കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്കയുടെ ബെല്‍ച്ചി മൂവ്‌മെന്റ്, യുപിയില്‍ ബിജെപിക്ക് സംഭവിക്കുന്നത്, 1975 മോഡല്‍, 16 മാസത്തില്‍!

Google Oneindia Malayalam News

ലഖ്‌നൗ: പ്രിയങ്ക ഗാന്ധിയെ ഔദ്യോഗിക വസതിയില്‍ നിന്ന് ഒഴിപ്പിക്കാനുള്ള ബിജെപിയുടെ ശ്രമം കോണ്‍ഗ്രസില്‍ വഴിത്തിരിവാകുന്നു. കുറച്ച് കൂടി സീരിയസായി ഗെയിം മാറിയിരിക്കുകയാണ് പ്രിയങ്കയുടെ ടീം പറയുന്നു. വളരെ ഗൗരവത്തോടെയാണ് അവര്‍ ഇതിനെ കണ്ടിരിക്കുന്നത്. ഞാന്‍ ഇന്ദിരാ ഗാന്ധിയുടെ പേരക്കുട്ടിയാണ് എന്ത് നടപടി വേണമെങ്കിലും എടുക്കൂ. ബിജെപിയുടെ അപ്രഖ്യാപിത വക്താവല്ല ഞാന്‍ എന്ന പ്രിയങ്കയുടെ പ്രസ്താവന യുദ്ധ പ്രഖ്യാപനമാണെന്ന് നേതാക്കള്‍ പറയുന്നു. ഇനി അവര്‍ റോഡ് മാര്‍ഗം ലഖ്‌നൗവിലെത്തും. യോഗിക്ക് വരാന്‍ പോകുന്ന രാഷ്ട്രീയ നഷ്ടം ആര്‍ക്കും പ്രവചിക്കാനാവില്ലെന്ന് രാഷ്ട്രീയ നിരീക്ഷകരും പറയുന്നു.

മുന്നില്‍ കണ്ടത്....

മുന്നില്‍ കണ്ടത്....

പ്രിയങ്കയ്‌ക്കെതിരെ സര്‍ക്കാര്‍ പക പോക്കുകയാണെന്ന് അവര്‍ നേരത്തെ തിരിച്ചറിഞ്ഞിരുന്നു. മാറാനും തീരുമാനിച്ചിരുന്നു. പക്ഷേ ലോക്ഡൗണ്‍ കാരണം അത് സാധിച്ചില്ല. പ്രിയങ്കയുടെ മകള്‍ മിറായയുടെ ബോര്‍ഡ് എക്‌സാം കഴിയാന്‍ ബാക്കിയുണ്ടായിരുന്നു. ഇത് കഴിയാന്‍ കൂടിയാണ് പ്രിയങ്ക കാത്തിരുന്നത്. ഇനി എന്തായാലും കളി യുപിയിലേക്ക് മാറ്റാനാണ് തീരുമാനം. കടുത്ത ദേഷ്യത്തിലാണ് പ്രിയങ്ക.

ലോധിയില്‍ നിന്ന് തെരുവിലേക്ക്

ലോധിയില്‍ നിന്ന് തെരുവിലേക്ക്

പ്രിയങ്കയോട് നേരത്തെ രാജ്യസഭയിലേക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസിലെ ഭൂരിഭാഗം നേതാക്കളും ആവശ്യപ്പെട്ടിരുന്നു. ഇത് ലോധിയിലെ അവരുടെ താമസം നഷ്ടപ്പെടാതിരിക്കാനായിരുന്നു. എന്നാല്‍ രാഷ്ട്രീയമായി ബിജെപിയെ പൊളിക്കാന്‍ പ്രിയങ്ക തയ്യാറെടുത്തിരുന്നു. അതുകൊണ്ടാണ് ആ ഓഫര്‍ തള്ളിയത്. അതേസമയം ഉറങ്ങി കിടന്നിരുന്ന പെണ്‍കടുവയെ ആണ് ബിജെപി ഉണര്‍ത്തിയതെന്ന് കോണ്‍ഗ്രസ് പറയുന്നു. ഇത്രയും കാലം ലഖ്‌നൗവിലേക്ക് ഇടയ്ക്കിടെ മാത്രം എത്തിയിരുന്ന പ്രിയങ്കയ്ക്ക് വീണ് കിട്ടിയിരിക്കുന്ന അവസരമാണിത്.

