കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്വിറ്ററിലും തരംഗമായി പ്രിയങ്ക; അക്കൗണ്ട് തുടങ്ങി നിമിഷങ്ങള്‍ക്കകം പിന്തുടര്‍ന്നത് പതിനായിരങ്ങള്‍

Google Oneindia Malayalam News

Recommended Video

cmsvideo
ട്വിറ്ററിലും തരംഗമായി പ്രിയങ്ക | Oneindia Malayalam

ലഖ്നൗ: കിഴക്കന്‍ ഉത്തര്‍പ്രദേശിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലേയറ്റതിന് ശേഷം ആദ്യമായി സംസ്ഥാനത്തെത്തുന്ന പ്രിയങ്ക ഗാന്ധിക്ക് വന്‍ വരവേല്‍പ്പാണ് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് ഘടകം ഒരുക്കിയിരിക്കുന്നത്. ലക്നൗ വിമാനത്താവളത്തില്‍ എത്തിയ പ്രിയങ്കയെ പ്രത്യേകം തയ്യാറാക്കിയ ബസിലാണ് പാര്‍ട്ടി ഓഫീസിലേക്ക് എത്തിക്കുന്നത്.

പ്രിയങ്ക ഗാന്ധിക്കൊപ്പം കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്‍റെ ചുമതലയുള്ള ജോതിരാധിത്യ സിന്ധ്യ എന്നിവരും റോഡ് ഷോയില്‍ അണിനിരക്കുന്നുണ്ട്. ഉത്തര്‍പ്രദേശില്‍ എത്തുന്നതിന് മുന്നോടിയായി ട്വിറ്ററില്‍ അക്കൗണ്ട് തുറന്ന പ്രിയങ്കയ്ക്ക് ഞെട്ടിക്കുന്ന പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

പഴയപ്രതാപം തിരിച്ചു പിടിക്കാന്‍

പഴയപ്രതാപം തിരിച്ചു പിടിക്കാന്‍

കോണ്‍ഗ്രസിന് യുപിയില്‍ നഷ്ടപ്പെട്ട പഴയപ്രതാപം തിരിച്ചു പിടിക്കാനായി സര്‍വ്വ സന്നാഹങ്ങളും പുറത്തെടുക്കാന്‍ തന്നെയാണ് പ്രിയങ്കയുടെ തീരുമാനം. പരമ്പരാഗത രീതിയിലുള്ള പ്രചരണങ്ങള്‍ക്കൊപ്പം സാമൂഹ്യമാധ്യമങ്ങളും ശക്തമായി ഉപയോഗപ്പെടുത്തണമെന്നാണ് പാര്‍ട്ടി തീരുമാനം.

സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയ

ജനങ്ങളോട് നിരന്തരം സംവദിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകാന്‍ പ്രിയങ്ക ഗാന്ധി തന്നെ മുന്നിട്ടിറങ്ങി പാര്‍ട്ടി അണികള്‍ക്ക് കൃത്യമായ സന്ദേശവും നല്‍കികഴിഞ്ഞു. ഇതുവരെ ഇന്‍സ്റ്റഗ്രാമില്‍ മാത്രമാണ് അക്കൗണ്ട് ഉണ്ടായിരുന്നതെങ്കില്‍ ട്വിറ്ററില്‍ കൂടി അക്കൗണ്ട് തുറന്നിരിക്കുകയാണ് പ്രിയങ്ക ഗാന്ധി.

ട്വിറ്റര്‍ പ്രവേശനം

ട്വിറ്റര്‍ പ്രവേശനം

പ്രിയങ്കയുടെ ട്വിറ്റര്‍ പ്രവേശനത്തിന് ഏവരേയും ഞെട്ടിക്കുന്ന വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്. അക്കൗണ്ട് തുറന്ന് നിമിഷങ്ങള്‍ക്ക് പ്രിയങ്ക ഗാന്ധിയെ ഫോളോ ചെയ്യുന്നവരുടെ എണ്ണം ഇരുപതിനായിരം കഴിഞ്ഞിരിക്കുകയാണ്. ട്വിറ്ററില്‍ അക്കൗണ്ട് തുറന്നെങ്കിലും പ്രത്യേക ട്വീറ്റൊന്നും ഇതുവരെ പ്രിയങ്ക നടത്തിയിട്ടില്ല.

പുതിയ പോര്‍മുഖം

പുതിയ പോര്‍മുഖം

ഉത്തര്‍പ്രദേശില്‍ പ്രവര്‍ത്തനങ്ങല്‍ സജീവമാക്കുന്നതിനോടൊപ്പം തന്നെ ട്വിറ്ററിലും പ്രിയങ്ക സജീവമായേക്കും. ട്വിറ്ററില്‍ അക്കൗണ്ട് തുറക്കുന്നിലൂടെ ബിജെപിയെ കടന്നാക്രമിക്കാനുള്ള പുതിയ പോര്‍മുഖം കൂടിയാണ് പ്രിയങ്ക തുറന്നിരിക്കുന്നത്.

