• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യുപി കോണ്‍ഗ്രസ് പിടിക്കും, മായാവതി ഫോര്‍മുലയുമായി പ്രിയങ്ക, 3 വോട്ടുബാങ്ക്, ബിഎസ്പിയുടെ അന്ത്യം!!

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് തിരിച്ചുവരവ് ഉറപ്പിക്കുന്നു. ബിഎസ്പിയുടെ ക്രെഡിറ്റിലാണ് ഇത്തവണ പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസിന് തന്ത്രമൊരുക്കുന്നത്. ലഖ്‌നൗവിലേക്കുള്ള പ്രിയങ്കയുടെ മാറ്റം ഒന്നും മുന്നില്‍ കാണാതായല്ലെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു. ഇപ്പോള്‍ സംസ്ഥാനത്ത് നടക്കുന്ന താക്കൂര്‍-ബ്രാഹ്മണ യുദ്ധം രണ്ട് തരത്തിലുള്ള വോട്ടുബാങ്കായി മാറ്റാനാണ് പ്രിയങ്ക തീരുമാനിച്ചിരിക്കുന്നത്. 2007ല്‍ യുപിയില്‍ സംഭവിച്ച ബിഎസ്പി മോഡലാണ് പ്രിയങ്ക ഏറ്റെടുക്കുന്നത്. അതിനാണ് ബിഎസ്പിയുടെ കോട്ടകളില്‍ കയറി പ്രിയങ്ക കളിക്കുന്നത്.

അടിപതറി യോഗി

അടിപതറി യോഗി

യോഗിയുടെ സംസ്ഥാനത്ത് അടിയൊഴുക്കുകള്‍ മനസ്സിലാക്കുന്നതില്‍ ബിജെപി പരാജയപ്പെട്ടിരിക്കുകയാണ്. വൈകാരികമായിട്ടാണ് ബ്രാഹ്മണ വിഭാഗം ബിജെപിയുടെ താക്കൂര്‍ രാഷ്ട്രീയത്തെ എടുത്തിരിക്കുന്നത്. ഉടന്‍ നീതിയെന്ന യോഗിയുടെ ആശയം ബ്രാഹ്മണ വിരുദ്ധമാണ്. വികാസ് ദുബെയും മകനും പ്രായപൂര്‍ത്തിയാവാത്ത മകനും പോലീസിന് മുന്നില്‍ മുട്ടുകുത്തി നില്‍ക്കുന്ന ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ദുബെയുടെ അനുയായി പ്രഭാത് മിശ്രയെ വെടിവെച്ച് കൊന്നതും മറ്റൊരു വിഷയമാണ്. ഇയാള്‍ക്കും പ്രായപൂര്‍ത്തിയായിട്ടില്ല. ക്രിമിനല്‍ റെക്കോര്‍ഡില്ലാത്ത അഞ്ച് ബ്രാഹ്മണരെ വേറെയും യുപി പോലീസ് വെടിവെച്ച് കൊന്നു. ഒരു വോട്ട് പോലും യോഗിക്കില്ല.

ഇനിയുള്ള ഓപ്ഷന്‍

ഇനിയുള്ള ഓപ്ഷന്‍

ബ്രാഹ്മണര്‍ക്ക് സമാജ് വാദി പാര്‍ട്ടിയെയോ ബിഎസ്പിയെയോ സമീപിക്കാന്‍ സാധിക്കില്ല. ഇവര്‍ പരമ്പരാഗതമായി ബ്രാഹ്മണ വിരുദ്ധരാണ്. കോണ്‍ഗ്രസ് ബ്രാഹ്മണരുടെ പാര്‍ട്ടിയാണ്. അമേഠിയിലും റായ്ബറേലിയിലും ഇത്രയും കാലം കോണ്‍ഗ്രസ് വിജയിച്ചത് ബ്രാഹ്മണ വോട്ടുകള്‍ കൊണ്ട് കൂടിയാണ്. ഇത്രയും കാലം ശക്തരായ നേതാവില്ലെന്ന കാരണത്താണ് രണ്ട് മണ്ഡലങ്ങള്‍ക്കപ്പുറം കോണ്‍ഗ്രസിനെ വിജയിപ്പിക്കാതിരുന്നത്. പ്രിയങ്ക വന്നതോടെ ഇവരുടെ നേതാവായി ഏറ്റെടുക്കാനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രചാരണം. ജിതിന്‍ പ്രസാദയെ ഇവരുടെ പ്രശ്‌ന പരിഹാരത്തിനായി പ്രിയങ്ക ഉപയോഗിക്കുന്നുമുണ്ട്.

