കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടാം ദൗത്യത്തില്‍ അടിമുടി മാറ്റം,വന്‍ ടീം.. യുപിയില്‍ അറ്റകൈ നീക്കങ്ങളുമായി പ്രിയങ്ക ഗാന്ധി!!

  • By
Google Oneindia Malayalam News

ലഖ്നൗ: സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ പ്രിയങ്കയ്ക്ക് പ്രതീക്ഷിച്ചതിലും വലിയ തിരിച്ചടിയാണ് ലോക്സഭ തിരഞ്ഞെടുപ്പില്‍ നേരിടേണ്ടി വന്നത്. എഐസിസി സെക്രട്ടറിയായി ചുമതലയേറ്റെടുത്ത ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് അടപടലം തകര്‍ന്നടിഞ്ഞു. കൊണ്ടുപിടിച്ച് സംസ്ഥാനം മുഴുവന്‍ ഓടി നടന്നിട്ടും അതൊന്നും വോട്ടാക്കി മാറ്റാന്‍ പ്രിയങ്കയ്ക്ക് കഴിഞ്ഞില്ല.

<strong>വട്ടിയൂര്‍ക്കാവില്‍ ഞെട്ടിക്കാന്‍ ബിജെപി! ബൂത്ത് തലത്തില്‍ പണി തുടങ്ങി</strong>വട്ടിയൂര്‍ക്കാവില്‍ ഞെട്ടിക്കാന്‍ ബിജെപി! ബൂത്ത് തലത്തില്‍ പണി തുടങ്ങി

എന്നാല്‍ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ വീണ്ടും ഒരുമുഴം മുന്നോട്ട് എറിയാനുള്ള നീക്കത്തിലാണ് പ്രിയങ്ക. യുപിയില്‍ എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്കയെ നിയമിക്കുമ്പോള്‍ രാഹുല്‍ പറഞ്ഞ വാക്കുകള്‍ തന്‍റെ ശപഥമാക്കാനുള്ള നീക്കം, ഇനി ഒരേ ഒരു ലക്ഷ്യം 2022. വിശദാംശങ്ങള്‍

 അപ്രതീക്ഷിതം

അപ്രതീക്ഷിതം

ഇന്ദിരാഗാന്ധിയുടെ കരിസ്മ, രാഹുലിനെ വെല്ലുന്ന നേതൃപാടവം, ക്രൈസിസ് മാനേജ്മെന്‍റ്.. കിഴക്കന്‍ യുപിയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായി നിയമിച്ചപ്പോള്‍ പ്രിയങ്കയെ മാധ്യമങ്ങള്‍ ഇങ്ങനെയൊക്കെയായിരുന്നു വാഴ്ത്തിയത്. രാജ്യമൊട്ടുക്ക് കാടിളക്കി പ്രിയങ്ക പ്രചരണം നടത്തുകയും ചെയ്തു. എന്നാല്‍ ഈ ആവേശമൊന്നും വോട്ടായി മാറിയില്ല.

 അമേഠിയും നഷ്ടമായി

അമേഠിയും നഷ്ടമായി

പ്രിയങ്കയ്ക്ക് ചുമതല നല്‍കിയ ഉത്തര്‍പ്രദേശില്‍ പാര്‍ട്ടി വീണ്ടും തകര്‍ന്നടിഞ്ഞു. കിഴക്കന്‍ യുപിയ്ക്ക് കീഴില്‍ ഉള്ള 26 മണ്ഡലങ്ങളില്‍ ഒരിടത്തും കാര്യമായ മുന്നേറ്റം സൃഷ്ടിക്കാന്‍ പ്രിയങ്കയിലൂടെ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. യുപിയില്‍ ആകെയുള്ള രണ്ട് സീറ്റില്‍ ഒന്നും കൈയ്യില്‍ നിന്ന് പോയി. അതും കോണ്‍ഗ്രസ് അധ്യക്ഷനും സഹോദരനുമായ രാഹുല്‍ ഗാന്ധിയുടേത് തന്നെ.

 മലര്‍ത്തിയടിച്ചു

മലര്‍ത്തിയടിച്ചു

യുപിയില്‍ പ്രിയങ്ക ഗാന്ധി ഏറ്റവും കൂടുതല്‍ ശ്രദ്ധ പതിപ്പിച്ച മണ്ഡലങ്ങളില്‍ ഒന്നായിരുന്നു അമേഠി. രാഹുല്‍ രാജ്യം മുഴുവന്‍ പ്രചരണത്തിന് ഇറങ്ങിയപ്പോള്‍ അമേഠിയില്‍ രാഹുലിന്‍റെ നാവായി പ്രിയങ്ക മാറി. പക്ഷേ മണ്ഡലത്തില്‍ സഹോദരനെ വിജയിപ്പിക്കാന്‍ പ്രിയങ്കയ്ക്ക് കഴിഞ്ഞില്ല. ബിജെപിയുടെ സ്മൃതി ഇറാനി രാഹുലിനെ അമേഠിയില്‍ മലര്‍ത്തിയടിച്ചു.

