കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ ഉറപ്പിച്ച് പ്രിയങ്ക, പാര്‍ട്ടി ഒറ്റക്കെട്ട്, ബിജെപിക്കെതിരെ ലഖ്‌നൗ ഗെയിം, മടക്കമില്ല!!

Google Oneindia Malayalam News

ലഖ്‌നൗ: ദില്ലിയില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്കുള്ള വരവ് തരംഗമാക്കി പ്രിയങ്ക ഗാന്ധി. യോഗി ആദിത്യനാഥിനെയും ബിജെപിയെയും വെല്ലുവിളിക്കാനാണ് തീരുമാനം. അതേസമയം ബിജെപി ക്യാമ്പുകളില്‍ അവരെ സഹായിച്ചെന്ന തരത്തിലുള്ള പ്രചാരണവും ഏറ്റിട്ടില്ല. യോഗിയുടെ പോപ്പുലാരിറ്റിയില്‍ വന്‍ ഇടിവാണ് വന്നിരിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. ഇത് പ്രിയങ്ക കാരണമല്ല, മറിച്ച് അവര്‍ ഉന്നയിക്കുന്നത് ജനങ്ങള്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളായത് കൊണ്ടാണ്. കോണ്‍ഗ്രസിന് ഇനി ആവശ്യം ശക്തമായ സംഘടനാ സംവിധാനമാണെന്നും നേതാക്കള്‍ പറയുന്നു.

കാട്ടുഭരണത്തെ തകര്‍ക്കണം

കാട്ടുഭരണത്തെ തകര്‍ക്കണം

ലഖ്‌നൗവിലെത്തിയ പ്രിയങ്ക ആദ്യം പ്രവര്‍ത്തകരുമായിട്ടാണ് കൂടിക്കാഴ്ച്ച നടത്തിയത്. ഇത് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയായിരുന്നു. യോഗിയുടെ കാട്ടുഭരണത്തെ തകര്‍ക്കാനാണ് പ്രിയങ്ക ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇവിടെ പോലീസുകാര്‍ പോലും സുരക്ഷിതമല്ലെന്ന് പ്രിയങ്ക പറഞ്ഞു. ബിജെപിയും ക്രിമിനലുകളും തമ്മില്‍ കൂട്ടുകച്ചവടമുണ്ടെന്ന് പ്രിയങ്ക നേതാക്കളെ അറിയിച്ചു. ബിജെപി തുറന്ന് കാണിക്കണമെന്ന് പ്രവര്‍ത്തകരോട് പ്രിയങ്ക ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതോടെ ഒരടി പിന്നിലേക്കില്ലെന്ന സൂചനയാണ് പ്രിയങ്ക നല്‍കുന്നത്.

യോഗിയുടെ കോട്ടയിലേക്ക്

യോഗിയുടെ കോട്ടയിലേക്ക്

ലഖ്‌നൗ യോഗി ആദിത്യനാഥിന്റെ കോട്ടയായിട്ടാണ് അറിയപ്പെടുന്നത്. ബിജെപി അധികാരം പിടിച്ചത് ഇവിടെ കേന്ദ്രീകരിച്ചാണ്. ലഖ്‌നൗവില്‍ ഒരുവര്‍ഷം മുമ്പേ എല്ലാ വമ്പന്‍മാരുമായും യോഗി അടുത്ത ബന്ധമുണ്ടാക്കിയിരുന്നു. വലിയ ക്യാമ്പയിനും ഇവിടെ നടത്തിയിരുന്നു. ഭൂരിഭാഗം വോട്ടുകളും ഇവിടെ നിന്ന് ബിജെപി തൂത്തുവാരിയിരുന്നു. സമാന രീതിയിലാണ് പ്രിയങ്കയും തുടങ്ങുന്നത്. ലഖ്‌നൗവില്‍ ഗ്രൗണ്ട് കമ്മിറ്റി പ്രിയങ്ക തയ്യാറാക്കിയിട്ടുണ്ട്. ഇവരെ ഓരോ മേഖലയിലും നിശബ്ദ പ്രവര്‍ത്തനമാണ് നടത്തുന്നത്. പ്രിയങ്ക യോഗി താമസിക്കുന്ന അതേ മേഖലയിലാണ് താമസിക്കുന്നത്. സംസ്ഥാന സമിതിയിലേക്ക് വെറും ഒരു കിലോ മീറ്റര്‍ ദൂരമാണ് പ്രിയങ്കയ്ക്കുള്ളത്.

