കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഞ്ഞ് പിടിച്ചാല്‍ കൂടെ പോരും; ഹിമാചലം പിടിക്കാന്‍ പ്രിയങ്ക എത്തും, ബീസ്റ്റ് മോഡില്‍ കോണ്‍ഗ്രസ്

Google Oneindia Malayalam News

ദില്ലി: തിരഞ്ഞെടുപ്പ് പ്രചാണ ചൂടിലേക്ക് കോണ്‍ഗ്രസ്. ഹിമാചല്‍ പ്രദേശ് പിടിക്കാന്‍ പ്രിയങ്ക ഗാന്ധിയെ തന്നെയാണ് കോണ്‍ഗ്രസ് ഇറക്കുന്നത്. പ്രചാരണം പ്രിയങ്ക നയിക്കുമെന്നാണ് സൂചന. സൊലാനില്‍ നിന്ന് ഒക്ടോബര്‍ പത്തിന് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രിയങ്ക തുടക്കം കുറിക്കും.

രാഹുല്‍ ഗാന്ധിയും സോണിയയും ഭാരത് ജോഡോ യാത്രയുമായി തിരക്കിലാണ്. നിലവില്‍ ഭാരത് ജോഡോ യാത്രയ്‌ക്കൊപ്പമുണ്ട് സോണിയ. വൈകാതെ അവര്‍ ദില്ലിയിലേക്ക് മടങ്ങും. ഈ മാസം പത്തിന് ഒരു റാലി പ്രിയങ്ക സംസഥാനത്ത് നടത്തും. ഹിമാചലില്‍ ഭരണം പിടിക്കാനുള്ള സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍.

1

വീരഭദ്ര സിംഗിന്റെ വിയോഗത്തിന് ശേഷം നല്ലൊരു നേതാവിന്റെ കുറവ് സംസ്ഥാനത്ത് കോണ്‍ഗ്രസിനുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ പ്രതിഭാ സിംഗാണ് ഹിമാചലില്‍ കോണ്‍ഗ്രസ് പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത്. പ്രിയങ്ക വരുന്നതോടെ പ്രചാരണത്തിന്റെ സ്വഭാവവും മാറും. പ്രതിഭാ സിംഗ് കോണ്‍ഗ്രസ് അധികാരം പിടിക്കുമെന്ന ഉറപ്പിലാണ്.

ഈ ചിത്രത്തിലൊരു കുതിരയുണ്ട്: കണ്ടെത്താന്‍ തലപുകയ്ക്കണം; 5 സെക്കന്‍ഡില്‍ കണ്ടെത്തണംഈ ചിത്രത്തിലൊരു കുതിരയുണ്ട്: കണ്ടെത്താന്‍ തലപുകയ്ക്കണം; 5 സെക്കന്‍ഡില്‍ കണ്ടെത്തണം

1985 മുതല്‍ സംസ്ഥാനത്ത് ഭരണം മാറിവരുന്ന സാഹചര്യമാണ് ഉള്ളത്. ബിജെപിയും ഇവിടെ പ്രചാരണം തുടങ്ങി കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്ത് പ്രചാരണത്തിന് തുടക്കമിട്ടിരിക്കുകയാണ്. കോണ്‍ഗ്രസിന് പക്ഷേ ഇവിടെ ഉയര്‍ത്തി കാണിക്കാന്‍ ജനപ്രീതിയുള്ള ഒര മുഖം ഹിമാചലില്‍ ഇല്ല.

പ്രേതങ്ങളോട് സംസാരിക്കുന്ന യുവതി; പല ഭാഷയറിയാം, ഭയപ്പെടുത്തുന്ന ദൃശ്യങ്ങളുമായി കനേഡിയക്കാരിപ്രേതങ്ങളോട് സംസാരിക്കുന്ന യുവതി; പല ഭാഷയറിയാം, ഭയപ്പെടുത്തുന്ന ദൃശ്യങ്ങളുമായി കനേഡിയക്കാരി

വലിയ നേതാക്കളുടെ കൊഴിഞ്ഞുപോക്കും കുറച്ചൊരു പ്രതിസന്ധിയാണ്. കോണ്‍ഗ്രസിലെ വിശ്വസ്തനും മൂന്ന് തവണ എംഎല്‍എയുമായ ഹര്‍ഷ് മഹാജനും കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വിട്ടു. അതേസമയം വീരഭദ്ര സിംഗിന്റെ സമയത്ത് ഏറ്റവും അടിത്തട്ട് മുതല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തിയത് ഹര്‍ഷ് മഹാജനാണ്.

അത് മാത്രമല്ല കോണ്‍ഗ്രസ് വിട്ട വിമതന്‍ ഗുലാം നബി ആസാദിന്റെ വിശ്വസ്തനാണ് അദ്ദേഹം. സംസ്ഥാന യൂത്ത് കോണ്ഗ്രസിന്റെ അധ്യക്ഷ സ്ഥാനവും മഹാജന്‍ വഹിച്ചിട്ടുണ്ട്. പത്ത് വര്‍ഷമായി വലിയ പദവികള്‍ അദ്ദേഹം കൂടി കൈവശം വെച്ച് വരികയായിരുന്നു.

പ്രമുഖ എംഎല്‍എയായ രാം താക്കൂര്‍, റാണ, പവന്‍ കാജള്‍ എന്നീ നേതാക്കളും പാര്‍ട്ടി വിട്ടിരുന്നു. അതേസമയം നിലവിലെ സര്‍ക്കാരിനെതിരെ കടുത്ത പ്രതിഷേധം സംസ്ഥാനത്തുണ്ട്. എന്നാല്‍ ബിജെപി സര്‍ക്കാരിന് കീഴില്‍ സംസ്ഥാനം പ്രതിസന്ധിയിലേക്ക് വീണുവെന്നാണ് വിലയിരുത്തല്‍.

അഴിമതി, തൊഴിലില്ലായ്മ, വിലക്കയറ്റം എന്നിവ സംസ്ഥാന സര്‍ക്കാരിലെ പലരും തകര്‍ച്ച നേരിടുമെന്ന് ഉറപ്പാക്കിയിരിക്കുകയാണ്. കേന്ദ്ര-സംസ്ഥാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ മാത്രമാണ് നല്‍കുന്നതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

മത്സരിപ്പിക്കാതിരിക്കാന്‍ രാഹുലിനെ കണ്ടവരുണ്ട്, രാഹുല്‍ പറഞ്ഞത് ഇക്കാര്യം; വെളിപ്പെടുത്തി തരൂര്‍മത്സരിപ്പിക്കാതിരിക്കാന്‍ രാഹുലിനെ കണ്ടവരുണ്ട്, രാഹുല്‍ പറഞ്ഞത് ഇക്കാര്യം; വെളിപ്പെടുത്തി തരൂര്‍

English summary
priyanka gandhi will start congress campaign in himachal pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X