കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്സഭ തിരഞ്ഞെടുപ്പ് 2019; മത്സരിക്കാനുള്ള സാധ്യത തള്ളാതെ പ്രിയങ്ക ഗാന്ധി; ആവശ്യമെങ്കിൽ മത്സരിക്കും!

Google Oneindia Malayalam News

Recommended Video

cmsvideo
പാർട്ടി ആവശ്യപെട്ടാൽ മത്സരിക്കുമെന്ന് പ്രിയങ്ക | Oneindia Malayalam

ദില്ലി: കോൺഗ്രസിന് ആവശ്യമെങ്കിൽ താൻ മത്സരിക്കുമെന്ന് പ്രിയങ്ക ഗാന്ധി. പാർട്ടിയെ സേവിക്കലാണ് താൽപ്പര്യമെന്നും അവർ വ്യക്തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവന വന്നിരിക്കുന്നത്. എന്നാൽ മത്സരിക്കുന്ന കാര്യത്തിൽ ഇതുവ രെ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും അവർ പറഞ്ഞു.

<strong>പാകിസ്താന്റെ കള്ളം പൊളിയുന്നു; ഇന്ത്യയെ ആക്രമിച്ചത് F16 വിമാനം ഉപയോഗിച്ച്, വെളിപ്പെടുത്തൽ...</strong>പാകിസ്താന്റെ കള്ളം പൊളിയുന്നു; ഇന്ത്യയെ ആക്രമിച്ചത് F16 വിമാനം ഉപയോഗിച്ച്, വെളിപ്പെടുത്തൽ...

രാഹുല്‍ഗാന്ധിയുടെ മണ്ഡലമായ അമേഠിയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. തിര‍ഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപ്പര്യമുൂണ്ടോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു പ്രിയങ്ക ഗാന്ധി പ്രതികരിച്ചത്. കോണ്‍ഗ്രസ് ആരെയും കബളിപ്പിക്കില്ല. നല്‍കിയ വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് നിറവേറ്റിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

ആരെയും കബളിപ്പിക്കില്ല

ആരെയും കബളിപ്പിക്കില്ല

കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതിയെ വിമര്‍ശിച്ച മായാവതിയ്ക്കെതിരെയായിരുന്നു പ്രിയങ്കയുടെ പരാമർശം. കോണ്‍ഗ്രസ് ആരെയും കബളിപ്പിക്കില്ലെന്നും മായാവതിക്ക് മറുപടിക്കെന്നോണം വ്യക്തമാക്കി. ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ രാജ്യത്തെ പ്രമുഖ രാഷ്ട്രീയ പാർട്ടികളെല്ലാം സ്ഥാനാർത്ഥി നിർണയത്തിന്റെ അവസാന ഘട്ടത്തിലാണ്.

വരുൺ ഗാന്ധിക്കും അമ്മയ്ക്കും സീറ്റ്

വരുൺ ഗാന്ധിക്കും അമ്മയ്ക്കും സീറ്റ്

വരുൺ ഗാന്ധിയും അമ്മ മനേകാ ഗാന്ധിയും ഇക്കുറി തിരഞ്ഞടെുപ്പിൽ സീറ്റുകൾ വെച്ചുമാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുറത്ത് വിട്ട് സ്ഥാനാർത്ഥി പട്ടികയിലായിരുന്നു അമ്മയും മകനും സ്ഥാനം പിടിച്ചത്. മനേകയുടെ സിറ്റിംഗ് സീറ്റായ ഉത്തർപ്രദേശിലെ പിലിഭിത്തിൽ ഇക്കുറി വരുൺ ഗാന്ധി മത്സരിക്കും. വരുൺ ഗാന്ധിയുടെ മണ്ഡലമായ സുൽത്താൻപൂരിൽ അമ്മ മനേകാ ഗാന്ധിയും മത്സരിക്കും. അപ്പോഴും പ്രിയങ്ക ഗാന്ധിക്ക് സീറ്റ് മാറ്റിവെച്ചിരുന്നില്ല.

മോദിക്ക് രാഹുലിന്റെ പരിഹാസം

മോദിക്ക് രാഹുലിന്റെ പരിഹാസം

അതേസമയം സുപ്രധാന കാര്യം പറയാനുണ്ട് എന്ന മുന്നറിയിപ്പോടെ ഇന്ത്യ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷിച്ച കാര്യം പരാമര്‍ശിച്ചുകൊണ്ട് രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രോളി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത് വന്നിരുന്നു. ‘വെല്‍ഡണ്‍ ഡി.ആര്‍.ഡി.ഒ. നിങ്ങളുടെ ഉദ്യമത്തില്‍ അങ്ങേയറ്റം അഭിമാനിക്കുന്നു. ഒപ്പം പ്രധാനമന്ത്രിക്ക് ലോക നാടകദിനാശംസകള്‍ നേരുകയും ചെയ്യുന്നു.' എന്നു പറഞ്ഞാണ് രാഹുലിന്റെ പരിഹാസം.

കോൺഗ്രസ് വാഗ്ദാനങ്ങൾ

കോൺഗ്രസ് വാഗ്ദാനങ്ങൾ

ഭവനരഹിതർക്കു ഭൂമി, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ അന്വേഷിക്കാൻ പ്രത്യേക സേന തുടങ്ങിയ വാഗ്ദാനങ്ങൾ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രികയിൽ ഉൾപ്പെടുത്താൻ കോൺഗ്രസ്. അധികാരത്തിലെത്തിയാൽ രാജ്യത്തെ 5 കോടി നിർധന കുടുംബങ്ങൾക്ക് 72,000 രൂപ വീതം പ്രതിവർഷം നൽകുമെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണ്, കൂടുതൽ ജനപ്രിയ നടപടികൾ പത്രികയിൽ ഉൾപ്പെടുത്താൻ കോൺഗ്രസ് തയാറെടുക്കുന്നത്.

English summary
Congress leader Priyanka Gandhi Vadra Wednesday said she will definitely contest in the forthcoming Lok Sabha elections if the party asks her to do so. Campaigning in her brother Rahul Gandhi’s parliamentary constituency Amethi, Priyanka was quoted by ANI as saying: “I’ve not decided yet; If my party asks me to contest, I will definitely contest. My wish is to work for the party.”
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X