കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനില്‍ രഹസ്യമായെത്തി കമല്‍നാഥ്, ഛത്തീസ്ഗഡില്‍ ട്രബിള്‍ഷൂട്ടറായി പ്രിയങ്ക, കോണ്‍ഗ്രസില്‍ മാറ്റം

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസില്‍ പുതിയ ടീമിനെ ഉപയോഗിച്ച് മാറ്റങ്ങളൊരുക്കി പ്രിയങ്കാ ഗാന്ധി. രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഗുരുതരമായ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇത് പരിഹരിക്കുന്നതില്‍ രണ്ട് റോളാണ് പ്രിയങ്ക തയ്യാറാക്കുന്നത്. തന്റെ ടീമിലേക്ക് കമല്‍നാഥിനെ വിശ്വസ്തനായി ഒപ്പം കൂട്ടിയിരിക്കുകയാണ് പ്രിയങ്ക. അമരീന്ദര്‍ സിംഗ്, ഭൂപേഷ് ബാഗല്‍ എന്നീ മുന്‍നിര നേതാക്കളും പ്രിയങ്കയുടെ ആവശ്യങ്ങള്‍ നടത്തി കൊടുക്കാനായി മുന്‍നിരയിലുണ്ട്. നേരത്തെ പഞ്ചാബില്‍ നവജ്യോത് സിദ്ദുവുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചതിലും പ്രിയങ്ക ടച്ചുണ്ട്.

കമല്‍നാഥ് ജയ്പൂരിലെത്തി

കമല്‍നാഥ് ജയ്പൂരിലെത്തി

പ്രിയങ്ക ഗാന്ധി രാജസ്ഥാനിലെ കാര്യങ്ങളില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇവിടെ അശോക് ഗെലോട്ടിനെ മാറ്റണമെന്ന ആവശ്യമാണ് പ്രിയങ്കയ്ക്കുള്ളത്. കമല്‍നാഥിനെ ഇതിന്റെ ഭാഗമായി പ്രിയങ്ക ജയ്പൂരിലേക്ക് ഈ മാസം അയച്ചിരുന്നു. കമല്‍നാഥ് ഒരു വിവാഹത്തിനാണ് ജയ്പൂരിലെത്തിയത്. സഞ്ജയ് ഗാന്ധിയുടെ കാലം മുതല്‍ ഗെലോട്ടുമായി അടുപ്പമുള്ള നേതാവാണ് കമല്‍നാഥ്. എന്നാല്‍ ഗെലോട്ടിനെ കാണുകയോ സംസാരിക്കുകയോ പോലും കമല്‍നാഥ് സന്ദര്‍ശനത്തില്‍ ചെയ്തില്ല. പകരം പൈലറ്റിനെയും വിളിച്ച് വിവാഹത്തിന് പോയി. പോകുന്ന വഴിയില്‍ സച്ചിനാണ് കമല്‍നാഥ് സംഗാനീര്‍ വിമാനത്താവളത്തില്‍ കൊണ്ടുവിട്ടത്.

ഗെലോട്ട് ഞെട്ടി

ഗെലോട്ട് ഞെട്ടി

കമല്‍നാഥ് പ്രിയങ്ക പക്ഷത്ത് സ്ഥാനമുറപ്പിച്ചെന്ന് ഗെലോട്ട് തിരിച്ചറിഞ്ഞിരിക്കുകയാണ്. അദ്ദേഹത്തിന് ഇനി എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയാണ്. നേരത്തെ ജി23 നേതാക്കളെ ചര്‍ച്ചയ്ക്കായി കമല്‍നാഥ് സോണിയക്ക് മുന്നിലെത്തിച്ചതും പ്രിയങ്കയുടെ ഇടപെടലിലൂടെയായിരുന്നു. അതേസമയം ഗെലോട്ടിനെ എഐസിസി സെക്രട്ടറിയായി കൊണ്ടുവരാനാണ് സോണിയ ലക്ഷ്യമിടുന്നത്. അത് പ്രിയങ്കയുടെ നിര്‍ദേശപ്രകാരമായിരിക്കും. ഗെലോട്ട് ക്യാമ്പ് ഇത് ശരിവെക്കുന്നു. അതോടെ മുഖ്യമന്ത്രി പദം മറ്റൊരാളിലേക്ക് പോകും.

