കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പ്രിയങ്ക VS മോദി? പ്രിയങ്കയ്ക്ക് പിന്നാലെ റോബേര്‍ട്ട് വധ്രയും.. മറുപടി ഇങ്ങനെ

  • By
Google Oneindia Malayalam News

വാരണാസിയില്‍ കോണ്‍ഗ്രസ് ആരെ സ്ഥാനാര്‍ത്ഥിയാക്കുമെന്നതിനെ കുറിച്ചുള്ള ഊഹാപോഹങ്ങളും ചര്‍ച്ചകളും സജീവമായിരിക്കുന്നതിനിടയിലാണ് മോദിക്കെതിരെ പ്രിയങ്ക ഗാന്ധി തന്നെ മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. മത്സരിക്കാന്‍ പ്രിയങ്ക സമ്മതം മൂളിയെന്നും ഉടന്‍ തന്നെ രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും ഇക്കാര്യത്തില്‍ തിരുമാനം എടുക്കുമെന്നും റിപ്പോര്‍ട്ട് വന്നു.

<strong>'ഏഷ്യാനെറ്റ് ബ്യാറോ പൂട്ടും, വീണാ ജോര്‍ജ്ജ് ജയിക്കും, പിന്നെ സുധാകരനും ആന്‍റണിയും മടങ്ങും" title="'ഏഷ്യാനെറ്റ് ബ്യാറോ പൂട്ടും, വീണാ ജോര്‍ജ്ജ് ജയിക്കും, പിന്നെ സുധാകരനും ആന്‍റണിയും മടങ്ങും"" />'ഏഷ്യാനെറ്റ് ബ്യാറോ പൂട്ടും, വീണാ ജോര്‍ജ്ജ് ജയിക്കും, പിന്നെ സുധാകരനും ആന്‍റണിയും മടങ്ങും"

ഇപ്പോള്‍ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവായ റോബേര്‍ട്ട് വധ്ര തന്നെ പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് വ്യക്കമാക്കി രംഗത്തെത്തിയിരിക്കുകയാണ്. പ്രിയങ്ക ഗാന്ധിമത്സരിക്കുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് വധ്രയുടെ മറുപടി ഇങ്ങനെ

 രക്ഷകയായി പ്രിയങ്ക

രക്ഷകയായി പ്രിയങ്ക

നിര്‍ണായക ഘട്ടത്തിലാണ് പ്രിയങ്ക ഗാന്ധിയെ കിഴക്കന്‍ യുപിയുടെ ചുമതലയുള്ള എൈസിസി സെക്രട്ടറിയായി കോണ്‍ഗ്രസ് നിയമിക്കുന്നത്. പ്രിയങ്കയിലൂടെ കോണ്ഗ്രസിന്‍റ സംസ്ഥാനത്തെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കുകയെന്നതാണ് പാര്‍ട്ടി ലക്ഷ്യം.

 അപ്രതീക്ഷിത ട്വിസ്റ്റ്

അപ്രതീക്ഷിത ട്വിസ്റ്റ്

​എന്നാല്‍ പ്രിയങ്കയെ ചുമതല ഏല്‍പ്പിച്ചതോടെ അവരുടെ സ്ഥാനാര്‍ത്ഥിത്വത്തിനായി പ്രവര്‍ത്തകര്‍ മുറവിളി കൂട്ടി. ഒരു ഘട്ടത്തില്‍ അമ്മ സോണിയാ ഗാന്ധിയ്ക്ക് പകരം റായ്ബറേലിയില്‍ അവരെ മത്സരിപ്പിക്കണമെന്നതടക്കം സജീവ ചര്‍ച്ചയായി. എന്നാല്‍ മത്സരിക്കാന്‍ അല്ലെന്ന നിലപാടായിരുന്നു പ്രിയങ്കയുടേത്.

 പ്രതീക്ഷയോടെ പ്രവര്‍ത്തകര്‍

പ്രതീക്ഷയോടെ പ്രവര്‍ത്തകര്‍

എന്നാല്‍ പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വത്തിനായി പ്രവര്‍ത്തകര്‍ ഹൈക്കമാന്‍റിനോട് ആവശ്യം ഉന്നയിച്ച് കൊണ്ടേയിരുന്നു. പ്രിയങ്കയെ മത്സരിപ്പിച്ചാല്‍ തിരഞ്ഞെടുപ്പിലെ പ്രചരണം അടിമുടി താളം തെറ്റുമെന്നതും പരാജയം നുണഞ്ഞാല്‍ പ്രിയങ്കയുടെ രാഷ്ട്രീയ ഭാവി തന്നെ ചോദ്യം ചെയ്യപ്പെടുമെന്നുമുള്ള ആശങ്കകകളും നേതൃത്വത്തിനുള്ളില്‍ ചര്‍ച്ചയായി.

 നിര്‍ണായക നീക്കം

ഇതിനിടെ മാധ്യമങ്ങളുടെ ചോദ്യത്തിനുള്ള പ്രിയങ്കയുടെ മറുപടിയാണ് വന്‍ ട്വിസ്റ്റായി മാറിയത്. റായ്ബറേലിയില്‍ മത്സരിക്കുമോയെന്ന ചോദ്യത്തിന് താന്‍ വാരണാസിയില്‍ തന്നെ മത്സരിച്ചാല്‍ കുഴപ്പമുണ്ടോയെന്നായിരുന്നു തമാശാ രൂപേണ പ്രിയങ്കയുടെ മറുപടി. എന്നാല്‍ ഇതോടെ ചര്‍ച്ചകള്‍ മുറുകി.

