കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേതൃത്വം അംഗീകരിക്കപ്പെടുന്നത് പ്രതിസന്ധി ഘട്ടത്തിൽ: ബിജെപിയെ വളഞ്ഞിട്ട് ആക്രമിച്ച് പ്രിയങ്ക

Google Oneindia Malayalam News

ദില്ലി: രാജ്യം കൊറോണ വൈറസ് പ്രതിയെ നേരിടുമ്പോൾ അട്ടിമറിയ്ക്കാനുള്ള ശ്രമത്തിൽ ബിജെപിയെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്ര. ജനങ്ങൾ തിരഞ്ഞെടുത്ത് അധികാരത്തിലേറ്റിയ സർക്കാരിനെ പ്രതിസന്ധിക്കിടെ ബിജെപി അധികാരത്തിൽ നിന്ന് താഴെയിറക്കാൻ ശ്രമിക്കുകയാണെനാണ് കുറ്റപ്പെടുത്തൽ. പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കീഴിലുള്ള കേന്ദ്ര നേതൃത്വത്തേയും പ്രിയങ്ക ചോദ്യം ചെയ്യുന്നുണ്ട്.

അറ്റാഷെ- സ്വപ്ന ബന്ധത്തിന് കൂടുതൽ തെളിവ്: ജൂൺ 30നും ജൂലെ അഞ്ചിനുമിടയിൽ നൂറിലധികം തവണഅറ്റാഷെ- സ്വപ്ന ബന്ധത്തിന് കൂടുതൽ തെളിവ്: ജൂൺ 30നും ജൂലെ അഞ്ചിനുമിടയിൽ നൂറിലധികം തവണ

 ഉത്തരം പറയേണ്ടത് ജനങ്ങൾ

ഉത്തരം പറയേണ്ടത് ജനങ്ങൾ


"നേതൃത്വം അംഗീകരിക്കപ്പെടുന്നത് പ്രതിസന്ധി ഘട്ടത്തിലാണ്. കൊറോണ വൈറസ് പ്രതിസന്ധിക്കിടെ രാജ്യത്തിന് വേണ്ടത് പൊതുതാൽപ്പര്യങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുന്ന നേതൃത്വമാണ്. എന്നാൽ കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന ബിജെപി ചെയ്യുന്നത് ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കുകയാണ് തങ്ങളുടെ ലക്ഷ്യവും സ്വഭാവവുമെന്ന് വെളിപ്പെടുത്തിക്കഴിഞ്ഞു. പൊതുജനങ്ങളാണ് ഉത്തരം പറയേണ്ടത്". പ്രിയങ്കാ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

നിയമസഭ ചേരണമെന്ന്

നിയമസഭ ചേരണമെന്ന്


രാജസ്ഥാനിൽ കോൺഗ്രസ് സർക്കാർ രാഷ്ട്രീയ അസ്ഥിരതയുടെ വക്കിൽ നിൽക്കുമ്പോഴാണ് പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ് പുറത്തുവരുന്നത്. പ്രതിസന്ധിക്കിടെ രാജസ്ഥാൻ ഗവർണർ പ്രത്യേക നിയമസഭാ യോഗം വിളിച്ച് ചേർക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഗെലോട്ടും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന എംഎൽഎമാരും ഗവർണറുടെ വസതിയ്ക്ക് മുമ്പിൽ അഞ്ച് മണിക്കൂർ നീണ്ട ധർണ നടത്തിയിരുന്നു. വെള്ളിയാഴ്ചയാണ് ഈ സംഭവം. സഭയിൽ ഭൂരിപക്ഷം തെളിയിക്കുന്നതിന് വേണ്ടി പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് ചേർക്കണമെന്നാണ് ഗെലോട്ടിന്റെ ആവശ്യം. എന്നാൽ ഇക്കാര്യം ഗവർണർ മുഖവിലക്കെടുത്തിട്ടില്ല.

 സമ്മർദ്ദം മൂലമോ?

