കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെ നേരിടാന്‍ പ്രിയങ്ക; പാര്‍ട്ടി വിലക്കി

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: വരാണസിയില്‍ ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിയക്കെതിരെ മത്സരിക്കാന്‍ പ്രിയങ്ക ഗാന്ധി എന്ന പ്രിയങ്ക വധ്ര തയ്യാറായിരുന്നുവത്രെ. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വമാണ് ഈ തിരുമാനത്തിന് തടയിട്ടത്.

ഇന്ദിരാ ഗാന്ധിയുടെ പാരമ്പര്യം പിന്‍പറ്റി രാഷ്ട്രീയത്തിലിറങ്ങാനുളള തയ്യാറെടുപ്പിലാണ് പ്രിയങ്ക. തിരഞ്ഞെടുപ്പടുക്കുമ്പോള്‍ മുത്തശ്ശിയുടേതിന് സമാനമായ വേഷ വിധാനങ്ങളുമായാണ് പ്രിയങ്ക ജനത്തിന് മുന്നിലേക്കിറങ്ങാറുള്ളത്.

Priyanka

വരാണസില്‍ മോദിക്കെതിരെ മത്സരിക്കാന്‍ പ്രിയങ്കക്ക് താത്പര്യമുണ്ടായിരുനുവത്രെ. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ അത് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളില്‍ ഒന്നായിത്തീര്‍ന്നേനെ. ലോക മാധ്യമങ്ങളുടെ കണ്ണുകള്‍ മുഴുവന്‍ വരാണസിയിലേക്ക് മാത്രം നീണ്ടേനെ...

അമ്മ സോണിയ ഗാന്ധിക്കും സഹോദരന്‍ രാഹുല്‍ ഗാന്ധിക്കും വേണ്ടി മാത്രമാണ് ഇപ്പോള്‍ പ്രിയങ്ക തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇറങ്ങിയിട്ടുള്ളത്. റായബറേലിയിലും അമേത്തിയിലും പ്രിയങ്കയുടെ സാന്നിധ്യം പ്രവര്‍ത്തകരില്‍ ആവേശമുണ്ടാക്കുന്നുണ്ട്.

മോദി രാജ്യത്തിന് ദോഷമാകുമെന്ന തോന്നലാണത്ര വരാണസിയില്‍ മത്സരിക്കാന്‍ പ്രിയങ്ക ആഗ്രഹിക്കാനുള്ള കാരണം. മോദിയെ ഏത് വിധേനയും തടയണം എന്നും പ്രിയങ്ക ആഗ്രഹിക്കുന്നുവത്രെ. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം ഈ തീരുമാനത്തിന് പച്ചക്കൊടി കാട്ടിയില്ല.

പ്രിയങ്ക മോദിക്കെതിരെ മത്സരിക്കുകയായിരുന്നെങ്കില്‍ അത് ദേശീയതലത്തില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമായിരുന്നു എന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതുന്നത്. ഇനി മോദിക്കെതിരെ മത്സരിച്ച് തോറ്റാല്‍ തന്നെയും തിരഞ്ഞെടുപ്പ് ഫലം ഒരുമിച്ചല്ലേ വരികയുള്ളൂ എന്നാണ് ഇവരുടെ ചിന്ത...

English summary
Priyanka Gandhi was very keen to fight Narendra Modi in Varanasi, but Cong leadership said no
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X