കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കൊറോണ പരിശോധനകള്‍ ശക്തമാക്കുക, ചികിത്സിക്കുക' ഇതാണ് രാജ്യത്തിന്റെ മന്ത്രമെന്ന് പ്രിയങ്കഗാന്ധി

Google Oneindia Malayalam News

ദില്ലി: രാജ്യത്താകമാനം കൊറോണ വൈറസ് രോഗം പടര്‍ന്നു പിടിക്കുകയാണ്. ഇതുവരേയുള്ള കണക്ക് പ്രകാരം 4067 പേര്‍ക്കാണ് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. അതില്‍ 109 പേര്‍ മരണപ്പെടുകയും ചെയ്തു. രോഗം സ്ഥിരീകരിച്ചവരില്‍ 328 പേര്‍ രോഗ മുക്തി നേടി ആശുപത്രി വിട്ടുവെന്നത് ആശ്വസിക്കാന്‍ കഴിയുന്ന കാര്യമാണ്. എന്നാല്‍ കൊറോണയെ പ്രതിരോധിക്കാനുള്ള ഒരേ ഒരു മാര്‍ഗം പരിശോധന നടത്തുകയെന്നതാണെന്നും രാജ്യത്ത് കൊറോണ പരിശോധന കൂടുതല്‍ പേരിലേക്കെത്താന്‍ ജനങ്ങള്‍ ശബ്ദമുയര്‍ത്തട്ടെയെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രിയങ്കഗാന്ധിയുടെ പ്രതികരണം.

'കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ഒരേ ഒരു മാര്‍ഗം കൂടുതല്‍ ടെസ്റ്റുകള്‍ നടത്തുകയെന്നതാണ്. എന്നാല്‍ മാത്രമേ രോഗം ബാധിച്ചവരെ നമുക്ക് ചികിത്സിക്കാന്‍ കഴിയുകയുള്ളൂ.' പ്രിയങ്ക ഗാന്ധി പറഞ്ഞു. നിങ്ങള്‍ മന്ത്രം ചൊല്ലേണ്ടത് കഴിയുന്നത്ര കൊറോണ പരിശോധനകള്‍ രാജ്യത്ത് നടത്തുന്നതിന് വേണ്ടിയും കൊറോണ ബാധിതരെ ചികിത്സിക്കുന്നതിന് വേണ്ടിയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

priyankagandhi

'കൂടുതല്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുക. അവരെ ചികിത്സിക്കുക. അതായിരിക്കണം നമ്മുടെ മന്ത്രം. നിങ്ങളോട് ഓരോരുത്തരോടുമുള്ള എന്റെ അപേക്ഷ ഇതാണ്. കൂടുതല്‍ കൂടുതല്‍ പരിശോധകള്‍ സംഘടിപ്പിക്കുന്നതിനായി നിങ്ങള്‍ ശബ്ദമുയര്‍ത്തൂ...' പ്രിയങ്ക ജനങ്ങളോട് ആഹ്വാനം ചെയ്തു.
'ടെസ്റ്റ് മോര്‍ സേവ് ഇന്ത്യ' എന്ന ഹാഷ്ടാഗോയെടാണ് പ്രിയങ്ക ട്വീറ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സ്വയം പ്രതിരോധ ഉപകരണങ്ങള്‍ ലഭ്യമാക്കണമെന്ന് ആവശ്യവും പ്രിയങ്ക ഉയര്‍ത്തിയിരുന്നു. ഒരു മഹാമാരിക്കെതിരെ പോരാടുകയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ അതിനാല്‍ അതിനാവശ്യമായ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കണമെന്നുമായിരുന്നു പ്രിയങ്കയുടെ ആവശ്യം.

ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും സുരക്ഷകിറ്റുകള്‍ ലഭിക്കുന്നില്ലയെന്ന വിവരം അറിയാന്‍ കഴിഞ്ഞു. രാജ്യം ഒരു യുദ്ധമുഖത്ത് നില്‍ക്കുമ്പോള്‍ ആരോഗ്യപ്രവര്‍ത്തര്‍ക്കൊപ്പം നമ്മള്‍ നിലയുറപ്പിക്കേണ്ടതുണ്ട്. ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, ടെക്‌നീഷ്യന്‍മാര്‍ എന്നിവര്‍ കൊറോണ യുദ്ധത്തില്‍ പോരാടുന്ന സൈനികരാണെന്നും പ്രിയങ്ക പറഞ്ഞു.

ഈ പ്രതിസന്ധി ഘട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ ചെയ്ത് കൊടുക്കണം. ആരോഗ്യപ്രവര്‍ത്തകരേയും അവരുടെ കുടുംബങ്ങളേയും സംരക്ഷിക്കുകയെന്നത് നമ്മുടേയും നമ്മളെ സഹായിക്കുകയെന്നത് അവരുടേയും ഉത്തരവാദിത്തമാണെന്നും പ്രിയങ്ക ഗാന്ധി പറയുന്നു.

Recommended Video

cmsvideo
മോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി | Oneindia Malayalam

മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് വീഴ്ച്ചയുണ്ടായെന്നാരോപിച്ച് കോണ്‍ഗ്രസ് നേരത്തെ രംഗത്തെത്തിയിരുന്നു. കൊറോണ കാലത്ത് രാജ്യത്ത് പിപിഇ കിറ്റുകളുടെ അഭാവം ചൂണ്ടികാട്ടി ഒരു ടൈംലൈന്‍ വീഡിയോയും കോണ്‍ഗ്രസ് ഷെയര്‍ ചെയ്തിരുന്നു.

English summary
Priyanka Gandhi Wants People To Demand Large-Scale Testing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X