കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്ക ഗാന്ധി സോണിയാ ഗാന്ധിയുടെ വഴിയെ! യോഗി ആദിത്യനാഥിനെ വിടാതെ പിടിച്ച് കോൺഗ്രസ്

Google Oneindia Malayalam News

ലഖ്‌നൗ: രാജ്യം നാലാം ഘട്ട ലോക്ക്ഡൗണിലേക്ക് കടക്കാനൊരുങ്ങുകയാണ്. പല സംസ്ഥാനങ്ങളിലും കൊവിഡ് കേസുകള്‍ ഉയര്‍ന്ന് കൊണ്ടിരിക്കുന്നു. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന സംസ്ഥാനങ്ങളിലൊന്ന് ബിജെപി ഭരിക്കുന്ന ഉത്തര്‍ പ്രദേശ് ആണ്.

കൊവിഡ് പ്രതിരോധത്തില്‍ ഉത്തര്‍ പ്രദേശ് ഉയര്‍പ്പിടിച്ച ആഗ്ര മോഡലൊക്കെ തകര്‍ന്നടിഞ്ഞിരിക്കുകയാണ്. സര്‍ക്കാരിനേയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും വിടാതെ പിടിച്ചിരിക്കുകയാണ് സംസ്ഥാനത്തെ കോണ്‍ഗ്രസും നേതൃത്വം നല്‍കുന്ന പ്രിയങ്ക ഗാന്ധിയും.

സജീവമായി കോൺഗ്രസ്

സജീവമായി കോൺഗ്രസ്

ദേശീയ തലത്തില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നിരന്തര ഇടപെടല്‍ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തുന്നുണ്ട്. കേന്ദ്രത്തേയും നരേന്ദ്ര മോദിയേയും ഉന്നമിട്ട് രാഹുല്‍ ഗാന്ധിയും സജീവമായി തന്നെ രംഗത്തുണ്ട്. പ്രധാനമന്ത്രിക്ക് കൊവിഡുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ അടങ്ങിയ നിരവധി കത്തുകള്‍ സോണിയാ ഗാന്ധി എഴുതുകയുണ്ടായി.

പതിനൊന്നിന നിര്‍ദേശങ്ങള്‍

പതിനൊന്നിന നിര്‍ദേശങ്ങള്‍

സമാനമായി യോഗി ആദിത്യ നാഥിനെ വിടാതെ പിടിച്ചിരിക്കുകയാണ് ഉത്തര്‍ പ്രദേശിന്റെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധി. പതിനൊന്നിന നിര്‍ദേശങ്ങള്‍ അടങ്ങിയ കത്താണ് പ്രിയങ്ക യോഗിക്ക് അയച്ചിരിക്കുന്നത്. കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടിയുളള നിര്‍ദേശങ്ങളാണ് പ്രധാനമായും പ്രിയങ്ക മുന്നോട്ട് വെച്ചിരിക്കുന്നത്.

പലിശ ഒഴിവാക്കണം

പലിശ ഒഴിവാക്കണം

ഭവന വായ്പകള്‍ക്കുളള പലിശ ഒഴിവാക്കണം എന്ന് പ്രിയങ്ക ആവശ്യപ്പെട്ടു. അടുത്ത ആറ് മാസക്കാലത്തേക്ക് ഇഎംഐ ഒഴിവാക്കണം. വൈദ്യുതി ബില്‍ ഒഴിവാക്കി നല്‍കണം. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍ അവര്‍ക്ക് ഉറപ്പ് നല്‍കണം. കര്‍ഷക വായ്പകള്‍ക്ക് നാല് മാസത്തേക്ക് പലിശ ഒഴിവാക്കി നല്‍കണം.

12000 രൂപ നഷ്ടപരിഹാരം

12000 രൂപ നഷ്ടപരിഹാരം

അങ്കനവാടി ജീവനക്കാര്‍, ആശ വര്‍ക്കര്‍മാര്‍, കോണ്‍ട്രാക്ട് ജീവനക്കാര്‍ എന്നിവരെ സഹായിക്കണമെന്നും കത്തില്‍ പ്രിയങ്ക ആവശ്യപ്പെടുന്നു. നെയ്ത്തുകാര്‍, മറ്റ് കൈത്തൊഴിലുകള്‍ ചെയ്യുന്നവര്‍ എന്നിവര്‍ക്ക് മാസം 12000 രൂപ നഷ്ടപരിഹാരമായി നല്‍കണം. ഇവരുടെ ബാങ്ക് ലോണുകള്‍, വൈദ്യുതി ബില്‍ എന്നിവ ഒഴിവാക്കണം.

അടിയന്തരമായി സഹായിക്കണം

അടിയന്തരമായി സഹായിക്കണം

ചെറുകിട വ്യവസായം ചെയ്യുന്നവരുടെ ലോണുകള്‍ എഴുതിത്തളളണം. കോഴി ഫാമികള്‍ നടത്തുന്നവര്‍ക്ക് കോഴിയൊന്നിന് 100 രൂപ വെച്ച് സര്‍ക്കാര്‍ നല്‍കണം. ഗ്ലാസ്സ്, ചെമ്പ് അടക്കമുളള വ്യവസായം ചെയ്യുന്നവരും ദുരിതത്തിലാണ്. അവരെ അടിയന്തരമായി സഹായിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. യോഗി ആദിത്യനാഥിന്റെ പിതാവ് അന്തരിച്ചതില്‍ പ്രിയങ്ക അനുശോചനവും രേഖപ്പെടുത്തി.

കോണ്‍ഗ്രസ് വിട്ട് വന്ന എംഎല്‍എമാര്‍ക്ക് മന്ത്രിസ്ഥാനവും ഇല്ല; പകരം പുതിയ 'പണി' കൊടുത്ത് ബിജെപി! കോണ്‍ഗ്രസ് വിട്ട് വന്ന എംഎല്‍എമാര്‍ക്ക് മന്ത്രിസ്ഥാനവും ഇല്ല; പകരം പുതിയ 'പണി' കൊടുത്ത് ബിജെപി!

'പണം കടം വാങ്ങി ധൂര്‍ത്തടിക്കുകയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും', മുല്ലപ്പളളി വീണ്ടും!'പണം കടം വാങ്ങി ധൂര്‍ത്തടിക്കുകയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും', മുല്ലപ്പളളി വീണ്ടും!

'കുണ്ടറ അണ്ടിയാപ്പീസ്' എന്ന പരാമർശം പരിഹാസമായി കരുതുന്നവർ...'' രൂക്ഷ പ്രതികരണവുമായി കെകെ രമ'കുണ്ടറ അണ്ടിയാപ്പീസ്' എന്ന പരാമർശം പരിഹാസമായി കരുതുന്നവർ...'' രൂക്ഷ പ്രതികരണവുമായി കെകെ രമ

English summary
Priyanka Gandhi writes letter to Yogi Adityanath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X