പ്രിയങ്ക നടപ്പാക്കുന്നത്. ബസ് വിവാദത്തില്‍ കോണ്‍ഗ്രസ് ദേശീയ തലത്തില്‍ വന്‍ മൈലേജ് ലഭിച്ചെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് യോഗം വിലയിരുത്തിയിരുന്നു.

ആക്ടീവായി പ്രിയങ്ക

ആക്ടീവായി പ്രിയങ്ക

അഗ്രസീവ് മോഡിലേക്ക് മാറിയ പ്രിയങ്ക പക്ഷേ ഓരോ വിഷയവും നിരത്തിയാണ് ബിജെപിയെ പ്രതിരോധിച്ചത്. രാഹുലിന്റെ ശൈലിയില്‍ നിന്ന് വ്യത്യസ്തമായിരുന്നു ഈ നീക്കം. ഉത്തര്‍പ്രദേശില്‍ പ്രിയങ്കയുടെ ബസ് വിവാദവും അധ്യക്ഷന്റെ അറസ്റ്റും മാധ്യമങ്ങളുടെ പ്രിയതാരമാക്കി കോണ്‍ഗ്രസിനെ മാറ്റിയിരിക്കുകയാണ്. സംസ്ഥാന കോണ്‍ഗ്രസ് ഒന്നടങ്കം ആവേശത്തിലാണ്. ഹിന്ദി ഹൃദയഭൂമിയില്‍ ഇത്ര വലിയൊരു നേട്ടം പ്രിയങ്ക സ്വന്തമാക്കുന്നത് ഇത് ആദ്യമായിട്ടാണ്. എന്നാല്‍ പ്രിയങ്കയുടെ ഈ പോരാട്ടത്തിന് പിന്നില്‍ വലിയൊരു ലക്ഷ്യം കൂടിയുണ്ട്.

ഉത്തര്‍പ്രദേശിലേക്ക് കോണ്‍ഗ്രസ്

ഉത്തര്‍പ്രദേശിലേക്ക് കോണ്‍ഗ്രസ്

കോണ്‍ഗ്രസിന്റെ ദേശീയ അജണ്ട തന്നെ ഉത്തര്‍പ്രദേശായി മാറിയിരിക്കുകയാണ്. ഇത് പ്രിയങ്കയുടെ ഇടപെടലിലൂടെയാണ് സംഭവിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് നടക്കാനുള്ള ബീഹാറും അസമും എന്തിനേറെ കേരളം പോലും ഇപ്പോള്‍ ദേശീയ തലത്തില്‍ നേതൃത്വത്തിന്റെ പരിഗണനയിലില്ല. അതിഥി തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ യുപിയിലാണ് ഏറ്റവും രൂക്ഷം. മറ്റ് സംസ്ഥാനങ്ങളെ പരിഗണിക്കുന്നില്ല പരാതി ഇതിനിടെ ഉയര്‍ന്നെങ്കിലും ഇത് സമര്‍ത്ഥമായി സോണിയാ ഗാന്ധി പരിഹരിച്ചിരിക്കുകയാണ്.

ദില്ലിയില്‍ കണ്‍ട്രോള്‍ റൂം

ദില്ലിയില്‍ കണ്‍ട്രോള്‍ റൂം

ദില്ലിയില്‍ കോണ്‍ഗ്രസ് എല്ലാ സജ്ജീകരണങ്ങളും പ്രിയങ്കയ്ക്കായി ഒരുക്കിയിരിക്കുകയാണ്. പാര്‍ട്ടി ആസ്ഥാനത്ത് കണ്‍ട്രോള്‍ റൂം തുറന്നിരിക്കുകയാണ് സോണിയ. സംസ്ഥാന ഘടകങ്ങളുമായി ചേര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും അതിഥി തൊഴിലാളികള്‍ക്ക് യാത്രാ സൗകര്യങ്ങളും നല്‍കുന്നതിന് വേണ്ടിയുള്ള കാര്യങ്ങള്‍ കണ്‍ട്രോള്‍ റൂമാണ് ഏകോപിപ്പിക്കുന്നത്. വന്‍കിട നേതാക്കള്‍ തന്നെ ഇവിടെയുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ യുപിയില്‍ നിന്ന് തൊഴിലാളികളുടെ കാര്യമാണ് ഇവര്‍ പരിശോധിക്കുന്നതും പരിഹരിക്കുന്നതും.

പ്രിയങ്ക നേരിട്ട്....

പ്രിയങ്ക നേരിട്ട്....

പ്രിയങ്കയുടെ ഓഫീസ് നേരിട്ടാണ് യാത്രാ റൂട്ട് ഒരുക്കുന്നതും സഹായിക്കുന്നതും. ഇവര്‍ കണ്‍ട്രോള്‍ റൂമുമായി നേരിട്ട് ബന്ധപ്പെടും. ആളുകളുടെ ലിസ്റ്റ് കൊണ്ട് ഇവിടം നിറഞ്ഞിരിക്കുകയാണ്. ഇവരെ തിരിച്ചെത്തിക്കാന്‍ നൂതന മാര്‍ഗങ്ങളാണ് പ്രിയങ്ക ലക്ഷ്യമിടുന്നത്. ഇവര്‍ തിരിച്ചെത്തിയാല്‍ കോണ്‍ഗ്രസിന് ലഭിക്കുന്ന തിരഞ്ഞെടുപ്പ് നേട്ടം ചിന്തിക്കാവുന്നതിലും അപ്പുറമാണ്. യോഗി ആദിത്യനാഥ് ചതിച്ചെന്ന് ഇപ്പോള്‍ തന്നെ പൊതുവികാരം സംസ്ഥാനത്തുണ്ട്. മുഖ്യപ്രതിപക്ഷത്തിനായി ഇപ്പോഴുള്ള മത്സരം സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മിലായിരിക്കുകയാണ്.