ഛത്തീസ്ഗഡില്‍ ട്രബിള്‍ ഷൂട്ടര്‍

ഛത്തീസ്ഗഡില്‍ ട്രബിള്‍ ഷൂട്ടര്‍

പ്രിയങ്കയുടെ അടുത്ത നീക്കം ഛത്തീസ്ഗഡിലാണ്. ഇവിടെ ഭൂപേഷ് ബാഗലിന് മൊത്തം 72 പേരുടെ പിന്തുണയുണ്ട്. പക്ഷേ കോണ്‍ഗ്രസില്‍ ബാഗല്‍ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നുണ്ട്. ത്രിഭുവനേശ്വര്‍ ശരണ്‍ സിംഗ് ദേവ് ബാഗലിന് പകരം മുഖ്യമന്ത്രിയാവാന്‍ ലക്ഷ്യമിട്ട് നില്‍ക്കുകയാണ്. ടിഎസ് സിംഗ് ദേവിനെ നിയന്ത്രിക്കാനാണ് തീരുമാനം. ബാഗലിനും ദേവിനുമായി മുഖ്യമന്ത്രി പദം പങ്കിട്ട് നല്‍കാമെന്ന് അധികാരം നേടിയ സമയത്ത് രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കിയിരുന്നു. അതാണ് ഇപ്പോള്‍ പ്രശ്‌നത്തിന് കാരണമായിരിക്കുന്നത്.

ബാഗല്‍ പറയുന്നത്

ബാഗല്‍ പറയുന്നത്

രണ്ട് വര്‍ഷം കഴിഞ്ഞതോടെയാണ് മുഖ്യമന്ത്രി സ്ഥാനത്തിനായി ദേവ് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത്. എന്നാല്‍ അങ്ങനൊരു ധാരണ പാര്‍ട്ടിക്കുള്ളില്‍ ഇല്ലെന്ന് ദേവ് പറയുന്നു. സിംഗ് ദേവും ബാഗലും തമ്മിലുള്ള ബന്ധം ഏറ്റവും മോശമായ സാഹചര്യത്തിലാണ് ഉള്ളത്. കോണ്‍ഗ്രസിലെ ഈ കണ്‍ഫ്യൂഷന് കാരണം രാഹുല്‍ ഗാന്ധിയാണ്. പാര്‍ട്ടിക്കുള്ളിലെ ജനാധിപത്യവാദിയാണെന്ന് കാണിക്കാന്‍ വേണ്ടിയാണ് രാഹുല്‍ അന്ന് ആ തീരുമാനമെടുത്തത്. ഇത് മധ്യപ്രദേശിലും ഇപ്പോള്‍ ഛത്തീസ്ഗഡിലും വലിയ പ്രതിസന്ധിയുണ്ടാക്കിയിരിക്കുകയാണ്.

മുഖ്യമന്ത്രിയാവാന്‍ നാല് പേര്‍

മുഖ്യമന്ത്രിയാവാന്‍ നാല് പേര്‍

ഛത്തീസ്ഗഡ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുക കോണ്‍ഗ്രസിന് ദുഷ്‌കരമായിരുന്നു. നാല് അതിശക്തരായ നേതാക്കളാണ് സംസ്ഥാനത്ത് ഉള്ളത്. സര്‍ഗുജ വിഭാഗത്തിലെ അതിശക്തനായ നേതാവാണ് സിംഗ് ദേവ്. എന്നാല്‍ വലിയ ഭൂവുടമയായ ദേവിന് മുഖ്യമന്ത്രി സ്ഥാനം കിട്ടാതിരുന്നത് മാടമ്പിയായത് കൊണ്ടാണ്. തമരദ്വാജ് സാഹു, ചരണ്‍ ദാസ് മഹന്ത്, ഭൂപേഷ് ബാഗല്‍ എന്നിവരാണ് മറ്റുള്ളവര്‍. സാഹു സമാജ് വോട്ടര്‍മാരെ കൈയ്യിലെടുത്തത് തമരദ്വാജാണ്. വാക്കുകള്‍ കൊണ്ട് വോട്ട് പെട്ടിയിലാക്കുന്ന നേതാവാണ് ചരണ്‍ ദാസ് മഹന്ദ്. ബാഗല്‍ സംസ്ഥാന അധ്യക്ഷനുമായിരുന്നു.

