കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ വീഴ്ത്താന്‍ പ്രിയങ്കാ ഗാന്ധിക്ക് പുതിയ റോള്‍, യുപി പിടിക്കാന്‍ പരിശീലനം

Google Oneindia Malayalam News

ലഖ്‌നൗ: കോണ്‍ഗ്രസ് പ്രിയങ്ക ഗാന്ധിയെ മുന്നില്‍ നിര്‍ത്തി പുതിയ നീക്കങ്ങള്‍ക്കൊരുങ്ങുന്നു. ഉത്തര്‍പ്രദേശ് പിടിക്കാനുള്ള നീക്കങ്ങളാണ് ഇതിലൂടെ തുടങ്ങിയിരിക്കുന്നത്. മുമ്പ് ഇന്ദിരാ കോണ്‍ഗ്രസ് എന്ന തരത്തില്‍ പ്രിയങ്ക കോണ്‍ഗ്രസ് എന്ന രീതിയിലേക്ക് പാര്‍ട്ടിയെ മാറ്റാനുള്ള ഒരുക്കമാണ് ഇപ്പോള്‍ നടക്കുന്നത്. നേതാക്കളെ ഏതെല്ലാം തരത്തില്‍ ഉപയോഗിക്കാമെന്ന് പ്രിയങ്ക തന്നെ നേരിട്ടിറങ്ങി മനസ്സിലാക്കാനാണ് ഒരുങ്ങുന്നത്.

പ്രിയങ്ക നേതാക്കള്‍ പരിശീലനം നല്‍കുന്ന പുതിയ റോളും ഏറ്റെടുത്തിരിക്കുകയാണ്. ഗാന്ധി കുടുംബത്തില്‍ നിന്ന് ഈ റോള്‍ ഒരാള്‍ അടുത്ത കാലത്ത് ഏറ്റെടുക്കുന്നത് ഇത് ആദ്യമായിട്ടാണ്. ഇതോടെ വളരെ ഗൗരവമേറിയ കാര്യങ്ങളാണ് പ്രിയങ്കയുടെ മുന്നിലുള്ളതെന്ന് വ്യക്തമായിരിക്കുകയാണ്. അതേസമയം സംസ്ഥാന സമിതിയില്‍ ഒരു ടീം ഉണ്ടാക്കി, അവരെ ജനങ്ങളുമായി ഏറ്റവും അടുത്ത ബന്ധത്തിലെത്തിക്കുന്നതാണ് ആദ്യ തന്ത്രം.

സോണിയയുടെ മണ്ഡലത്തില്‍

സോണിയയുടെ മണ്ഡലത്തില്‍

സോണിയയുടെ മണ്ഡലമായ റായ്ബറേലിയില്‍ നിന്നാണ് പ്രിയങ്ക പാര്‍ട്ടിയുടെ പുതിയ പടയൊരുക്കം തുടങ്ങുന്നത്. ഇവിടെ ജനുവരി 16 മുതല്‍ 19 വരെ നേതാക്കള്‍ക്ക് പ്രിയങ്ക പരിശീലനം നല്‍കും. ഇതില്‍ നിന്ന് നേതൃപാടവമുള്ളവരെ സ്വന്തം ടീമിലേക്ക് ഉള്‍പ്പെടുത്താനാണ് പ്രിയങ്കയുടെ തീരുമാനം. അതേസമയം റായ്ബറേലിയില്‍ തന്നെ പരിശീലനം തുടങ്ങിയതില്‍ വലിയ തന്ത്രമാണ് ഉള്ളത്. കോണ്‍ഗ്രസിലെ വിഭാഗീയത ഇവിടെ ശക്തമാണ്. അദിതി സിംഗിനെ പോലുള്ളവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്ന തന്ത്രവും ഇതിന് പിന്നിലുണ്ട്.

ലക്ഷ്യം ഇങ്ങനെ

ലക്ഷ്യം ഇങ്ങനെ

ആര്‍എസ്എസ് മോഡലില്‍ കേഡര്‍ സംവിധാനത്തില്‍ യുപി കോണ്‍ഗ്രസിനെ വളര്‍ത്തുകയാണ് പ്രിയങ്കയുടെ ലക്ഷ്യം. മുതിര്‍ന്ന നേതാക്കളെ ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പ് തന്ത്രമൊരുക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ ഭരണകാലത്ത് കോണ്‍ഗ്രസ് സീനിയര്‍ നേതാക്കളെ പൂര്‍ണമായും ഉപേക്ഷിച്ചിരുന്നു. ഇതില്‍ നിന്ന് മാറിയുള്ള തന്ത്രമാണ് ഇത്. യുവനേതാക്കളെ സീനിയര്‍ നേതാക്കള്‍ നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ നടപ്പാക്കാനുള്ള ചുമതലയും ഏല്‍പ്പിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായ കിഴക്കന്‍ യുപിയിലെ എല്ലാ സീറ്റും തൂത്തുവാരണമെന്ന നിര്‍ദേശമാണ് പ്രിയങ്ക നേതൃത്വവുമായി ചര്‍ച്ച ചെയ്തിരിക്കുന്നത്.

വോട്ടുകള്‍ ഇളകുമോ?

വോട്ടുകള്‍ ഇളകുമോ?

