കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്കയ്ക്ക് ഒരൊറ്റ വെല്ലുവിളി, ഗെയിം മാറും, സോണിയക്ക് വേണ്ടി, 3 കാര്യങ്ങള്‍ മാറും, നോട്ടമിട്ടു!!

Google Oneindia Malayalam News

ലഖ്‌നൗ: പ്രിയങ്ക ഗാന്ധിയുടെ മിഷന്‍ 2022 ഗംഭീരമായി മുന്നോട്ട് പോകുന്നതിനിടെ തടസ്സങ്ങള്‍ നേരിട്ടിരിക്കുകയാണ്. പ്രധാനമായി അതിഥി സിംഗ് എന്ന യുവനേതാവാണ് പാര്‍ട്ടിക്കും മുകളിലേക്ക് വളര്‍ന്നിരിക്കുന്നത്. ഇവരെ കൂടെ നിര്‍ത്താന്‍ പ്രിയങ്ക ആഗ്രഹിക്കുന്നുണ്ട്. അതിന് മുമ്പ് ഇവരെ സ്വന്തം ശക്തി എന്താണെന്ന് കാണിച്ച് കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രിയങ്ക. അതിഥി സിംഗ് പ്രതീക്ഷിച്ചത് പോലെയുള്ള കരുത്തയായ നേതാവല്ല. മറിച്ച് പല വോട്ടുബാങ്കുകള്‍ ചേര്‍ന്നാണ് അവരെ ശക്തയാക്കിയത്. പ്രിയങ്ക വന്നത് അവരെ ശക്തയാക്കുകയാണ് ചെയ്തത്. എന്നാല്‍ സംസ്ഥാന അധ്യക്ഷ സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടമാണ് അവര്‍ നടത്തുന്നതെന്നാണ് വ്യക്തമാകുന്നത്.

പ്രിയങ്കയുടെ ലക്ഷ്യം

പ്രിയങ്കയുടെ ലക്ഷ്യം

പ്രിയങ്ക ലക്ഷ്യമിടുന്നത് കോണ്‍ഗ്രസിന് സ്വന്തമായൊരു വോട്ടുബാങ്ക്. 2009ല്‍ സോണിയാ ഗാന്ധി ഉണ്ടാക്കിയെടുത്ത മോഡലാണ് ഇതിന് മുമ്പിലുള്ളത്. പ്രിയങ്ക തുടക്കമിട്ടതും ഇതേ മോഡലാണ്. 2009ല്‍ 21 സീറ്റ് നേടിയ സോണിയാ ഗാന്ധിയുടെ പ്രവര്‍ത്തന ശൈലി ദേശീയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മായാവതി സര്‍ക്കാരായിരുന്നു അന്ന് ഉത്തര്‍പ്രദേശ് ഭരിച്ചിരുന്നത്. ഒരുവര്‍ഷം മുമ്പേ പ്ലാന്‍ ചെയ്ത് നടപ്പാക്കിയ തന്ത്രത്തില്‍ വന്‍ നേട്ടമാണ് കോണ്‍ഗ്രസ് സ്വന്തമാക്കിയത്. ഇന്ന് യോഗിക്കെതിരെ മായാവതിയുടെ ഒഴിവില്‍ നിന്നാണ് പ്രിയങ്ക തന്ത്രമൊരുക്കിയത്.

രണ്ട് മാസത്തെ വിജയം

രണ്ട് മാസത്തെ വിജയം

വന്‍ പബ്ലിസിറ്റിയാണ് രണ്ട് മാസം കൊണ്ട് കോണ്‍ഗ്രസ് നേടിയെടുത്തത്. അന്ന് കര്‍ഷക അനുകൂല നിലപാടുകളിലൂടെ സോണിയയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പബ്ലിസിറ്റി നേടിയിരുന്നു. ഇന്ന് അതിഥി തൊഴിലാളികളും ദളിതരും കര്‍ഷകരും ഒരുപോലെ പ്രിയങ്കയ്‌ക്കൊപ്പം നിന്നു. സമാനമായ പിഴവുകളാണ് യോഗി ആദിത്യനാഥിനും മായാവതിക്കും സംഭവിച്ചിരിക്കുന്നത്. തങ്ങള്‍ക്ക് എതിരാളികളില്ല എന്നതായിരുന്നു ഇവര്‍ കരുതിയത്. ഒടുവില്‍ തോല്‍വി വന്നപ്പോള്‍ മാത്രമാണ് ഇവര്‍ അറിഞ്ഞത്. ഇപ്പോള്‍ പ്രതിപക്ഷ നിരയില്‍ പ്രിയങ്ക മാത്രം എന്ന നിലയിലേക്കാണ് കാര്യങ്ങള്‍ വന്നിരിക്കുന്നത്.