സമ്മർദ്ദം മൂലമോ?


രാജസ്ഥാൻ ഗവർണർ കൽരാജ് മിശ്ര സമ്മർദ്ദം മൂലമാണ് ഇത്തരത്തിൽ പ്രവർത്തിക്കുന്നതെന്നാണ് അശോക് ഗെലോട്ടും കോൺഗ്രസും ആരോപിക്കുന്നത്. മുൻ രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റുമായുള്ള അധികാരത്തതർക്കത്തിൽ അശോക് ഗെലോട്ട് വിശ്വാസവോട്ടെടുപ്പിൽ വിജയിക്കുമെന്ന് ഉറപ്പുണ്ടായിട്ടും ഗവർണർ കൽരാജ് മിശ്ര സമ്മർദ്ദത്തിന് വഴങ്ങിയെന്നാണ് ഗെലോട്ട് ആരോപിക്കുന്നത്. ജനാധിപത്യ മൂല്യങ്ങൾക്കെതിരായി പ്രവർത്തിച്ച് ബിജെപി രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെതിരെ അധികാരത്തിൽ നിന്ന് താഴെയിറക്കാൻ ശ്രമിച്ചെന്നാണ് രാജസ്ഥാനിലെ കോൺഗ്രസ് പാർട്ടിയും കുറ്റപ്പെടുത്തുന്നത്.

ദുരുപയോഗം ചെയ്യുന്നു

ദുരുപയോഗം ചെയ്യുന്നു


രാജസ്ഥാനിലെ അശോക് ഗെലോട്ടിന് കീഴിലുള്ള സർക്കാകിരെ അസ്ഥിരപ്പെടുത്താൻ ബിജെപി ശ്രമിക്കുന്നുവെന്നാണ് രാജസ്ഥാൻ കോൺഗ്രസിന്റെ ചുമതലയുള്ള അവിനാശ് പാണ്ഡെ ആരോപിച്ചത്. പ്രത്യേക നിയമസഭാ ചേരുന്നതിനുള്ള മുഖ്യമന്ത്രിയുടെ അപേക്ഷ ഗവർണർ അവഗണിക്കുകയാണെന്നും കേന്ദ്രസർക്കാർ ജനാധിപത്യമൂല്യങ്ങൾ കൊണ്ട് ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു.

ബിജെപിക്ക് വിമർശനം

ബിജെപിക്ക് വിമർശനം

രാജ്യം മുഴുവൻ കൊറോണ വൈറസിനെതിരെ പോരാടുമ്പോൾ ബിജെപി ഭരണഘടനയെ തകർക്കുകയും ജനാധിപത്യം തകർക്കുകയുമാണെന്നാണ് കോൺഗ്രസ് #SpeakUpForDemocracy ക്യാമ്പെയിനിന്റെ വീഡിയോയിൽ വ്യക്തമാക്കിയത്. മധ്യപ്രദേശിലും ബിജെപി ഇതുതന്നെയാണ് ചെയ്തതെന്നും കോൺഗ്രസ് ആരോപിക്കുന്നു. ഞങ്ങളുടെ ഭരണഘടനാ അവകാശങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് ഉടൻ നിയമസഭാ സമ്മേളനം വിളിക്കാൻ ആവശ്യപ്പെടുന്നുവെന്നും വീഡിയോയിൽ പറയുന്നു. നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിനുള്ള മുഖ്യമന്ത്രിയുടെ അഭ്യർത്ഥന നിരസിച്ചതോടെ രാജസ്ഥാൻ ഗവർണർക്ക് രണ്ടാം തവണയും ഗെലോട്ട് അഭ്യർത്ഥന സമർപ്പിച്ചിട്ടുണ്ട്. ഇത് പരിശോധിക്കുമെന്നാണ് മിശ്രയുടെ പ്രതികരണം.

English summary
Priyanka Gandhi Vadra slams BJP, says ‘Leadership is recognised in times of crisis’
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X