കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്കാ ഗാന്ധി ദില്ലിയിലെ ബംഗ്ലാവ് ഒഴിഞ്ഞു; ഗുരുഗ്രാമിലേക്ക് താമസം മാറി, ഇടത്താവളം മാത്രം

Google Oneindia Malayalam News

ദില്ലി: തലസ്ഥാനത്തെ സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയാന്‍ കേന്ദ്രം നിര്‍ദേശിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഹരിയാനയിലേക്ക് താമസം മാറി. ഗുരുഗ്രാമിലെ സെക്ടര്‍ 42ല്‍ ഭര്‍ത്താവ് റോബര്‍ട്ട് വധ്രയുടെ ഉടമസ്ഥതയിലുള്ള വീട്ടിലേക്കാണ് മാറിയത്. പ്രിയങ്ക എത്തുന്നതിന് മുമ്പ് ഇവിടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധന നടത്തി. ഹരിയാന പോലീസിലെ പ്രത്യേക സംഘം പ്രദേശം വീക്ഷിക്കുന്നുണ്ട്. 10000 ചതുരശ്ര അടിയിലുള്ള വീടാണിത്. രണ്ടു അടുക്കള, ടെറസ്, സ്വിമ്മിങ് പൂള്‍ എന്നീ സൗകര്യമുള്ള വീടാണിത്.

p

സിആര്‍പിഎഫ് നല്‍കുന്ന സുരക്ഷയാണ് ഇപ്പോള്‍ പ്രിയങ്ക ഗാന്ധിക്ക് അനുവദിച്ചിരിക്കുന്നത്. കൂടാതെ സെക്ടര്‍ 42ന്റെ പല ഭാഗങ്ങളിലും ഗുരുഗ്രാം പോലീസും തമ്പടിച്ചിട്ടുണ്ട്. പ്രിയങ്കയെ സന്ദര്‍ശിക്കുന്നതിന് ഇവിടെ കടുത്ത നിയന്ത്രണമുണ്ട്. ഇവരുടെ വീട് ഉള്‍പ്പെടുന്ന പ്രദേശത്തിന്റെ ചിത്രമോ വീഡിയോകളോ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കരുതെന്ന് പോലീസ് പ്രദേശവാസികളോട് അഭ്യര്‍ഥിച്ചു. വീടിനും സമീപ മേഖലകളിലും സിസിടിവി പരിശോധന ശക്തമാക്കിയിട്ടുണ്ട്.

ബിജെപി ദേശീയ നേതാവും മകനും ഉടന്‍ രാജിവയ്ക്കും; കൂടെ ഒട്ടേറെ നേതാക്കളും... ചര്‍ച്ച നടക്കുന്നുബിജെപി ദേശീയ നേതാവും മകനും ഉടന്‍ രാജിവയ്ക്കും; കൂടെ ഒട്ടേറെ നേതാക്കളും... ചര്‍ച്ച നടക്കുന്നു

ദില്ലിയില്‍ നിന്ന് ഗുരുഗ്രാമിലേക്ക് കടന്ന ഉടനെ പ്രിയങ്കയ്‌ക്കൊപ്പം ഹരിയാണ പോലീസിന്റെ അകമ്പടിയുണ്ട്. ശനിയാഴ്ച രാത്രിയാണ് പ്രിയങ്ക ദില്ലിയില്‍ നിന്ന് ഗുരുഗ്രാമിലേക്ക് തിരിച്ചത്. ജൂലൈ 31നകം ദില്ലിയിലെ ബംഗ്ലാവ് ഒഴിയണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. എസ്പിജി സുരക്ഷയുള്ളവര്‍ക്ക് മാത്രമാണ് ബംഗ്ലാവ് നല്‍കുക. പ്രിയങ്കയുടെയും മറ്റു ഗാന്ധി കുടുംബാഗങ്ങളുടെയും എസ്പിജി സുരക്ഷ നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒഴിവാക്കിയിരുന്നു. തുടര്‍ന്നാണ് ബംഗ്ലാവ് ഒഴിയാന്‍ ആവശ്യപ്പെട്ടത്.

കോണ്‍ഗ്രസിന്റെ ഉത്തര്‍ പ്രദേശ് ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാണ് പ്രിയങ്ക ഗാന്ധി. അവര്‍ ലഖ്‌നൗവിലേക്ക് താമസം മാറുമെന്നാണ് വിവരം. ഗുരുഗ്രാമില്‍ താല്‍ക്കാലികമായി താമസിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാല്‍ ഉത്തര്‍ പ്രദേശില്‍ പ്രിയങ്കയുടെ സാന്നിധ്യം കോണ്‍ഗ്രസിന് അനിവാര്യമാണ്.

English summary
Priyanka Gandhi Vadra Left Government Bungalow and shifts to penthouse in Gurugram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X