രാഹുല്‍ വിളിപ്പിച്ചു

രാഹുല്‍ വിളിപ്പിച്ചു

ഛത്തീസ്ഗഡിലെ വിഷയം രാഹുല്‍ നേരത്തെ പരിഹരിക്കാന്‍ നോക്കി പരാജയപ്പെട്ടതാണ്. ഡിസംബര്‍ 13ന് സിംഗ് ദേവിനെയും ബാഗലിനെയും മഹന്ദിനെയും തമരദ്വാജ് സാഹു എന്നിവരെയും ദില്ലിക്ക് വിളിപ്പിച്ചിരുന്നു രാഹുല്‍. മൂന്ന് മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ സാഹുവിനെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനമായി. പ്രഖ്യാപിക്കാനിരിക്കെയാണ് മൂന്ന് നേതാക്കളും കൂടി സാഹുവിനെ എതിര്‍ത്തത്. സാഹുവിന് കീഴില്‍ പ്രവര്‍ത്തിക്കില്ലെന്നും മന്ത്രിസ്ഥാനം വേണ്ടെന്നും ഇവര്‍ തീരുമാനിച്ചു. ഇതോടെ രാഹുല്‍ പതറി പോയി. ഒരു വട്ടം കൂടി ചര്‍ച്ച നടത്തിയപ്പോള്‍ സിംഗ് ദേവിനെ പിന്തുണയ്ക്കാമെന്ന് ബാക്കിയുള്ളവര്‍ അറിയിച്ചു. ഇതോടെ സാഹു കലാപക്കൊടി കാണിച്ചു.

പിന്നീട് നടന്നത്

പിന്നീട് നടന്നത്

മോത്തിലാല്‍ വോറ ചര്‍ച്ചയിലേക്ക് വന്നെങ്കിലും ഫലം കണ്ടില്ല. ഒടുവില്‍ എല്ലാവരും ബാഗലിനെ പിന്തുണയ്ക്കുകയായിരുന്നു. രാഹുലിന്റെ ടീമിലുള്ളവരാണ് സിംഗ് ദേവിന് മുഖ്യമന്ത്രി സ്ഥാനം നല്‍കാമെന്ന് പറഞ്ഞത്. സിംഗ് ദേവിന് ഒപ്പം 15 എംഎല്‍എമാര്‍ മാത്രമാണ് ഉള്ളത്. ബിജെപിക്ക് 14 സീറ്റും. അതുകൊണ്ട് കൂറുമാറിയാലും കോണ്‍ഗ്രസ് സര്‍ക്കാര്‍ വീഴില്ല. വിമതരെല്ലാം പ്രമുഖ സ്ഥാനങ്ങളില്‍ ബാഗല്‍ നിയമിച്ച് കഴിഞ്ഞു. അതേസമയം ബാഗലിനെ പൂട്ടാന്‍ കേന്ദ്ര ഏജന്‍സികള്‍ അദ്ദേഹത്തെ പൂട്ടാന്‍ മുന്നിലുണ്ട്. പ്രാദേശികത ബാഗല്‍ നന്നായി കൊണ്ടുപോകുന്നതാണ് പ്രശ്‌നം. ഇത് കഴിഞ്ഞ 15 കൊല്ലമായി ഛത്തീസ്ഗഡില്‍ ഇല്ലായിരുന്നു.

English summary
priyanka gandhi will be crisis manager in chattisgarh, changes in congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X