ഒരൊറ്റ വെല്ലുവിളി

ഒരൊറ്റ വെല്ലുവിളി

നിലവില്‍ രണ്ട് സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് അറിയപ്പെടുന്നത്. റായ്ബറേലിയിലും അമേഠിയിലും. ഇതൊന്ന് മാറ്റാനാണ് പ്ലാന്‍. അമേഠി ഇപ്പോള്‍ ബിജെപിയുടെ മണ്ഡലമാണ്. ഇവിടെ അഞ്ചിലധികം സീറ്റുകള്‍ പിടിക്കുകയാണ് പ്രിയങ്കയുടെ പ്രധാന ടാര്‍ഗറ്റ്. മറ്റൊന്ന് അതിഥി സിംഗിന്റെ വെല്ലുവിളിയാണ്. ഇവരെ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും പ്രതീക്ഷ കൈവിട്ടിട്ടില്ല പ്രിയങ്ക. സംസ്ഥാന അധ്യക്ഷ പദവി ഇവര്‍ക്ക് നല്‍കില്ലെന്ന് അറിയിച്ചിട്ടുണ്ട്. പകരം സോഷ്യല്‍ മീഡിയ ടീമിന്റെ ചുമതല ഇവര്‍ക്ക് നല്‍കാന്‍ പ്രിയങ്ക തയ്യാറാണ്.

സോണിയക്ക് വേണ്ടി

സോണിയക്ക് വേണ്ടി

റായ്ബറേലിയില്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ല. കാരണം സോണിയയുടെ പ്രഭാവം ഇവിടെ കുറഞ്ഞ് വരികയാണ്. അവര്‍ ഇനി മത്സരിക്കാനും തയ്യാറായേക്കില്ല. ഈ സീറ്റ് പ്രിയങ്കയുടെ കോട്ടയായി മാറ്റാനാണ് പ്ലാന്‍. പാര്‍ട്ടി നേതൃനിരയില്‍ നിന്ന് മാറി നില്‍ക്കാനാണ് സോണിയ താല്‍പര്യപ്പെടുന്നത്. നിലവില്‍ പ്രിയങ്കയ്ക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസിന്റെ കോട്ടകളൊന്നുമില്ല. രാജ്യസഭാ സീറ്റിനായി പ്രിയങ്കയ്ക്ക് താല്‍പര്യമില്ല. സോണിയയുടെ കോട്ട സംരക്ഷിക്കാനാണ് പ്രിയങ്ക പ്ലാന്‍ ചെയ്യുന്നത്. ഇവിടെ കൂടുതല്‍ സമയം പ്രിയങ്ക ചെലവിടുന്നുണ്ട്.

ബിജെപിയിലേക്കില്ലെന്ന് വിമത

ബിജെപിയിലേക്കില്ലെന്ന് വിമത

പ്രിയങ്കയ്ക്ക് വലിയൊരു പിടിവള്ളി കൂടി ലഭിച്ചിരിക്കുകയാണ്. വിമത നേതാവ് അതിഥി സിംഗ് താന്‍ ബിജെപിയില്‍ ചേരില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. താന്‍ സജീവ രാഷ്ട്രീയത്തില്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്നു. യുപിയിലെ ജനങ്ങളുടെ സുരക്ഷയും ആരോഗ്യവും തനിക്ക് പ്രധാനപ്പെട്ടതാണെന്നും അതിഥി സിംഗ് പറഞ്ഞു. എന്നാല്‍ ബിജെപി ഇവര്‍ക്ക് മുന്നില്‍ യാതൊരു ഓഫറും വെച്ചിട്ടില്ല. റായ്ബറേലിയില്‍ ഇവര്‍ സീറ്റും നല്‍കാന്‍ ബിജെപി തയ്യാറല്ല. ഇതാണ് അതിഥി കോണ്‍ഗ്രസില്‍ തുടരാനുള്ള കാരണം. എസ്പിയും ബിഎസ്പിയും ഇവരെ പാര്‍ട്ടിയിലെടുക്കാന്‍ തയ്യാറല്ല.

