വദ്രയ്ക്കും എനിക്കും പ്രത്യേക ഇളവ് വേണ്ട: പ്രിയങ്ക
ദില്ലി: തനിക്കും ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്ക്കും വിമാനത്താവളത്തില്‍ നല്ക്കുന്ന പ്രത്യേക ഇളവ് വേണ്ടെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ മകള്‍ പ്രിയങ്കാ ഗാന്ധി.
സോണിയാ ഗാന്ധിയുടെ മരുമകന് റോബര്‍ട്ട് വദ്രയ്ക്ക് വിമാനത്താവളത്തില്‍ നല്കുന്ന വി ഐ പി പരിഗണന പുനപരിശോധിക്കാന്‍ കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രാലയം തീരുമാനിച്ച പശ്ചാത്തലത്തിലാണ് പ്രിയങ്കയുടെ പ്രതികരണം.

വിമാനത്താവളത്തില്‍ പരിശോധനയ്ക്ക് ഇളവനുവദിച്ചവരുടെ പട്ടികയില്‍ നിന്ന് തന്നെയും ഭര്‍ത്താവ് വദ്രയെയും പിന്‍വലിക്കണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടു. എസ് പി ജി ഡയറക്ടര്‍ക്ക് അയച്ചിട്ടുള്ള കത്തിലൂടെയാണ് പ്രിയങ്ക ഇക്കാര്യം ആവശ്യപ്പെട്ടത്.
സുരക്ഷാ പരിശോധന അര്ത്ഥവത്തായിരിക്കണമെന്നും അലങ്കാരികമാകരുതെന്നും വ്യോമയാന മന്ത്രി അശോക് ഗണപതിരാജു പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വദ്രയ്ക്കുള്ള ഇളവ് പരിശോധിക്കാന്‍ ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചത്. സുരക്ഷാ പരിശോധനകള്‍ പ്രഹസനമാകരുതെന്നും മറ്റുള്ളവരെപോലെ വദ്രയെയും സുരക്ഷാ പരിശോധനയ്ക്ക് വിധേയനാക്കണമെന്നും ഗണപതിരാജു പറഞ്ഞിരുന്നു.
സോണിയാ ഗാന്ധിയുടെ മരുമകനെന്ന നിലയിലാണ് വദ്രയ്ക്ക് വി ഐ പി പരിഗണന നല്‍കിയത്. വദ്രയ്ക്ക് നല്കിയ ഇത്തരം ഇളവുകള്‍ക്കെതിരെ നേരത്തെയും പ്രതിഷേധങ്ങളുണ്ടായിരുന്നു.
-
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ












Click it and Unblock the Notifications