• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തിരിച്ചുവരുമെന്ന വാക്ക് പാലിച്ച് പ്രിയങ്ക: സോന്‍ഭദ്രയിലെ കോണ്‍ഗ്രസ് ഇടപെടലില്‍ ബിജെപിയില്‍ ആശങ്ക

ലഖ്നൗ: ഭൂമി സംബന്ധമായ തര്‍ക്കത്തെ തുടര്‍ന്ന് ഗ്രാമത്തലവനും സംഘവും വെടിവെച്ചുകൊന്ന 10 ദളിതരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ എഐഎസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഇന്ന് സോന്‍ഭദ്രയില്‍ എത്തും. രാവിലെ വാരണാസി വിമാനത്താവളത്തില്‍ എത്തിയ പ്രിയങ്കാ ഗാന്ധി പാര്‍ട്ടിപ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം സോന്‍ഭദ്രയിലേക്ക് പുറപ്പെട്ടു.

മൃതദേഹങ്ങളും, കവറിൽ ആക്കിയ തലകളും കിട്ടിയാൽ എന്തു ചെയ്യും ഡോക്ടറേ..; കവളപ്പാറയിലെ അനുഭവം -കുറിപ്പ്

ഉഭഗ്രാമത്തിലെ ‌ ഗ്രാമത്തിലെ വികസന പ്രവർത്തനങ്ങളെക്കുറിച്ചും വെടിവെയ്പ്പിന് ശേഷം അവരുടെ സുരക്ഷയ്ക്കായി സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ചും പ്രിയങ്ക ഗാന്ധി ഗ്രാമവാസികളോട് നേരിട്ട് ചോദിച്ച് മനസ്സിലാക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. പ്രിയങ്ക ഗാന്ധിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഒരുക്കങ്ങള്‍ ആരംഭിച്ചെന്നും വേണ്ട സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കാന്‍ തുടങ്ങിയെന്നും സുരക്ഷ വക്താവ് അറിയിച്ചു.

പോലീസിന്‍റെ തടയല്‍

പോലീസിന്‍റെ തടയല്‍

നേരത്തെ സോന്‍ഭദ്രയിലേക്ക് പോവാനെത്തിയ പ്രിയങ്ക ഗാന്ധിയെ യുപി പോലീസ് തടഞ്ഞിരുന്നു. വാരണാസിയില്‍ നിന്നും സോന്‍ഭദ്ര ഗ്രാമത്തിലേക്ക് പുറപ്പെട്ട പ്രിയങ്ക ഗാന്ധിയെ മുക്താര്‍പൂരില്‍ വെച്ചായിരുന്നു പോലീസ് തടഞ്ഞത്. തനിക്ക് മുന്നോട്ട് പോകണമെന്നും തന്നോടൊപ്പം നാലുപേരുണ്ടാവുമെന്നും പ്രിയങ്ക വ്യക്തമാക്കിയെങ്കിലും ജില്ലാ ഭരണകൂടം ഇവരെ തടയുകയും പോലീസ് കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.

പ്രതിഷേധം

പ്രതിഷേധം

ഇതേ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം റോഡരികില്‍ ഇരുന്ന് പ്രിയങ്ക ഗാന്ധി പ്രതിഷേധിച്ചു. പിന്നീട് പ്രിയങ്കയേയും പ്രവര്‍ത്തകരേയും മിര്‍സാപൂരിലെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലേക്ക് മാറ്റുകയായിരുന്നു. ആവശ്യം അംഗീകരിക്കുംവരെ മിര്‍സാപ്പൂരില്‍ പ്രതിഷേധം തുടരുമെന്ന് പ്രഖ്യാപിച്ച പ്രിയങ്ക ഗസ്റ്റഹൗസിലും ധര്‍ണ്ണ നടത്തി. ഒടുവില്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് തന്നെ വന്ന് കാണാന്‍ അനുമതി ലഭിച്ചതോടെയായിരുന്നു പ്രിയങ്ക ധര്‍ണ്ണ അവസാനിപ്പിച്ചത്.