ബിഎസ്പി മോഡല്‍

ബിഎസ്പി മോഡല്‍

പ്രിയങ്ക ബിഎസ്പി മോഡല്‍ കടമെടുത്താണ് ബിജെപിക്കെതിരെ പ്രയോഗിക്കുന്നത്. മൂന്ന് തരത്തിലുള്ള വോട്ടുബാങ്കിനെ കൃത്യമായി ഇത് കോണ്‍ഗ്രസിലേക്കെത്തിക്കും. മുസ്ലീം-താക്കൂര്‍-ബ്രാഹ്മണ വോട്ടുബാങ്കാണ് ഇത്. ബിഎസ്പിയും ഇവരെ കേന്ദ്രീകരിച്ചാണ് പ്രിയങ്കയെ വെല്ലുവിളിക്കുന്നത്. എന്നാല്‍ ദളിത് മേഖലയിലേക്കുള്ള പ്രിയങ്കയുടെ വരവ് ശരിക്കും മായാവതിയെ പൂട്ടിയിരിക്കുകയാണ്. സോന്‍ഭദ്രയില്‍ അടക്കം പ്രിയങ്ക നടത്തിയ ഇളക്കിമറിച്ചുള്ള യാത്രകള്‍ ബിഎസ്പിയെ വിട്ട് വരാന്‍ ദളിതുകള്‍ പ്രേരിപ്പിച്ചിരിക്കുകയാണ്. ഇതോടെ സ്വന്തം കോട്ട വിട്ട് പുറത്തേക്ക് വരാതിരിക്കാനുള്ള ശ്രമത്തിലാണ് മായാവതി. ഇത് പ്രിയങ്കയ്ക്ക് അനുകൂലമായി കാര്യങ്ങളെ മാറ്റി.

2007ലെ ചരിത്രം

2007ലെ ചരിത്രം

2007ല്‍ ബിഎസ്പി സര്‍ക്കാരുണ്ടാക്കിയത് എല്ലാവരെയും അമ്പരിപ്പിക്കുന്ന നേട്ടമായിരുന്നു. അന്ന് സംസ്ഥാനത്തെ ദളിത്-മുന്നോക്ക വിഭാഗം ഐക്യത്തെ കോര്‍ത്തിണക്കിയാണ് മായാവതി വിജയം നേടിയത്. സര്‍വജന്‍ സുഖായ എന്ന മുദ്രാവാക്യമാണ് അന്ന് ബിഎസ്പി ഉയര്‍ത്തിയത്. എല്ലാ ജനങ്ങള്‍ക്കും നല്ല എന്ന ഈ ആശയം വലിയതോതില്‍ സ്വീകരിക്കപ്പെട്ടു. സര്‍ക്കാരില്‍ അധികാരം എന്ന കോണ്‍ഗ്രസ് ആശയം ബ്രാഹ്മണര്‍ക്ക് സമ്മാനിക്കാനാണ് ഇത്തവണ പ്രിയങ്ക ഒരുങ്ങുന്നത്. അന്ന് മായാവതി ചെയ്ത രീതിയുടെ തുടര്‍ച്ചയാണിത്. ഇതോടെ പ്രിയങ്കയല്ലാതെ മറ്റൊരു ഓപ്ഷന്‍ ബ്രാഹ്മണര്‍ക്കില്ല.