ഇന്ദിരയുടെ വഴിയേ

ഇന്ദിരയുടെ വഴിയേ

പ്രിയങ്ക ലഖ്‌നൗവിലേക്കെത്തുന്ന ഇന്ദിരാ ഗാന്ധിയുടെ അതേ വഴിയിലാണ്. ഇന്ദിരാ അടിയന്തരാവസ്ഥയ്ക്ക് ശേഷം വന്‍ തോല്‍വിയാണ് 1977ല്‍ ഏറ്റുവാങ്ങിയത്. എന്നാല്‍ അന്ന് ഇന്ദിര തിരിച്ചുവരാന്‍ രണ്ട് കാര്യങ്ങളാണ് ഉപയോഗപ്പെടുത്തിയത്. ഒന്ന് ബെല്‍ച്ചി പ്രക്ഷോഭമാണ്. ബീഹാറിലെ ബെല്‍ച്ചി ഗ്രാമത്തില്‍ ദളിതുകളെ കൊലപ്പെടുത്തിയ സംഭവത്തില്‍ എല്ലാം മറന്ന് മഴയില്‍ കുതിര്‍ന്ന് ആനപ്പുറത്തെത്തിയ ഇന്ദിരയും മറ്റൊരു വിഷയത്തില്‍ അവരുടെ അറസ്റ്റുണ്ടായതുമാണ് ഗെയിം മാറ്റിയത്. ഇന്ദിര വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി ജനതാ പാര്‍ട്ടിയെ തന്നെ ഇല്ലാതാക്കി. ഇന്ദിരയുടെ ഇരവാദം ഉപയോഗിച്ചുള്ള സഹതാപ തരംഗമാണ് വന്‍ വിജയമായത്.

ബെല്‍ച്ചി മൂവ്‌മെന്റ്

ബെല്‍ച്ചി മൂവ്‌മെന്റ്

പ്രിയങ്ക സര്‍ക്കാര്‍ പുറത്താക്കട്ടെയെന്ന നിലപാടിലായിരുന്നു. അത് തന്നെയാണ് സംഭവിച്ചിരിക്കുന്നത്. തന്നെ സര്‍ക്കാര്‍ ബലം പ്രയോഗിച്ച് പുറത്താക്കി പണവും വാങ്ങിയെടുത്തു എന്ന് വന്‍ പ്രചാരണം കോണ്‍ഗ്രസ് തുടങ്ങി കഴിഞ്ഞു. ഇത് മുമ്പ് സോണിയയും പ്രയോഗിച്ചിരുന്നു. കോണ്‍ഗ്രസില്‍ സോണിയ അപമാനിതയായി നിന്നിരുന്നു മുമ്പ്. ആ അപമാനം ഉപയോഗിച്ചാണ് സോണിയ ഗാന്ധി കോണ്‍ഗ്രസിലെ ഭരണം പിടിച്ചത്. അമേഠിയില്‍ പ്രിയങ്കയുമായി എത്തിയ സോണിയ അരുണ്‍ നെഹ്‌റുവിന്റെ വഞ്ചനയാണ് ഉന്നയിച്ചത്. ഇത് പാര്‍ട്ടിയിലെ മറ്റ് നേതാക്കള്‍ക്കെതിരെയും പ്രയോഗിച്ചു. അതോടെ സോണിയയായി കോണ്‍ഗ്രസ്. പിന്നീട് വാജ്‌പേയിയെ പൊളിച്ചതും ഇതേ നീക്കം ഉപയോഗിച്ചായിരുന്നു.

Recommended Video

cmsvideo
Rahul Gandhi Using Young Turks To Beat Seniors In Long Term | Oneindia Malayalam
അതേവഴി തുടരും...

അതേവഴി തുടരും...