മാറുന്നതിലുള്ള നേട്ടം

മാറുന്നതിലുള്ള നേട്ടം

യുപിയിലേക്ക് പ്രിയങ്ക മാറുന്നത് കൊണ്ട് നേട്ടം സംസ്ഥാന ഘടകത്തിനാണ്. പ്രധാന കാരണം പാര്‍ട്ടിയുടെ അടിത്തട്ട് മുതല്‍ കുടുംബാധിപത്യത്തില്‍ നിന്നല്ലാത്ത നേതാക്കളെ വളര്‍ത്തി കൊണ്ടുവരും. ഇതിന്റെ ചുമതല സന്ദീപ് സിംഗിനാണ്. 2009ല്‍ മത്സരിച്ച കുറച്ച് സീനിയേഴ്‌സിന് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കും. ആര്‍പിഎന്‍ സിംഗിനോട് മുസഫര്‍നഗര്‍ അടക്കമുള്ള മുസ്ലീം മേഖലകളില്‍ ശക്തമായി ഇടപെടാന്‍ നിര്‍ദേശിക്കുന്നുണ്ട്. എന്നാല്‍ നിലവില്‍ സിംഗിന് ജാര്‍ഖണ്ഡിന്റെ ചുമതലയുണ്ട്. ജിതിന്‍ പ്രസാദ ആ ഒഴിവിലേക്ക് എത്തിയേക്കും.

ഒരൊറ്റ വിഷയം

ഒരൊറ്റ വിഷയം

വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പുകള്‍ പ്രിയങ്കയെ സംബന്ധിച്ച് വളരെ പ്രധാനമാണ്. കറക്ട് സമയത്താണ് അവര്‍ താമസം മാറിയിരിക്കുന്നത്. ഇതിന്റെ തന്ത്രമൊരുക്കുന്നത് പ്രിയങ്കയാണ്. പ്രധാന പ്രചാരണ വിഷയം ക്രമസമാധാന പ്രശ്‌നങ്ങളാണ്. ഇതിന് നേതൃത്വം നല്‍കാന്‍ കുടുംബപ്പേരുകള്‍ ഇല്ലാത്ത നേതാക്കളെ തന്നെയാണ് ഇറക്കുന്നത്. യോഗിയെ നേരിടാന്‍ ആ വഴിയാണ് ഏറ്റവും നല്ലതായി പ്രിയങ്ക പറയുന്നത്. ടീം രാഹുലില്‍ നിന്ന് ഒരുപാട് വ്യത്യസ്തമായിട്ടാണ് പ്രിയങ്കയുടെ ടീം പ്രവര്‍ത്തിക്കുന്നതെന്ന് നേതാക്കള്‍ പറയുന്നു.

ടീം പ്രിയങ്കയില്‍ ഇവര്‍

ടീം പ്രിയങ്കയില്‍ ഇവര്‍

പ്രിയങ്ക അതിശക്തമായ ടീമിനെയാണ് യോഗിക്ക് പൂട്ടൊരുക്കാനായി ഒരുക്കിയിരിക്കുന്നത്. ആരാധന മിശ്ര, അജയ് കുമാര്‍ ലല്ലു, രാജീവ് ശുക്ല, ജിതിന്‍ പ്രസാദ, ബ്രിജ്‌ലാല്‍ കബാരി, പ്രദീപ് ജെയിന്‍, ഇമ്രാന്‍ മസൂദ് എന്നിവരാണ് ടീമിലുള്ളത്. പോലീസുകാരെ ഗുണ്ടകള്‍ കൊലപ്പെടുത്തിയത് എല്ലാ നേതാക്കളോടും സോഷ്യല്‍ മീഡിയയില്‍ പ്രചാരണമാക്കാനാണ് ആവശ്യം. രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ ഇത് ട്വീറ്റ് ചെയ്തിട്ടുണ്ട്. പോലീസുകാര്‍ക്ക് രക്ഷയില്ലാത്ത സമയത്ത് എങ്ങനെയാണ് പൊതുജനത്തെ രക്ഷിക്കാനാവുകയെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.

