മോദിയെ നേരിടാന്‍ പ്രിയങ്ക; പാര്‍ട്ടി വിലക്കി
ദില്ലി: വരാണസിയില്‍ ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിയക്കെതിരെ മത്സരിക്കാന്‍ പ്രിയങ്ക ഗാന്ധി എന്ന പ്രിയങ്ക വധ്ര തയ്യാറായിരുന്നുവത്രെ. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വമാണ് ഈ തിരുമാനത്തിന് തടയിട്ടത്.
ഇന്ദിരാ ഗാന്ധിയുടെ പാരമ്പര്യം പിന്‍പറ്റി രാഷ്ട്രീയത്തിലിറങ്ങാനുളള തയ്യാറെടുപ്പിലാണ് പ്രിയങ്ക. തിരഞ്ഞെടുപ്പടുക്കുമ്പോള്‍ മുത്തശ്ശിയുടേതിന് സമാനമായ വേഷ വിധാനങ്ങളുമായാണ് പ്രിയങ്ക ജനത്തിന് മുന്നിലേക്കിറങ്ങാറുള്ളത്.

വരാണസില്‍ മോദിക്കെതിരെ മത്സരിക്കാന്‍ പ്രിയങ്കക്ക് താത്പര്യമുണ്ടായിരുനുവത്രെ. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ അത് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളില്‍ ഒന്നായിത്തീര്‍ന്നേനെ. ലോക മാധ്യമങ്ങളുടെ കണ്ണുകള്‍ മുഴുവന്‍ വരാണസിയിലേക്ക് മാത്രം നീണ്ടേനെ...
അമ്മ സോണിയ ഗാന്ധിക്കും സഹോദരന് രാഹുല്‍ ഗാന്ധിക്കും വേണ്ടി മാത്രമാണ് ഇപ്പോള്‍ പ്രിയങ്ക തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇറങ്ങിയിട്ടുള്ളത്. റായബറേലിയിലും അമേത്തിയിലും പ്രിയങ്കയുടെ സാന്നിധ്യം പ്രവര്‍ത്തകരില്‍ ആവേശമുണ്ടാക്കുന്നുണ്ട്.
മോദി രാജ്യത്തിന് ദോഷമാകുമെന്ന തോന്നലാണത്ര വരാണസിയില്‍ മത്സരിക്കാന്‍ പ്രിയങ്ക ആഗ്രഹിക്കാനുള്ള കാരണം. മോദിയെ ഏത് വിധേനയും തടയണം എന്നും പ്രിയങ്ക ആഗ്രഹിക്കുന്നുവത്രെ. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം ഈ തീരുമാനത്തിന് പച്ചക്കൊടി കാട്ടിയില്ല.
പ്രിയങ്ക മോദിക്കെതിരെ മത്സരിക്കുകയായിരുന്നെങ്കില്‍ അത് ദേശീയതലത്തില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമായിരുന്നു എന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതുന്നത്. ഇനി മോദിക്കെതിരെ മത്സരിച്ച് തോറ്റാല്‍ തന്നെയും തിരഞ്ഞെടുപ്പ് ഫലം ഒരുമിച്ചല്ലേ വരികയുള്ളൂ എന്നാണ് ഇവരുടെ ചിന്ത...
-
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം?












Click it and Unblock the Notifications