ഹിന്ദു മുസ്ലീം വോട്ടുബാങ്കില്‍ തുല്യമായി കണ്ണുവെച്ചാണ് പ്രിയങ്കയുടെ ഓരോ നീക്കവും. ജാമിയ പോലുള്ള വിഷയത്തില്‍ അവര്‍ ഇടപെടുകയും, ലഖ്‌നൗവില്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ അവര്‍ സന്ദര്‍ശിക്കുകയും ചെയ്തു. അതോടൊപ്പം വാരണാസി സന്ദര്‍ശിച്ച അവര്‍ പ്രമുഖ ക്ഷേത്രങ്ങളും ക്ഷേത്രാചാര്യമാരെയും കണ്ടു. ഇതെല്ലാം ഹിന്ദു വോട്ടുകള്‍ക്ക് പ്രിയങ്കയെ പ്രിയങ്കരിയാക്കിയിരിക്കുകയാണ്. കോണ്‍ഗ്രസിന് നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തത് കൊണ്ട് നടത്തിയ ഈ നീക്കം വലിയ വിജയമായിരിക്കുകയാണ്.

സ്ത്രീ വോട്ടുകള്‍ ഒന്നിക്കും

സ്ത്രീ വോട്ടുകള്‍ ഒന്നിക്കും

ഉത്തര്‍പ്രദേശില്‍ മോദിക്ക് ഒബിസി വിഭാഗങ്ങളില്‍ അനുകൂലമായിരുന്ന സ്ത്രീ വോട്ടുകള്‍ ബിജെപിയെ കൈവിടുകയാണ്. പ്രധാന കാരണം പ്രിയങ്കയാണ്. മറ്റ് മുന്നോക്ക സ്ത്രീ വോട്ടുകളും ഭിന്നിക്കുന്നുണ്ട്. യുപിയില്‍ സ്ത്രീ അതിക്രമങ്ങള്‍ വര്‍ധിച്ചിട്ടും യോഗി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് അടുത്തിടെ വന്ന പ്രാദേശിക സര്‍വേകളില്‍ അഭിപ്രായമുയര്‍ന്നിരുന്നു. യുപിയില്‍ പ്രിയങ്ക മാത്രമാണ് ഉന്നാവോ പീഡന വിഷയത്തില്‍ രൂക്ഷമായി പ്രതികരിച്ചത്. അക്രമികള്‍ കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ വീട് പ്രിയങ്ക സന്ദര്‍ശിക്കുകയും ചെയ്തു. ഇത് അവരെ ജനപ്രിയയാക്കിയിരിക്കുകയാണ്. അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വോട്ടുശതമാനം വര്‍ധിച്ചത് പ്രിയങ്കയുടെ ഇമേജ് കൊണ്ടായിരുന്നു.

ലക്ഷ്യം രണ്ട്

ലക്ഷ്യം രണ്ട്

പ്രിയങ്കയുടെ ലക്ഷ്യം രണ്ട് സംസ്ഥാനങ്ങളാണ്. യുപിക്ക് മുമ്പ് ദില്ലിയിലെ തിരഞ്ഞെടുപ്പാണ് പ്രിയങ്കയുടെ മുന്നിലുള്ളത്. പൂര്‍വാഞ്ചലി വോട്ടുകളില്‍ എത്രത്തോളം സ്വാധീനമുണ്ടെന്ന് ഇതിലൂടെ അറിയാന്‍ സാധിക്കും. ദില്ലിയില്‍ ഷീലാ ദീക്ഷിതിന്റെ അതേ പ്രതിച്ഛായയിലാണ് പ്രിയങ്ക നില്‍ക്കുന്നത്. അതിലൂടെ നേട്ടമുണ്ടാക്കാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. പടിഞ്ഞാറന്‍, കിഴക്കന്‍ യുപിയിലെ പ്രിയങ്കയുടെ സ്വാധീനം എത്രത്തോളമുണ്ടെന്ന് ദില്ലി തിരഞ്ഞെടുപ്പില്‍ അറിയാന്‍ സാധിക്കും.

ഒറ്റയ്ക്ക് മത്സരിക്കും

ഒറ്റയ്ക്ക് മത്സരിക്കും

യുപിയില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ബിഎസ്പിയുമായി ഇനി ഒരുതരത്തിലുള്ള സഖ്യവും ഉണ്ടാവില്ല. എന്തെങ്കിലും സാധ്യതയുള്ളത് സമാജ് വാദി പാര്‍ട്ടിയുമായിട്ടാണ്. അതേസമയം ദില്ലിയിലെ തന്ത്രമാണ് പ്രിയങ്ക പ്രയോഗിക്കാനൊരുങ്ങുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രിയങ്ക യോഗി പോരാട്ടമായി മാറ്റാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ഇതിലൂടെ മറ്റ് എതിരാളികള്‍ യോഗിക്കില്ല എന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറ്റുകയാണ് പ്രിയങ്ക. കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിക്കുന്നതിന് ഇത് വഴിയൊരുക്കും.

ദില്ലി പിടിക്കാന്‍ പ്രിയങ്ക ഇറങ്ങും... ട്വിസ്റ്റുമായി കോണ്‍ഗ്രസ്, ലക്ഷ്യം യുപി വോട്ടുകള്‍!!ദില്ലി പിടിക്കാന്‍ പ്രിയങ്ക ഇറങ്ങും... ട്വിസ്റ്റുമായി കോണ്‍ഗ്രസ്, ലക്ഷ്യം യുപി വോട്ടുകള്‍!!

English summary
priyanka gandhi will trains congress workers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X