 മോദിയും പ്രിയങ്കയും

മോദിയും പ്രിയങ്കയും

മോദിക്കെതിരെ ശക്തമായ ആയുധമാണ് പ്രിയങ്ക ഗാന്ധിയെന്ന് പ്രവര്‍ത്തകരും നേതാക്കളും ഒരുപോലെ ആവശ്യപ്പെട്ടതോടെ പ്രിയങ്കയും വാരണാസിയിലെ സ്ഥാനാര്‍ത്ഥിത്വത്തോടെ തലകുലുക്കി. അതേസമയം സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഔദ്യോഗിക തിരുമാനങ്ങള്‍ ഒന്നും വന്നിട്ടില്ല.

 മിണ്ടാതെ സോണിയ

മിണ്ടാതെ സോണിയ

പ്രിയങ്ക ഗാന്ധി മത്സരിക്കുന്നതിനോട് അമ്മ സോണിയാ ഗാന്ധിക്ക് താത്പര്യമില്ലെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. രാഹുല്‍ ഗാന്ധി എന്തു നിലപാട് സ്വീകരിക്കുമെന്നതും നിര്‍ണായകമാണ്.

 മറുപടിയുമായി വധ്ര

മറുപടിയുമായി വധ്ര

ഇതിനിടെ പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വത്തെകുറിച്ച് ഭര്‍ത്താവ് റോബേര്‍ട്ട് വധ്ര പ്രതികരിച്ചു. മോദിക്കെതിരെ വാരണാസിയില്‍ ശക്തമായ മത്സരം കാഴ്ച വെയ്ക്കാന്‍ പ്രിയങ്ക കഴിയുമോയെന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യം.

 ശക്തമായ മത്സരം

ശക്തമായ മത്സരം

തീര്‍ച്ചയായും എന്നായിരുന്നു വധ്രയുടെ മറുപടി. ആത്മവിശ്വാസമുള്ള കഠിനാധ്വാനിയായ വ്യക്തിയാണ് പ്രിയങ്ക ഗാന്ധി. വാരണാസിയിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ട്. മോദിക്കെതിരെ ശക്തമായ മത്സരം കാഴ്ച വെയ്ക്കാന്‍ പ്രിയങ്കയ്ക്ക് കഴിയും.

 വീണ്ടും ചൂടുപിടിച്ച്

വീണ്ടും ചൂടുപിടിച്ച്

വധ്രയുടെ മറുപടിയോടെ വാരണാസിയില്‍ പ്രിയങ്കയും മോദിയും തന്നെ ഇത്തവണ മാറ്റുരയ്ക്കുമെന്ന അഭ്യൂഹങ്ങള്‍ക്കാണ് വീണ്ടും ചൂട് പിടിപ്പിച്ചിരിക്കുന്നത്. അവസാന നിമിഷത്തില്‍ ആ പ്രഖ്യാപനം നേതൃത്വം നടത്തിയേക്കുമെന്നാണ് പ്രവര്‍ത്തകരും കണക്കാക്കുന്നത്.

 മഹാഗഡ്ബന്ധന്‍

മഹാഗഡ്ബന്ധന്‍

മണ്ഡലത്തില്‍ എസ്പിയും ബിഎസ്പിയും ഇതുവരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തതും അഭ്യൂഹങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. പ്രിയങ്ക മത്സരിക്കുകയാണെങ്കില്‍ എസ്പിയും ബിഎസ്പിയും അടക്കമുള്ള മഹാഗഡ്ബന്ധന്‍ പ്രിയങ്കയെ പിന്തുണച്ചേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

 പൊടി പാറും

പൊടി പാറും

ബിജെപിയുടെ ഉറച്ച കോട്ടയായ വാരണാസിയില്‍ പ്രിയങ്ക ഗാന്ധിയുടെ വരവോടെ കളി മാറുമെന്നാണ് പൊതുവേ കണക്കാക്കപ്പെടുന്നത്. മോദിയെ പരാജയപ്പെടുത്തിയില്ലേങ്കിലും മോദിക്ക് കടുത്ത വെല്ലുവിളി സൃഷ്ടിക്കാന്‍ പ്രിയങ്കയ്ക്ക് കഴിയുമെന്നാണ് കണക്കാക്കപ്പെടുന്നത്.

<strong>4 മണ്ഡലത്തില്‍ ഇടതുപക്ഷം മുന്നേറണമെന്ന് 'ബിജെപി' മോഹം! കാരണം ഇതാണ്</strong>4 മണ്ഡലത്തില്‍ ഇടതുപക്ഷം മുന്നേറണമെന്ന് 'ബിജെപി' മോഹം! കാരണം ഇതാണ്

ലോക്സഭ തിരഞ്ഞെടുപ്പ് 2019

English summary
Priyanka Gandhi will pose strong challenge to PM Narendra Mo
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X