 ഉടച്ചുവാര്‍ക്കും

ഉടച്ചുവാര്‍ക്കും

എന്നാല്‍ രാഹുല്‍ ഗാന്ധിയെ പോലെ തോല്‍വി രുചിച്ചെന്ന നിരാശയില്‍ അടങ്ങിയിരിക്കാനല്ല പ്രിയങ്ക ഗാന്ധിയുടെ തിരുമാനം. എന്തുകൊണ്ട് തോറ്റുവെന്ന് പരിശോധിക്കാന്‍ ഇറങ്ങിത്തിരിക്കുകയാണ് പ്രിയങ്ക.
ശനിയാഴ്ച പ്രിയങ്ക തന്‍റെ രണ്ടാം ദൗത്യവുമായി യുപിയില്‍ എത്തും.

 വന്‍ ഒരുക്കങ്ങള്‍

വന്‍ ഒരുക്കങ്ങള്‍

പൂര്‍വാഞ്ചലിലെ പാര്‍ട്ടിയുടെ ലോക്സഭ സ്ഥാനാര്‍ത്ഥികളുടെ യോഗം പ്രിയങ്ക വിളിച്ച് ചേര്‍ത്തിട്ടുണ്ട്. പാര്‍ട്ടിയില്‍ വന്‍ ഉടച്ചുവാര്‍ക്കലുകള്‍ നടത്താനുള്ള നീക്കത്തിലാണ് പ്രിയങ്കയെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടി അടപടലം തകര്‍ന്നതിന്‍റെ കാരണം തേടുക മാത്രമല്ല, മറിച്ച് വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള മുന്നൊരുക്കങ്ങളും പ്രിയങ്ക യുപിയില്‍ നടത്തുന്നുണ്ട്.

 വിമതരെ കാണും

വിമതരെ കാണും

ഇതിനായി പ്രത്യേക ടീമിനെ ഒരുക്കാനാണ് പ്രിയങ്കയുടെ പദ്ധതി. തുടക്കമെന്നോണം നാല്‍പ്പത് ജില്ലകളിലേയും പാര്‍ട്ടി തലവന്‍മാരെ പ്രിയങ്ക ഗാന്ധി നേരില്‍ കാണും. കോണ്‍ഗ്രസിന്‍റെ പരാജയത്തിന് പാര്‍ട്ടിയിലെ ചില വിമത നേതാക്കള്‍ കൂടി കാരണമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

 നടപടിയോ?

നടപടിയോ?

ഈ നേതാക്കളെ കുറിച്ചുള്ള വിവരങ്ങളും പ്രിയങ്ക തേടിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അതൃപ്തിയാണ് പാര്‍ട്ടിക്കെതിരായി ചരടുവലിക്കാന്‍ ഇവരെ പ്രേരിപ്പിച്ചതെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ സാഹചര്യത്തില്‍ ഇവര്‍ക്കെതിരെ എന്തെങ്കിലും നടപടി കൈക്കൊള്ളുമോയെന്നുള്ള കാര്യങ്ങള്‍ കണ്ടറിയാം.

 പ്രതീക്ഷയോടെ

പ്രതീക്ഷയോടെ

അതേസമയം സംസ്ഥാനത്ത് കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാനാണ് പ്രിയങ്കയെ നിയമിച്ചതെന്ന് നേരത്തേ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ലോക്സഭയല്ല, വരാനിരിക്കുന്ന നിയമസഭയാണ് പ്രിയങ്കയിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്നായിരുന്നു രാഹുല്‍ ഗാന്ധി സൂചന നല്‍കിയത്. രാഹുലിന്‍റെ ഈ പ്രതീക്ഷ പ്രിയങ്കയ്ക്ക് കാക്കാന്‍ സാധിക്കുമോയെന്ന് ഇനി കണ്ടറിയാം.

<strong>ഏത് നിമിഷവും കര്‍ണാടകം തിരഞ്ഞെടുപ്പിലേക്ക്? സൂചന നല്‍കി കുമാരസ്വാമിയുടെ മകന്‍, പൊട്ടിത്തെറി</strong>ഏത് നിമിഷവും കര്‍ണാടകം തിരഞ്ഞെടുപ്പിലേക്ക്? സൂചന നല്‍കി കുമാരസ്വാമിയുടെ മകന്‍, പൊട്ടിത്തെറി

<strong>കച്ചമുറുക്കി രാഹുൽ ഗാന്ധി; അന്തിമ തീരുമാനത്തിന് മുമ്പ് കാരണം അറിയണം, സംസ്ഥാന നേതാക്കൾക്ക് നിർദ്ദേശം</strong>കച്ചമുറുക്കി രാഹുൽ ഗാന്ധി; അന്തിമ തീരുമാനത്തിന് മുമ്പ് കാരണം അറിയണം, സംസ്ഥാന നേതാക്കൾക്ക് നിർദ്ദേശം

English summary
Priyanka gandhi with a new scheme to revamp congress in UP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X