• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അസംഖഡില്‍ പ്രിയങ്കയുടെ പരീക്ഷണം.... അഖിലേഷിന് നെഞ്ചിടിപ്പ്, മുസ്ലീം വോട്ടില്‍ നോട്ടമിട്ട് കോണ്‍ഗ്രസ്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഒരു എതിരാളിയെ മാത്രം മുന്നില്‍ വെച്ച് പടനയിക്കാനാവില്ലെന്ന് തീരുമാനിച്ച് പ്രിയങ്ക ഗാന്ധി. ബിജെപി, സമാജ് വാദി പാര്‍ട്ടി, ബിഎസ്പി എന്നീ മൂന്ന് പാര്‍ട്ടികളും എതിരാളികള്‍ തന്നെയെന്ന് കോണ്‍ഗ്രസ് വിലയിരുത്തിയിരിക്കുകയാണ്. അഖിലേഷ് യാദവിന്റെ കോട്ടയായ അസംഖഡില്‍ കോണ്‍ഗ്രസ് വന്‍ തരംഗം തന്നെ ഉണ്ടാക്കിയിരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഇരുപാര്‍ട്ടികളും തമ്മിലുള്ള പോരാട്ടം തുടങ്ങി കഴിഞ്ഞു.

രാഷ്ട്രീയത്തില്‍ പ്രിയങ്കയുടെ ഏറ്റവും അടുത്ത സുഹൃത്താണ് അഖിലേഷ്. എന്നാല്‍ യുപിയില്‍ സഖ്യം വേണ്ടെന്ന ഉറച്ച തീരുമാനത്തിലാണ് പ്രിയങ്ക. സഖ്യത്തില്‍ നിന്ന് അവഗണന മാത്രമാണ് ഇത്തവണ കിട്ടിയതെന്നും, ഇതിലൂടെ നിലവിലെ ശക്തി കൂടി ഇല്ലാതായി പോവുകയാണെന്നും കാലങ്ങളായുള്ള കോണ്‍ഗ്രസിന്റെ വോട്ടുശതമാനവും തെളിയിക്കുന്നു. ഇതാണ് കളം മാറ്റാനാണ് തീരുമാനത്തിന് പിന്നില്‍.

മുസ്ലീം വോട്ടുകള്‍

മുസ്ലീം വോട്ടുകള്‍

പ്രിയങ്ക മുന്നിലുള്ള മുസ്ലീം വോട്ടുകളാണ് ലക്ഷ്യമിടുന്നത്. സുപ്രധാന പാര്‍ട്ടികളിലെ നേതാക്കളൊന്നും സിഎഎയ്‌ക്കെതിരെ അതിശക്തമായ പോരാട്ടം നടത്തിയിട്ടേയില്ല. ഈ വിടവിലൂടെയാണ് പ്രിയങ്ക കോണ്‍ഗ്രസിന് പുതിയ പാത വെട്ടിത്തുറന്ന് കൊടുത്തത്. അസംഖഡില്‍ വലിയ തോതില്‍ മുസ്ലീം വോട്ടുകളുണ്ട്. അഖിലേഷ് ഇവിടെ ക്രൂര മര്‍ദനത്തിനിരയായ മുസ്ലീങ്ങളെ ഇതുവരെ കാണാനെത്തിയിട്ടില്ല. അഖിലേഷിന്റെ പ്രതിച്ഛായ വളരെ മോശം നിലയിലെത്തി നില്‍ക്കുകയാണ്. ഇത് നേട്ടമാക്കാന്‍ പ്രിയങ്ക ലക്ഷ്യമിടുന്നത്.

കണക്കുകൂട്ടല്‍ ഇങ്ങനെ

കണക്കുകൂട്ടല്‍ ഇങ്ങനെ

ബിജെപി ഭരണത്തില്‍ കൊല്ലപ്പെടുന്ന മുസ്ലീങ്ങളുടെ എണ്ണം യുപിയില്‍ വര്‍ധിച്ച് വരികയാണ്. സിഎഎ കൂടി വന്നതോടെ യുപിയില്‍ മുസ്ലീങ്ങള്‍ ബിജെപിക്ക് വോട്ടു ചെയ്യില്ല. പിന്നെയുള്ളത് എസ്പിയും ബിഎസ്പിയുമാണ്. ഇതില്‍ ബിഎസ്പിയില്‍ കൊഴിഞ്ഞുപോക്ക് ശക്തമാണ്. ദുര്‍ബലമായ അവസ്ഥയിലാണ് മായാവതി. ഇതോടെ അഖിലേഷിനെ വീഴ്ത്തിയാല്‍ യുപിയില്‍ പോരാട്ടം കോണ്‍ഗ്രസും ബിജെപിയും തമ്മിലാവും. പ്രിയങ്കയുടെ പ്രതിച്ഛായയും ഇതോടെ ശക്തമാവും. പ്രതീക്ഷിച്ചതിലും കൂടുതല്‍ സീറ്റുകള്‍ നേടിയാല്‍ അഖിലേഷുമായി വേണമെങ്കിലും സഖ്യമാവാം. പക്ഷേ അപ്പോഴും വോട്ടര്‍മാര്‍ക്കിടയില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുന്ന പാര്‍ട്ടിയാണെന്ന തോന്നല്‍ ഉണ്ടാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ആദ്യ പ്രതികരണം

ആദ്യ പ്രതികരണം

പ്രിയങ്ക ആശ്വാസ വാക്കുകളുമായി പൗരത്വ പ്രക്ഷോഭകരെ കണ്ടത് തരംഗമായി മാറിയിരിക്കുകയാണ്. ആറു വയസ്സുകാരി പ്രിയങ്ക കണ്ട് പൊട്ടിക്കരഞ്ഞിരിക്കുകയാണ്. അനാബിയ ഇമാന്‍ എന്ന ഈ കുട്ടിക്ക് കൈനിറയെ സമ്മാനങ്ങളാണ് പ്രിയങ്ക അയച്ച് കൊടുത്തത്. സ്‌കൂള്‍ ബാഗ്, ടെഡി ബിയര്‍, ലഞ്ച് ബോക്‌സ്, ചോക്ലേറ്റുകള്‍ എന്നിവയാണ് അനാബിയക്ക് പ്രിയങ്ക സമ്മാനിച്ചത്. ഈ കുട്ടിയുടെ മാതാപിതാക്കള്‍ സിഎഎ സമരത്തില്‍ പങ്കെടുത്തത് കൊണ്ട് ഇപ്പോള്‍ ജയിലിലാണ്.

