കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിമാചലില്‍ പട നയിക്കുന്നത് പ്രിയങ്ക; വന്‍ സന്നാഹം, ഓരോ ജില്ലയിലും പുതിയ ടീം, മാറാന്‍ കോണ്‍ഗ്രസ്

Google Oneindia Malayalam News

ദില്ലി: ഹിമാചല്‍ പ്രദേശില്‍ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വന്‍ നീക്കങ്ങളുമായി കോണ്‍ഗ്രസ്. പ്രിയങ്ക ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണം നയിക്കുന്നത്. അമ്പരപ്പിക്കുന്ന നീക്കമാണിത്. കോണ്‍ഗ്രസില്‍ രാഹുല്‍ ഗാന്ധി ഇനി മുന്നില്‍ നിന്ന് നയിക്കാനുണ്ടാവില്ലെന്ന സൂചന കൂടി ഇത് നല്‍കുന്നുണ്ട്. പുതിയ ജനറല്‍ സെക്രട്ടറിമാരെയും കോണ്‍ഗ്രസ് നിയമിച്ചിട്ടുണ്ട്.

കോടതി അന്വേഷണ സംഘത്തിനൊപ്പമല്ല; എന്ത് തെളിവ് കൊടുത്താലും മതിയാവുന്നില്ല, തുറന്നടിച്ച് ഭാഗ്യലക്ഷ്മി

ഇതെല്ലാം പ്രിയങ്കയോട് കൂറ് പുലര്‍ത്തുന്നവരാണ്. ഗുജറാത്തില്‍ ഒഴിച്ച് ബാക്കി ഒരിടത്തും രാഹുല്‍ ഗാന്ധി പ്രചാരണം ഏറ്റെടുക്കുന്ന കാര്യം ഉറപ്പിച്ചിട്ടില്ല. ദക്ഷിണേന്ത്യയില്‍ അടക്കം പ്രിയങ്കയുടെ പ്രചാരണം മതിയെന്ന നിലപാടിലാണ് നേതാക്കള്‍. നേരത്തെ ഡികെ ശിവകുമാര്‍ പ്രിയങ്കയെ കര്‍ണാടകത്തിലേക്ക് ക്ഷണിച്ചിരുന്നു.

1

കോണ്‍ഗ്രസ് ഈ വര്‍ഷാവസാനം ജയിക്കാന്‍ കുറച്ചെങ്കിലും സാധ്യതയുള്ള സംസ്ഥാനം ഹിമാചല്‍ പ്രദേശത്താണ്. ഇവിടെ പ്രചാരണം ശക്തമാക്കാനാണ് ഹൈക്കമാന്‍ഡ് നീക്കം. പ്രിയങ്ക ഗാന്ധി തന്നെ വരുന്നത് കോണ്‍ഗ്രസ് ക്യാമ്പിലെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്ന് ഉറപ്പാണ്. വീരഭദ്ര സിംഗിന്റെ ഭാര്യയാണ് ഇവിടെ സംസ്ഥാന അധ്യക്ഷ. ഇവര്‍ക്കൊപ്പം പ്രിയങ്കയും തിളങ്ങുമെന്ന് ഉറപ്പാണ്. നിലവില്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുണ്ടെങ്കിലും അവിടെ തിരഞ്ഞെടുപ്പ് ചൂട് കഴിഞ്ഞിരിക്കുകയാണ്. അതുകൊണ്ട് ആദ്യം മുതല്‍ അവസാനം വരെ സംസ്ഥാനത്ത് പ്രിയങ്ക നിറഞ്ഞ് നില്‍ക്കും. യുപിയില്‍ ഇല്ലാത്ത തരംഗം മറ്റ് സംസ്ഥാനങ്ങളില്‍ വിജയിക്കുമോ എന്ന് കൂടി പരീക്ഷിക്കുകയാണ് കോണ്‍ഗ്രസ്.

2

ചിന്തന്‍ ശിവിറിന് ശേഷം കോണ്‍ഗ്രസ് എടുക്കുന്ന സുപ്രധാന തീരുമാനമാണിത്. ഓരോ ജില്ലയിലും ദേശീയ ജനറല്‍ സെക്രട്ടറിമാരെ നിയമിച്ചിരിക്കുകയാണ് ഓരോ ജില്ലയിലും ഇത്തരമൊരു നിയമനം അമ്പരപ്പിക്കുന്നതാണ്. സംസ്ഥാനം പിടിക്കാനുള്ള അടങ്ങാത്ത ആവേശമാണ് ഇത് പ്രകടമാക്കുന്നത്. ഓരോ ജില്ല പിടിക്കാനുമാണ് ഈ ദേശീയ സെക്രട്ടറിമാരെ അണിനിരത്തിയിരിക്കുന്നത്. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ പന്ത്രണ്ട് ദേശീയ സെക്രട്ടറിമാര്‍ ചേര്‍ന്നാണ് തീരുമാനിക്കുക. ഈ ദേശീയ സെക്രട്ടറിമാരില്‍ മൂന്നിലൊന്ന് ഭാഗവും പ്രിയങ്ക ഗാന്ധിയുടെ ടീമിലുള്ളവരാണ്. അടിമുടി പ്രിയങ്ക ഹിമാചലിനെ ഏറ്റെടുത്തിരിക്കുകയാണ്.