രണ്ടിനും നടുവില്‍

രണ്ടിനും നടുവില്‍

പ്രിയങ്ക താക്കൂറുകളെ സ്വന്തം നിലയ്ക്കാണ് കോണ്‍ഗ്രസിലേക്ക് അടുപ്പിക്കുന്നത്. സുപ്രിയ ശ്രീനാഥിന്റെ സഹായവും കൂടെയുണ്ട്. ദളിതുകളെ അടര്‍ത്തിയെടുക്കുന്ന ചുമതല ലല്ലുവിനാണ്. ജിതിന്‍ പ്രസാദ ബ്രാഹ്മണര്‍ക്കിടയില്‍ സജീവമായി കഴിഞ്ഞു. യുപിയില്‍ ബ്രാഹ്മണരും ക്ഷത്രിയരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കാലങ്ങളുടെ പഴക്കമുള്ളവയാണ്. രാഷ്ട്രീയം, കരാറുകള്‍, കുറ്റകൃത്യം എന്നിവയില്‍ ഇവര്‍ തമ്മില്‍ മത്സരത്തിലാണ്. വൈശ്യ, താക്കൂര്‍ വിഭാഗം യുപിയില്‍ മുഖ്യമന്ത്രിയായിട്ടുണ്ടെങ്കിലും വളരെ കുറവാണ്. ബിജെപി വരുമ്പോഴൊക്കെ അധികാരത്തില്‍ നേട്ടമുണ്ടാകുമെന്ന സ്വപ്‌നമാണ് യോഗി തകര്‍ത്തത്. രണ്ടിനും ഇടയില്‍ നിന്നുള്ള നേട്ടമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

എന്തുകൊണ്ട് പ്രിയങ്ക

എന്തുകൊണ്ട് പ്രിയങ്ക

രാഷ്ട്രീയത്തില്‍ ശത്രുക്കളോ മിത്രങ്ങളോ സ്ഥിരമായിട്ട് ഇല്ലെന്ന് ബ്രാഹ്മണര്‍ക്കറിയാം. ഇതാണ് ബിഎസ്പി നേരത്തെ സ്വന്തമാക്കിയത്. 12 ശതമാനം ബ്രാഹ്മണ വോട്ടുകളാണ് ഉത്തര്‍പ്രദേശ്. 23 വര്‍ഷത്തോളമാണ് യുപിയില്‍ ബ്രാഹ്മണ മുഖ്യമന്ത്രിമാര്‍ ഉണ്ടായിരുന്നത്. ബിജെപിക്ക് നാല് തവണ മുഖ്യമന്ത്രി പദം ലഭിച്ചിട്ടും ഇതുവരെ ബ്രാഹ്മണ വിഭാഗത്തിന് മുഖ്യമന്ത്രി സ്ഥാനം നല്‍കിയിട്ടില്ല. ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാനാണ് ബ്രാഹ്മണരുടെ നീക്കം. അതിലൂടെ ബ്രാഹ്മണരില്ലാതെ അധികാരം പിടിക്കാനാവില്ലെന്ന് ബോധ്യപ്പെടുത്തുക കൂടിയാണ് ലക്ഷ്യമിടുന്നത്. അതിന് പ്രിയങ്കയാണ് ഏറ്റവും നല്ല മാര്‍ഗം. ബ്രാഹ്മണര്‍ക്കിടയില്‍ പ്രിയങ്ക ഒരു ബ്രാന്‍ഡായി മാറിയിരിക്കുകയാണ്.

ബിജെപിക്കുള്ള പ്രശ്‌നങ്ങള്‍

ബിജെപിക്കുള്ള പ്രശ്‌നങ്ങള്‍

കോണ്‍ഗ്രസ് ശക്തമായതോടെ ബിജെപിയുടെ ജാതി സമവാക്യത്തിലുള്ള പൊള്ളത്തരമാണ് പുറത്തുവരുന്നത്. ബനിയ-താക്കൂര്‍ പാര്‍ട്ടിയായി ബിജെപി മാറിയെന്ന തോന്നല്‍ പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. ഈ 12 ശതമാനം കിട്ടിയാല്‍ 60 സീറ്റുകളിലേക്ക് കോണ്‍ഗ്രസ് ഉയരും. ദളിത്-താക്കൂര്‍-മുസ്ലീം ഐക്യത്തില്‍ 150 സീറ്റുകളാണ് കോണ്‍ഗ്രസിലേക്ക് ഒഴുകിയെത്തുക. എസ്പിയുടെ വോട്ടുബാങ്കാണ് ഇതിനൊപ്പം പ്രിയങ്ക ലക്ഷ്യമിടുന്നത്. അതിലൂടെ പുതിയൊരു സഖ്യവും കോണ്‍ഗ്രസ് ലക്ഷ്യമിടുന്നുണ്ട്.

English summary
priyanka gandhi using brahmin war against bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X