മോദിയുടെ മണ്ഡലത്തിലേക്ക്

മോദിയുടെ മണ്ഡലത്തിലേക്ക്

വാരണാസിയില്‍ ആയിരങ്ങളാണ് തൊഴിലില്ലാതെയും ഭക്ഷണം പോലുമില്ലാതെ നരകിക്കുന്നത്. ഇതുവരെ മോദിയുടെ സഹായം എത്തിയിട്ടില്ല. അജയ് കുമാര്‍ ലല്ലുവിനോട് പ്രത്യേകമായി ഇവിടെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുസ്ലീം വോട്ടുകളും ബ്രാഹ്മണ വോട്ടുകളും ശക്തമാണ് വാരണാസിയില്‍. ഇവര്‍ രണ്ട് പേരും കോണ്‍ഗ്രസിന്റെ വോട്ടുബാങ്കാണ്. കോണ്‍ഗ്രസ് കോട്ടയായ അമേഠി പിടിച്ചെടുത്തത് പോലെ വാരണാസിയില്‍ ബിജെപിക്ക് തിരിച്ചടി നല്‍കണമെന്നാണ് പ്രിയങ്ക ലല്ലുവിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

കോണ്‍ഗ്രസിലെ ആവശ്യം

കോണ്‍ഗ്രസിലെ ആവശ്യം

പ്രിയങ്കയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയാല്‍ കോണ്‍ഗ്രസിന് പ്രതിപക്ഷമെന്ന നിലയില്‍ വന്‍ നേട്ടങ്ങള്‍ സ്വന്തമാക്കാനാവുമെന്നാണ് കോണ്‍ഗ്രസ് ഡാറ്റ അനലറ്റിക്കല്‍ ടീം പറയുന്നത്. സംസ്ഥാനത്തെ രാഷ്ട്രീയ നിരീക്ഷകരുമായും മറ്റ് കേന്ദ്രങ്ങളുമായും കോണ്‍ഗ്രസ് നേതാക്കള്‍ സംസാരിച്ചപ്പോള്‍ ഏറ്റവും പോപ്പുലര്‍ നേതാവായി കണ്ടെത്തിയത് പ്രിയങ്കയെയാണ്. ഇത് പ്രിയങ്കയെ ബോധ്യപ്പെടുത്തും. നേരത്തെ തന്നെ പ്രഖ്യാപനം ഉണ്ടാവാനാണ് സാധ്യത. പ്രിയങ്കയെ തുടര്‍ച്ചയായി യോഗി ആക്രമിക്കുന്നതും ഇതേ ഭയം കാരണമാണ്. മോദിയോ അമിത് ഷായോ രാഹുലിനെ പോലെ പ്രിയങ്കയെ കടന്നാക്രമിക്കാതിരിക്കുന്നത്, നേതൃനിരയുടെ മുന്നിലെത്താന്‍ അവര്‍ക്ക് ശേഷിയുള്ളത് കൊണ്ടാണ്. ദേശീയ വിഷയങ്ങളിലേക്ക് കാര്യങ്ങള്‍ പോകരുതെന്ന കര്‍ശന നിര്‍ദേശങ്ങളും പ്രിയങ്ക നല്‍കുന്നുണ്ട്. സീനിയര്‍ നേതാക്കളെ അവഗണിക്കില്ലെന്നും പ്രിയങ്ക ഉറപ്പ് നല്‍കിയിട്ടുണ്ട്.

English summary
priyanka gandhi will establish congress cadre and found prominence in lucknow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X