പ്രിയങ്ക അതേ വഴിയിലാണ് ഇപ്പോള്‍ നില്‍ക്കുന്നത്. പാര്‍ട്ടിക്കുള്ളില്‍ ഗാന്ധി കുടുംബത്തിനെതിരെ പ്രശ്‌നങ്ങളുണ്ട്. ബിജെപി ഒറ്റതിരിഞ്ഞ് അപമാനിക്കുന്നു. പക്ഷേ അവരുടെ വീട്ടില്‍ നിന്ന് ഇറക്കി വിട്ടത് ബിജെപിയുടെ രാഷ്ട്രീയപതനമായിരുന്നു. മോദിയേക്കാള്‍ കൂടുതല്‍ ഇത് ബാധിക്കാന്‍ പോകുന്നത് യോഗി ആദിത്യനാഥിനെയാണ്. ലഖ്‌നൗവില്‍ പ്രിയങ്ക നേരത്തെ തന്നെ വീട് താമസിക്കാനായി തയ്യാറാക്കിയിരുന്നു. പക്ഷേ ബിജെപി നിര്‍ബന്ധിച്ച് ഇറക്കിവിടുമ്പോള്‍ കിട്ടുന്ന ഒരു പ്രശസ്തിയുണ്ടല്ലോ അതിനാണ് പ്രിയങ്ക ഉന്നയമിട്ടത്.

കളി ലഖ്‌നൗവിലേക്ക്....

കളി ലഖ്‌നൗവിലേക്ക്....

പ്രിയങ്ക ലഖ്‌നൗവിലേക്ക് ചുവടുമാറ്റിയതോടെ യോഗി ആദിത്യനാഥിനൊപ്പം ഒരേ കുടക്കീഴില്‍ വരും. പ്രിയങ്കയുടെ വീടിന് അടുത്ത് തന്നെയായിരിക്കും മറ്റ് പ്രമുഖ നേതാക്കളുടെ വസതികളും. തൊഴില്‍, കുറ്റകൃത്യം, അഴിമതി, ദളിത് ഐക്യം പ്രിയങ്ക യോഗിയെ പൂട്ടാനായി പ്ലാനും തയ്യാറാക്കി കഴിഞ്ഞു. നേതാക്കളുടെ അറസ്റ്റില്‍ കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം തെരുവുകള്‍ യുദ്ധക്കളമാക്കിയിരുന്നു. യോഗി എല്ലാ അര്‍ത്ഥത്തിലും ഭയക്കുന്നത് പ്രിയങ്കയെയാണ്. എല്ലാ വിഷയവും അവരുടെ പരിഗണനയില്‍ എത്തുന്നുണ്ട്.

16 മാസത്തിനുള്ളില്‍

16 മാസത്തിനുള്ളില്‍

അടുത്ത 16 മാസത്തിനുള്ളില്‍ ഉത്തര്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. ഇത് ഏകദേശം സോണിയാ ഗാന്ധി കോണ്‍ഗ്രസിന്റെ തിരിച്ചുവരവിനായി ചെലവിട്ട മാസങ്ങളാണ്. അന്ന് യുപിയില്‍ 21 സീറ്റ് നേടി കോണ്‍ഗ്രസ് അമ്പരിപ്പിച്ചിരുന്നു. ഈ 16 മാസത്തിനുള്ളില്‍ പ്രതിപക്ഷത്തെ കളത്തില്‍ നിന്ന് പുറത്താക്കി യോഗിയും പ്രിയങ്കയും തമ്മിലുള്ള പോരാട്ടമാക്കി മാറ്റാനാണ് തീരുമാനം. സ്ത്രീകള്‍ക്കിടയില്‍ വന്‍ സ്വാധീനമാണ് പ്രിയങ്കയ്ക്ക് ഇങ്ങനൊരു ആത്മവിശ്വാസം നല്‍കുന്നത്. ബ്രാന്‍ഡ് പ്രിയങ്ക അവതരിപ്പിക്കുകയാണ് ലക്ഷ്യം. ന്യൂനപക്ഷ സെല്‍ ചെയര്‍മാന്റെ അറസ്റ്റ് അടക്കം വന്‍ പ്രക്ഷോഭങ്ങള്‍ക്ക് ലഖ്‌നൗ അടക്കം സാക്ഷ്യം വഹിക്കും.

English summary
priyanka gandhi using belchi formula to strike back at bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X