Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപിയില്‍ പ്രിയങ്ക എക്‌സ് ഫാക്ടറാകും..... മായാവതിയുടെ വോട്ടുബാങ്ക് പ്രിയങ്ക ഇഫക്ടില്‍ പൊളിയും

Recommended Video

cmsvideo
    മായാവതിയുടെ വോട്ടുബാങ്ക് പ്രിയങ്ക ഇഫക്ടില്‍ പൊളിയും | Oneindia Malayalam

    ദില്ലി: ഉത്തര്‍പ്രദേശില്‍ രാഹുല്‍ ഗാന്ധിയാണോ പ്രിയങ്ക ഗാന്ധിയാണോ തരംഗമാകുക എന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ പ്രിയങ്കയുടെ സാന്നിധ്യം മഹാസഖ്യത്തിന് വലിയ ദോഷം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കുറഞ്ഞാലും പിന്നീടുള്ള വര്‍ഷങ്ങള്‍ സമാജ് വാദി പാര്‍ട്ടിക്കും ബിഎസ്പിക്കും ഏറ്റവുമധികം വെല്ലുവിളി പ്രിയങ്കയില്‍ നിന്നാണ് നേരിടേണ്ടി വരിക.

    മായാവതിയുടെ ബിഎസ്പിയില്‍ നിന്ന് ഇപ്പോള്‍ തന്നെ നിരവധി പേര്‍ പാര്‍ട്ടിയില്‍ എത്തുന്നുണ്ട്. ഇതിന് പുറമേ അവരുടെ വോട്ടുബാങ്ക് പ്രിയങ്കയുടെ വരവോടെ കടുത്ത ഭീഷണി നേരിടുന്നുണ്ട്. ഇത് എന്താവുമെന്ന് കണ്ടറിയേണ്ടതുണ്ട്. ദളിത് വോട്ടുബാങ്ക് ഭിന്നിക്കും എന്നാണ് രാഷ്ട്രീയ നീരീക്ഷകരുടെ പ്രവചനം.

    ഇന്ദിരയ്ക്ക് ശേഷം....

    ഇന്ദിരയ്ക്ക് ശേഷം....

    ഇന്ദിരാ ഗാന്ധിക്ക് യുപി മികച്ചൊരു കോണ്‍ഗ്രസ് നേതാവിനെ കണ്ടിട്ടില്ല. രാജീവ് ഗാന്ധി ഉണ്ടെങ്കിലും അദ്ദേഹം ഇന്ദിരയോളം മികച്ചയാളായിരുന്നില്ല. എത്രയോ വര്‍ഷത്തിന് ശേഷമാണ് പ്രിയങ്കയിലൂടെ അത്തരമൊരു നേട്ടം കോണ്‍ഗ്രസ് വീണ്ടും ഉണ്ടാക്കിയെടുത്തത്. ഇത് ജനങ്ങളെ വളരെയധികം സ്വാധീനിക്കും. ഇന്ദിരയെ പോലെ എതിരാളികളെ കാടടച്ച് വെടിവെക്കുകയല്ല, മറിച്ച് ജനങ്ങളിലുടെ പ്രശ്‌നങ്ങളാണ് പ്രിയങ്ക ഉയര്‍ത്തുന്നത്.

    ബിഎസ്പിയുടെ വോട്ടുബാങ്ക്

    ബിഎസ്പിയുടെ വോട്ടുബാങ്ക്

    കോണ്‍ഗ്രസ് യുപിയില്‍ ദുര്‍ബലമായതോടെ ബിഎസ്പിക്ക് ലഭിച്ച ഏറ്റവും വലിയ ആനുകൂല്യമായിരുന്നു ദളിത് വോട്ടുബാങ്ക്. ഇത് പ്രിയങ്ക വന്നതോടെ മാറി മറിയാനുള്ള സാധ്യതയുണ്ട്. ദളിതുകളും മുസ്ലീങ്ങളും പ്രിയങ്കയുടെ ആദ്യ പ്രസംഗത്തെ ആവേശത്തോടെയാണ് സ്വീകരിച്ചത്. പ്രധാനമായും ദളിതുകളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ പ്രിയങ്ക നേരിട്ടെത്തിയതും യുപിയില്‍ കോണ്‍ഗ്രസിന് പുത്തനുണര്‍വാണ്.

     മുന്നോക്ക വോട്ടുകള്‍

    മുന്നോക്ക വോട്ടുകള്‍

    ബിജെപിയുടെ മുന്നോക്ക വോട്ടുകള്‍ ഒരു കാലത്ത് കോണ്‍ഗ്രസിനൊപ്പമായിരുന്നു. ഇന്ദിരയ്ക്കും രാജീവിനും ഒപ്പം ഇവര്‍ നിന്നിരുന്നു. ഇത് തിരിച്ചുകൊണ്ടുവരാനാണ് പ്രിയങ്കയ്ക്ക് കഠിനം. എന്നാല്‍ സ്ത്രീകളുടെ വോട്ടുകള്‍ ഇവിടെയും നിര്‍ണായകമാകും. പ്രിയങ്ക സ്ത്രീകള്‍ക്കിടയില്‍ പകരം വെക്കാനില്ലാത്ത നേതാവായി മാറിയിരിക്കുകയാണ്. സ്ത്രീ സുരക്ഷയാണ് ഇത്തവണ അവര്‍ ഏറ്റവുമധികം ഉന്നയിച്ചതും ഇത് വലിയ നേട്ടമാകും.

    മഹാസഖ്യം ഭയക്കണം

    മഹാസഖ്യം ഭയക്കണം

    മഹാസഖ്യത്തിന്റെ വോട്ടുബാങ്ക് നേര്‍ പകുതിയായി പിളരാനാണ് എല്ലാ സാധ്യതയും. യാദവ് വോട്ടുകള്‍ ഒഴിച്ച് ബാക്കിയെല്ലാം പ്രിയങ്കയുടെ സ്വാധീനത്തില്‍ കോണ്‍ഗ്രസിന് ലഭിക്കും. ഇനി പ്രിയങ്കയുടെ വരവ് ചെറിയ തോതിലാണ് ബാധിക്കുന്നതെങ്കിലും, 2022ല്‍ പ്രിയങ്ക സംസ്ഥാനത്തെ ഏറ്റവും ശക്തയായ നേതാവായി മാറും. അത് സമാജ് വാദി പാര്‍ട്ടിയുടെയും ബിഎസ്പിയുടെയും നിലനില്‍പ്പിനെ തന്നെ ഇല്ലാതാക്കും.

     ഫലം ഇങ്ങനെ

    ഫലം ഇങ്ങനെ

    ബിജെപിയുടെ വോട്ടുബാങ്ക് പൂര്‍ണമായും തകരും. പ്രതിപക്ഷം പ്രിയങ്കയ്ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനും കഷ്ടപ്പെടും. ഇവിടെ കോണ്‍ഗ്രസുമായുള്ള സഖ്യം പ്രതിപക്ഷത്തിന് ഗുണം ചെയ്‌തേക്കും. ബിഎസ്പിയില്‍ നിന്ന് നേതാക്കള്‍ കോണ്‍ഗ്രസിലെത്തുന്നതിലും മായാവതിക്ക് ആശങ്കയുണ്ട്. കോണ്‍ഗ്രസ് ശക്തിപ്പെട്ട 2009ല്‍ ബിഎസ്പി തകര്‍ന്നിരുന്നു എന്ന വസ്തുതയും അവഗണിക്കാനാവാത്തതാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+