പ്രിയങ്ക മുന്നില്‍ കാണുന്നത്

പ്രിയങ്ക മുന്നില്‍ കാണുന്നത്

അതിഥിയെ പിണക്കാന്‍ പ്രിയങ്ക തയ്യാറല്ല. റായ്ബറേലിയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ ഏറ്റവുമധികം വോട്ട് ലഭിച്ചത് അതിഥിയുടെ മണ്ഡലത്തില്‍ നിന്നാണ്. ഇവരുടെ കുടുംബ പാരമ്പര്യം വോട്ടായി മാറുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ അതിഥിയുടെ വ്യക്തിപ്രഭാവം മങ്ങുന്നുണ്ടെങ്കിലും, വോട്ടുബാങ്കിനെ ബാധിച്ചിട്ടില്ല. ഇതാണ് സോണിയയെ സഹായിച്ചത്. അതേസമയം മറ്റ് മണ്ഡലങ്ങളില്‍ വോട്ടു കുറഞ്ഞതും പ്രിയങ്ക വിലയിരുത്തുന്നുണ്ട്. നിരവധി പേര്‍ ബിഎസ്പിയില്‍ നിന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്നത് ഗുണകരമായി മാറ്റാന്‍ നേതൃത്വത്തോട് പ്രിയങ്ക ആവശ്യപ്പെട്ടിട്ടുണ്ട്.

അടിമുടി അഴിച്ചുപണി

അടിമുടി അഴിച്ചുപണി

പാര്‍ട്ടിയിലെ ശക്തികേന്ദ്രവും ദൗര്‍ബല്യവും പഠിക്കുകയാണ് പ്രിയങ്ക അവസാനമായി ചെയ്തിരിക്കുന്നത്. ഇത് രാഹുലില്‍ നിന്ന് വ്യത്യസ്തമായ ശൈലിയാണ്. അന്യസംസ്ഥാന തൊഴിലാളികളെ തിരിച്ചെത്തിക്കാനുള്ള നീക്കത്തില്‍ പിഴവ് വരുത്തിയവരെ അപ്രധാനമായ ഇടത്തേക്ക് മാറ്റും. തന്റെ ഓഫീസില്‍ തന്നെ വെട്ടിനിരത്തേണ്ടവരുണ്ടെന്ന് പ്രിയങ്ക വെളിപ്പെടുത്തിയിട്ടുണ്ട്. സന്ദീപ് സിംഗിനെ ഒഴിവാക്കില്ല. അജയ് കുമാര്‍ ലല്ലുവിനെ ഭരണകൂട ഇരയായി കാണിച്ചുള്ള പോരാട്ടമാണ് ഇനി ഒരുങ്ങുന്നത്. ദളിത്-ഒബിസി വോട്ടുകള്‍ ഇതിലൂടെ ബിജെപിയെ കൈവിടും. 2022 നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസിന്റെ മുഖമായി യുപിയില്‍ പ്രിയങ്കയെ തന്നെ ഉറപ്പിക്കാനാണ് ഈ നീക്കം. കോണ്‍ഗ്രസ് കാലങ്ങള്‍ക്ക് ശേഷം ഒരു നേതാവിനെ കാണിച്ച് തിരഞ്ഞെടുപ്പിനെ നേരിടാന്‍ കൂടിയാണ് ഒരുങ്ങുന്നത്.

വായ്പാ മൊറട്ടോറിയത്തില്‍ ഇളവ്... മൂന്ന് മാസം കൂടി നീട്ടി, ആര്‍ബിഐ പ്രഖ്യാപനം ഇങ്ങനെവായ്പാ മൊറട്ടോറിയത്തില്‍ ഇളവ്... മൂന്ന് മാസം കൂടി നീട്ടി, ആര്‍ബിഐ പ്രഖ്യാപനം ഇങ്ങനെ

ഹോങ്കോംഗിനെ തൊട്ടാല്‍.... ട്രംപിന്റെ മുന്നറിയിപ്പ്, ശക്തമായി പ്രതികരിക്കും, ചൈനയോട് പറയുന്നത്!!ഹോങ്കോംഗിനെ തൊട്ടാല്‍.... ട്രംപിന്റെ മുന്നറിയിപ്പ്, ശക്തമായി പ്രതികരിക്കും, ചൈനയോട് പറയുന്നത്!!

സിന്ധ്യക്ക് പുതിയ ഗെയിം പ്ലാന്‍... ഗ്വാളിയോറില്‍ കളിമാറും, 8 പേര്‍ ക്യാബിനറ്റില്‍, ചൗഹാന്‍ പറയുന്നത്സിന്ധ്യക്ക് പുതിയ ഗെയിം പ്ലാന്‍... ഗ്വാളിയോറില്‍ കളിമാറും, 8 പേര്‍ ക്യാബിനറ്റില്‍, ചൗഹാന്‍ പറയുന്നത്

English summary
priyanka gandhi wants 3 changes in uttar pradesh congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X