വീണ്ടും എത്തും

വീണ്ടും എത്തും

വെടിവെയ്പ്പ് നടന്ന ഗ്രാമം സന്ദര്‍ശിക്കാന്‍ താന്‍ വീണ്ടും എത്തുമെന്ന് പ്രിയങ്ക അന്ന് തന്നെ വ്യക്തമാക്കിയിരുന്നു. പ്രിയങ്കയുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് മരിച്ചവരുടെ കുടംബങ്ങള്‍ക്ക് കോണ്‍ഗ്രസ് 10 ലക്ഷം രൂപ വീതം സഹായധനം നല്‍കുകയും ചെയ്തു. ഇന്ന് രാവിലെ വാരണാസി വിമാനത്താവളത്തില്‍ എത്തിയ പ്രിയങ്ക ഗാന്ധിക്ക് ഊഷ്മളമായ വരേവേപ്പാണ് പാര്‍ട്ടിപ്രവര്‍ത്തകര്‍ നല്‍കിയത്. നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയ പ്രിയങ്ക ഗാന്ധി നേരെ സോന്‍ഭദ്രയിലേക്ക് പുറപ്പെടുകയായിരുന്നു.

പ്രിയങ്കയുടെ ഇടപെടലുകളില്‍ ആശങ്ക

പ്രിയങ്കയുടെ ഇടപെടലുകളില്‍ ആശങ്ക

അതേസമയം, പ്രിയങ്കാ ഗാന്ധി സോന്‍ഭദ്രയില്‍ നടത്തുന്ന ഇടപെടലുകളെ ആശങ്കയോടെയാണ് ബിജെപി നോക്കികാണുന്നത്. പ്രിയങ്കാ ഗാന്ധിയെ വഴിയില്‍ തടഞ്ഞതോടെ സംഭവത്തിന് ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. ഇത് ഒഴിവാക്കേണ്ടതായിരുന്നെന്നാണ് ബിജെപിയിലെ ഒരുവിഭാഗം നേതാക്കളുടെ അഭിപ്രായം. യുപിയിലെ 14 സീറ്റുകളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ സോന്‍ഭദ്രസംഭവം സര്‍ക്കാറിന് തിരിച്ചടിയാകുമോയെന്ന ഭയവും ബിജെപി നേതാക്കള്‍ക്കുണ്ട്.

ജൂലായ് 17ന്

ജൂലായ് 17ന്

ജൂലായ് 17 നുണ്ടായ സംഘര്‍ഷത്തില്‍ പത്ത് ദളിതരായിരുന്നു മിര്‍സാപൂരില്‍ കൊല്ലപ്പെട്ടത്. 24 പേര്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ഗ്രാമത്തലവനായ ഇ കെ ദത്ത് എന്നയാള്‍ രണ്ട് വര്‍ഷം മുമ്പ് സോന്‍ഭാദ്രയില്‍ 36 ഏക്കര്‍ കൃഷിഭൂമി വാങ്ങിയിരുന്നു. ഈ ഭൂമി ഏറ്റെടുക്കാന്‍ ഇയാള്‍ എത്തിയപ്പോള്‍ ഗ്രാമീണര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. വാക്ക് തര്‍ക്കങ്ങള്‍ പിന്നീട് സംഘര്‍ഷത്തില്‍ കാലാശിക്കുകയായിരുന്നു. എതിര്‍പ്പ് പ്രകടിപ്പിച്ച ഗ്രാമീണര്‍ക്ക് നേരെ ഇകെ ദത്തിന്‍റെ അനുയായികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

കേരളത്തിനായി കൈകോര്‍ക്കാം

കേരളത്തിനായി കൈകോര്‍ക്കാം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാം

Name of Donee: CMDRF

Account Number : 67319948232

Bank: State Bank of India

Branch: City branch, Thiruvananthapuram

IFSC Code: SBIN0070028

Swift Code: SBININBBT08

keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.

English summary
priyanka gandhi will visit sonbhadra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X