യോഗിയെ പൂട്ടി

യോഗിയെ പൂട്ടി

ഒരൊറ്റ സംഭവത്തിലൂടെ യോഗിയെ വീണ്ടും പൂട്ടിയിരിക്കുകയാണ് പ്രിയങ്ക. രണ്ട് ദിവസം മുമ്പ് ദില്ലിയില്‍ കുടുങ്ങി കിടന്ന യുപിയില്‍ നിന്നുള്ള 30 വിദ്യാര്‍ത്ഥികള്‍ക്ക് കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എന്‍എസ്‌യുവാണ് നാട്ടിലേക്ക് പോകാന്‍ വഴിയൊരുക്കിയത്. ഇത് പ്രിയങ്കയുടെ ഒരൊറ്റ ഫോണ്‍ കോളിലായിരുന്നു. സംഘടനാ പ്രസിഡന്റ് നീരജ് കുന്തന്‍ ഇക്കാര്യം പരസ്യമായി പറയുകയും ചെയ്തു. കോണ്‍ഗ്രസിന്റെ എല്ലാ സന്നാഹങ്ങളും ഇപ്പോള്‍ യുപിയിലേക്ക് കണ്ണുംനട്ടിരിക്കുകയാണ്. യുപിക്ക് പുറമേയുള്ള സംസ്ഥാനങ്ങളുടെ കാര്യം രാഹുലാണ് നോക്കുന്നത്.

പതിയെ നേതൃനിരയിലേക്ക്

പതിയെ നേതൃനിരയിലേക്ക്

പ്രിയങ്കയുടെ നീക്കം കോണ്‍ഗ്രസിന്റെ ഉന്നത നേതൃനിരയിലേക്കാണ്. അടുത്ത ഉപാധ്യക്ഷ പോലും അവരാകാനാണ് സാധ്യത. ഇതിലൂടെ രാഹുലിന് താല്‍പര്യമില്ലെങ്കില്‍ പ്രിയങ്ക ആ പൊസിഷനിലേക്ക് എത്തും. സോണിയയുടെ മൗനസമ്മതവും ഇതിനുണ്ട്. തന്റെ ഒപ്പമുള്ള എല്ലാവരും കരുത്തരായി വളരുന്ന സാധ്യതയും പ്രിയങ്ക അടച്ചിട്ടുണ്ട്. മറ്റ് ജനറല്‍ സെക്രട്ടറിമാരൊന്നും പ്രിയങ്കയുടെ അത്ര കരുത്തുറ്റ നേതാവല്ല. ഇതിനായി മാധ്യമങ്ങളുടെ സ്വാധീനവും പ്രിയങ്ക ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ നിലവില്‍ പ്രിയങ്കയ്ക്ക് ഈ പ്ലാനൊന്നുമില്ലെന്ന് യുപി കോണ്‍ഗ്രസിലെ സീനിയര്‍ നേതാക്കള്‍ പറയുന്നു. പക്ഷേ 2022ന് ശേഷം ഈ മാറ്റം സംഭവിക്കും.

രാഹുലിനൊപ്പം നില്‍ക്കും

രാഹുലിനൊപ്പം നില്‍ക്കും

കോണ്‍ഗ്രസില്‍ ഇപ്പോള്‍ രാഹുല്‍ എടുക്കുന്ന പല നിര്‍ദേശങ്ങള്‍ക്ക് പിന്നിലും പ്രിയങ്കയുടെ സ്വാധീനമുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഇത്തരമൊരു രീതി പ്രിയങ്ക സ്വീകരിച്ചിരുന്നു. ഇതിലൂടെ രണ്ട് ഉദ്ദേശങ്ങളാണ് കോണ്‍ഗ്രസ് നടപ്പാക്കുന്നത്. പ്രിയങ്കയെ പാര്‍ട്ടിക്കുള്ളില്‍ എല്ലാവര്‍ക്കും സ്വീകാര്യതയുള്ള നേതാവാക്കി മാറ്റുക. മറ്റൊന്ന് രാഹുലിന്റെ ഇമേജ് ബില്‍ഡിംഗാണ്. രാഹുല്‍ ജനങ്ങളുടെ കാര്യത്തില്‍ ശ്രദ്ധയില്ലാത്ത നേതാവാണെന്ന പേര് മാറ്റാനാണ് അതിഥി തൊഴിലാളികളെ നേരിട്ട് കണ്ടത്. രാഹുല്‍ നേരിട്ടെത്തി സഹായം നല്‍കിയപ്പോള്‍ സമീപത്ത് തന്നെ പ്രിയങ്കയുമുണ്ടായിരുന്നു. ഇതെല്ലാം സോണിയാ ഗാന്ധി അണിയറയിലേക്ക് മാറുന്നു എന്നാണ് വ്യക്താക്കുന്നത്.

English summary
priyanka gandhi using aggerssive style to beat bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X