അഖിലേഷ് സമ്മര്‍ദത്തില്‍

അഖിലേഷ് സമ്മര്‍ദത്തില്‍

അഖിലേഷ് പ്രിയങ്കയുടെ മുസ്ലീം പ്രേമത്തില്‍ കടുത്ത സമ്മര്‍ദത്തിലാണ്. ബിജെപി ഹിന്ദുത്വ വോട്ടുബാങ്കില്‍ കേന്ദ്രീകരിച്ചത് കൊണ്ട് അഖിലേഷ് ഹിന്ദു വോട്ടുകള്‍ നേടുന്നതിനുള്ള കഠിന ശ്രമത്തിലാണ്. മുസ്ലീം വോട്ടുകള്‍ നേരത്തെ പിന്തുണയ്ക്കുന്നത് കൊണ്ട് അത് നഷ്ടമാകില്ലെന്ന വിലയിരുത്തലിലായിരുന്നു അഖിലേഷ്. അതുകൊണ്ട് സിഎഎയില്‍ പോലും സൂക്ഷിച്ചായിരുന്നു പ്രതികരണം. എന്നാല്‍ പ്രിയങ്ക വന്നതോടെ മുസ്ലീം വോട്ടുകളില്‍ നല്ലൊരു ശതമാനം കോണ്‍ഗ്രസ് കൊണ്ടുപോകും. വാരണാസി മുതലുള്ള എല്ലാ ജില്ലകളിലെ മുസ്ലീം കോട്ടകളിലും പ്രിയങ്ക സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

എസ്പിയില്‍ പഴിചാരല്‍

എസ്പിയില്‍ പഴിചാരല്‍

അഖിലേഷിന്റെ മനോഭാവത്തില്‍ സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ നിരാശയിലാണ്. അഖിലേഷ് സ്വന്തം മണ്ഡലത്തില്‍ പോലീസ് ക്രൂരതയില്‍ പരിക്കേറ്റവരെ സന്ദര്‍ശിക്കണമായിരുന്നുവെന്ന് എംപിമാര്‍ പറയുന്നു. പക്ഷേ അഖിലേഷിന്റെ ജോലി പ്രിയങ്ക ഏറ്റെടുത്തതായും ഇവര്‍ സമ്മതിക്കുന്നു. ജനങ്ങള്‍ക്കിടയില്‍ നല്ല ഇമേജുണ്ടാക്കുന്നതാണ് രാഷ്ട്രീയം. മുസ്ലീങ്ങളെ കുറിച്ച് വലിയ ആശങ്കയുണ്ടെന്ന് പ്രിയങ്ക വ്യക്തമാക്കിയെന്ന് എസ്പി നേതാക്കള്‍ പറയുന്നു. അഖിലേഷ് തിരഞ്ഞെടുപ്പിന് ശേഷം മണ്ഡലത്തിലേക്ക് വന്നിട്ടേയില്ലെന്ന് ഇവര്‍ സമ്മതിക്കുന്നു.

ബിജെപിയും ഭയക്കണം

ബിജെപിയും ഭയക്കണം

അഖിലേഷിന്റെ മണ്ഡലമായ അസംഖഡില്‍ മാത്രമല്ല പ്രിയങ്ക നേട്ടമുണ്ടാക്കുക. മുസഫര്‍നഗര്‍, ബിജ്‌നോര്‍, ലഖ്‌നൗ, വാരണാസി എന്നിവിടങ്ങളിലും പ്രിയങ്ക നേരിട്ടെത്തി. ഇതെല്ലാം ബിജെപിയുടെ കോട്ടകളാണ്. അതുകൊണ്ട് ബിജെപിയും പ്രിയങ്കയുടെ പ്രവര്‍ത്തനത്തില്‍ ഭയക്കേണ്ടതുണ്ട്. അഖിലേഷ് നേരിട്ടെത്താതെ പരിക്കേറ്റവര്‍ക്ക് ധനസഹായം കൈമാറിയതും വലിയ ചര്‍ച്ചയായിട്ടുണ്ട്. ബിജെപി 2017ല്‍ അധികാരം പിടിച്ചത് ബ്ലോക്ക് തലത്തിലുള്ള പ്രവര്‍ത്തനം കൊണ്ടായിരുന്നു. ഇതേ രീതിയാണ് കോണ്‍ഗ്രസും പിന്തുടരുന്നത്. പ്രിയങ്ക ഗോദയിലിറങ്ങി പ്രതിരോധിക്കുക മാത്രമാണ് അഖിലേഷിന്റെ മുന്നിലുള്ള മാര്‍ഗം.

പഞ്ചാബ് കോണ്‍ഗ്രസ് രണ്ട് തട്ടില്‍, അമരീന്ദറിനെതിരെ മന്ത്രിമാര്‍, സിദ്ദുവും കളത്തില്‍!!

English summary
priyanka gandhis azamgarh stund worries samajwadi party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X