കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്ക ഗാന്ധി ബിജ്‌നോറിലെത്തി... കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദര്‍ശിച്ചു, തടയാതെ പോലീസ്!!

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പൗരത്വ ബില്ലിനെതിരെയുള്ള പ്രതിഷേധത്തിനിടെയുണ്ടായ പോലീസ് നടപടിയില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ കാണാനെത്തി പ്രിയങ്ക ഗാന്ധി. പോലീസ് ഈ മേഖലയില്‍ കനത്ത സുരക്ഷ ഒരുക്കിയിട്ടും ഇവരെ കാണാന്‍ പ്രിയങ്ക എത്തുകയായിരുന്നു. നേരത്തെ ഇവരെ കാണാനെത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ വിമാനത്താവളത്തില്‍ വെച്ച് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. നേതാക്കളെ വിമാനത്താവളത്തില്‍ നിന്ന് ഇറങ്ങാന്‍ പോലും പോലീസ് സമ്മതിച്ചിരുന്നില്ല.

1

പക്ഷേ പോലീസിനെ വകവെക്കാതെയാണ് ബിജ്‌നോറില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ കാണാന്‍ പ്രിയങ്കയെത്തിയത്. മുന്‍കൂട്ടി തീരുമാനിച്ച സന്ദര്‍ശനമായിരുന്നില്ല ഇത്. കഴിഞ്ഞദിവസത്തെ പോലീസ് അതിക്രമത്തില്‍ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. നാഥോര്‍ മേഖലയിലാണ് പ്രിയങ്ക സന്ദര്‍ശനം നടത്തിയത്. ഈ മേഖലയിലെ ജനങ്ങളുമായി പ്രിയങ്ക സംസാരിച്ചെന്നും യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു പറഞ്ഞു. പൗരത്വ നിമയത്തില്‍ ഏറ്റവുമധികം പ്രതിഷേധങ്ങള്‍ ഉണ്ടായ ജില്ലയാണ് ബിജ്‌നോര്‍.

അതേസമയം വിമാനത്തില്‍ നിന്ന് ഇറങ്ങിയ ഉടനെ പോലീസ് തങ്ങളെ വളഞ്ഞെന്ന് തൃണമൂല്‍ നേതാക്കള്‍ പറഞ്ഞു. റണ്‍വേയില്‍ ഏതോ ഭാഗത്തേക്കാണ് ഞങ്ങളെ കൊണ്ടുപോയത്. ഞങ്ങള്‍ ഇപ്പോഴും ധര്‍ണ ഇരിക്കുകയാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ദിനേഷ് ത്രിവേദി, മുഹമ്മദ് നദീമുള്‍ ഹഖ്, പ്രതിമ മണ്ഡല്‍, ആബിര്‍ ബിശ്വാസ് എന്നിവരടങ്ങുന്ന സംഘമാണ് പോലീസ് നടപടിയില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ കാണാനായി യുപിയില്‍ എത്തിയത്.

ഇതിനിടെ പൗരത്വ നിയമത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് രംഗത്തെത്തി. സാമ്പത്തിക മേഖല തകരുകയും തൊഴിലില്ലായ്മ രൂക്ഷമാവുകയും ചെയ്തതോടെ ശ്രദ്ധ തിരിക്കാനാണ് പൗരത്വ നിയമം കൊണ്ടുവന്നതെന്ന് അഖിലേഷ് പറഞ്ഞു. രാജ്യം പ്രതിഷേധിക്കുമ്പോള്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികാരത്തിനാണ് ആഹ്വാനം ചെയ്യുന്നത്. മുഖ്യമന്ത്രി തന്നെ പറയുമ്പോള്‍ പോലീസ് എങ്ങനെയാണ് അക്രമം കാണിക്കാതിരിക്കുന്നതെന്നും അഖിലേഷ് ചോദിച്ചു.

പ്രിയപ്പെട്ട യുവാക്കളെ.... മോദിയും അമിത് ഷായും നിങ്ങളുടെ ഭാവി തകര്‍ത്തു, പ്രതികരണവുമായി രാഹുല്‍!!പ്രിയപ്പെട്ട യുവാക്കളെ.... മോദിയും അമിത് ഷായും നിങ്ങളുടെ ഭാവി തകര്‍ത്തു, പ്രതികരണവുമായി രാഹുല്‍!!

English summary
priyanka gandhi visits bijnor to meet kin of 2 killed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X