ആദ്യ ട്വീറ്റ് എന്തായിരിക്കും

ആദ്യ ട്വീറ്റ് എന്തായിരിക്കും

പ്രിയങ്കയുടെ ആദ്യ ട്വീറ്റ് എന്തായിരിക്കുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ഏവരും. ബിജെപിയുടെ റാഫേല്‍ അഴിമതി തന്നെയായിരിക്കും പ്രിയങ്കയുടെ ആദ്യ ട്വീറ്റിന് ആധാരമാവുകയെന്നാണ് അണികള്‍ പ്രതീക്ഷിക്കുന്നത്. ഉത്തര്‍പ്രദേശിലെ ജനങ്ങളെ അഭിവാദ്യം ചെയ്യുന്ന ട്വീറ്റ് പ്രതീക്ഷിക്കുന്നവരും ഏറെയാണ്.

പിന്തുടരണം

പിന്തുടരണം

പ്രിയങ്ക ഗാന്ധി അക്കൗണ്ട് തുറന്നതായി കോണ്‍ഗ്രസ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലൂടെ അറിയിക്കുന്നു. ഏവരും പ്രിയങ്ക ഗാന്ധിയെ ട്വിറ്റില്‍ പിന്തുടരാനും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നുണ്ട്.

ട്വീറ്റ്

കോണ്‍ഗ്രസ്

വലിയ സ്വീകരണം

വലിയ സ്വീകരണം

അതേസമയം ഉത്തര്‍പ്രദേശില്‍ എത്തുന്ന പ്രിയങ്ക ഗാന്ധിക്കായി വലിയ സ്വീകരണമാണ് കോണ്‍ഗ്രസ് ഒരുക്കിയിരിക്കുന്നത്. പ്രിയങ്ക നയിക്കുന്ന റോഡ് ഷോയില്‍ അണിനിരക്കുന്ന 'പ്രിയങ്ക സേന'യാണ് ഏറെ ശ്രദ്ധേയം. പിങ്ക് നിറത്തിലുള്ള ടീ ഷര്‍ട്ടുകള്‍ ധരിച്ചാണ് ഇവര്‍ റാലിയില്‍ അണിനിരക്കുന്നത്.

പ്രത്യേക യൂണിഫോമില്‍

പ്രത്യേക യൂണിഫോമില്‍

സേവാദള്‍ യൂണിറ്റ് ഉണ്ടെങ്കിലും ആദ്യമായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രത്യേക യൂണിഫോമില്‍ വളണ്ടിയര്‍മാരായി അണിനിരക്കുന്നത്. പ്രിയങ്ക ഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്ത പിങ്ക് നറിത്തിലുള്ള ടീഷര്‍ട്ടും പാന്‍റുമാണ് യൂണിഫോം.

സുഷ്മിത ദേവ്

സുഷ്മിത ദേവ്

പ്രിയങ്കയുടെ ചിത്രത്തിന് പുറമെ രാജ്യത്തിന്‍റെ അഭിമാനം കാക്കാന്‍ പ്രിയങ്ക ഗാന്ധിയോടൊപ്പം. ആദരവും ആവശ്യമെങ്കില്‍ ജീവന്‍ നാല്‍കാനും തയ്യാര്‍ എന്ന മുദ്രാവാക്യവും ടീ ഷര്‍ട്ടില്‍ ആലേഖനം ചെയ്തിട്ടുണ്ട്. എഐസിസി വക്താവ് സുഷ്മിത ദേവിനാണ് വളണ്ടിയര്‍മാരുടെ ചുമതല.

പ്രിയങ്ക ഗാന്ധി ചെയ്യുന്നത്​

പ്രിയങ്ക ഗാന്ധി ചെയ്യുന്നത്​

സ്​ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനായി രാജ്യത്തെ മുഴുവൻ സ്​ത്രീകളെയും പ്രതിനിധീകരിക്കുകയാണ്​ പ്രിയങ്ക ഗാന്ധി ചെയ്യുന്നത്​. അവർക്കായി പ്രവർത്തിക്കാൻ അച്ചടക്കമുള്ള സംഘത്തെ രൂപപ്പെടുത്തിയിരിക്കുകയാ​െണന്നും സേനയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് സുഷ്​മിത ദേവ്​ ട്വിറ്ററില്‍ കുറിച്ചു.

English summary
priyanka gandhi vadra is now on twitter hundreds of followers in minutes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X