3

ഗാന്ധി കുടുംബത്തിന് പ്രത്യേക താല്‍പര്യം ഹിമാചല്‍ പ്രദേശിനോടുണ്ട്. പ്രിയങ്കയുടെ ആഢംബര വസതികളൊന്ന് ഇവിടെയാണ്. അവധിക്കാലം ആഘോഷിക്കാന്‍ കുടുംബ സമേതം ഇവിടെയാണ് പ്രിയങ്ക എത്താറുള്ളത്. അതുകൊണ്ട് തന്നെ പ്രത്യേക ശ്രദ്ധ ഹിമാചലിന്റെ കാര്യത്തിലുണ്ട്. ഹിമാചലില്‍ കോണ്‍ഗ്രസിനെ ഭരണത്തിലെത്തിക്കാനായി പ്രത്യേകം ഫോക്കസ് ചെയ്തിരിക്കുകയാണ് പ്രിയങ്കയെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. തിരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്തെ സംഘടനയെ കെട്ടുറപ്പുള്ളറതാക്കി മാറ്റുകയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഹൈക്കമാന്‍ഡ് അധികാര കേന്ദ്രം തന്നെ മാറിയെന്നും ഇതിലൂടെ വ്യക്തമാകുന്നു. സംഘടനാ കാര്യം പ്രിയങ്കയായിരിക്കും ഇനി നോക്കുക.

4

ദീപിക പാണ്ഡെ, ചന്ദന്‍ യാദവ്, രാജേഷ് തിവാരി, രോഹിത് ചൗധരി, ധീരജ് ഗുര്‍ജാര്‍, പ്രദീപ് നര്‍വാള്‍, വികാസ് ഉപാധ്യായ്, വിജയ് സിംഗ്ല, ചേതന്‍ ചൗഹാന്‍, എന്നിവരാണ് ദേശീയ സെക്രട്ടറിമാരായി ഉള്ളത്. ഇവര്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ ഹിമാചലില്‍ പ്രവര്‍ത്തനം തുടങ്ങു.ം ഉദയ്പൂരില്‍ നടന്ന ചിന്തന്‍ ശിവിറിന് പിന്നാലെയാണ് ഇവര്‍ ചുമതല നല്‍കിയത്. കെസി വേണുഗോപാലും രാജീവ് ശുക്ലയും ഇവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കും. ബൂത്ത് തല പ്രവര്‍ത്തനങ്ങളും ബൂത്ത് മാനേജ്‌മെന്റിനുമാണ് പ്രാധാന്യം നല്‍കുക. ഇവയിലൂടെ മാത്രമേ സംസ്ഥാന ഭരണം പിടിക്കാനാവൂ എന്ന് കോണ്‍ഗ്രസ് ഉറപ്പിച്ച് പറയുന്നു. ജൂണില്‍ ഷിംലയില്‍ വര്‍ക്കിംഗ് കമ്മിറ്റി യോഗം ചേരാനും പ്ലാനുണ്ട്.

5

കോണ്‍ഗ്രസ് ശക്തമായി ഹിമാചലില്‍ തിരിച്ചുവന്നിട്ടുണ്ട്. പ്രതിഭാ സിംഗിനെയാണ് അവിടെ സംസ്ഥാന അധ്യക്ഷയാക്കിയിട്ടുള്ളത്. ഇത് കെട്ടുറപ്പുള്ള സംഘടന കോണ്‍ഗ്രസിന് സമ്മാനിച്ചിരിക്കുകയാണ്. ഒറ്റക്കെട്ടായി മത്സരിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് വിജയിക്കില്ലെന്ന് നേതാക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. നേരത്തെ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിയെ ഞെട്ടിച്ചിരുന്നു കോണ്‍ഗ്രസ്. മാണ്ഡിയിലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിഭാ സിംഗാണ് വിജയിച്ചത്. മറ്റ് മൂന്ന് നിയമസഭാ സീറ്റും കോണ്‍ഗ്രസ് വിജയിച്ചിരുന്നു. ബിജെപി വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കുക എന്നതാണ് കോണ്‍ഗ്രസിനുള്ള വലിയ വെല്ലുവിളി. എഎപി വോട്ടുകള്‍ ഭിന്നിക്കുമോ എന്ന ഭയം ശക്തമാണ്. എഎപി ഹിമാചലിന് വലിയ ഫോക്കസ് നല്‍കുന്നുണ്ട്.

ഇരയുടെ പേര് വെളിപ്പെടുത്തിയത് ശരിയായില്ല, വിജയ് ബാബു ശിക്ഷിക്കപ്പെടേണ്ടയാളെന്ന് ദുര്‍ഗ കൃഷ്ണ

English summary
priyanka gandhi will be central figure for congress in himachal, appoint new general secretaries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X