കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്കയുടെ ഫോണും ചോര്‍ത്തിയെന്ന് കോണ്‍ഗ്രസ്.... എല്ലാം അസംബന്ധമെന്ന് പ്രഫുല്‍ പട്ടേല്‍!!

Google Oneindia Malayalam News

ദില്ലി: ഇസ്രയേല്‍ ശൃംഖല വാട്‌സാപ്പ് വിവരങ്ങള്‍ ചോര്‍ത്തിയെന്ന വാദത്തെ ശരിവെച്ച് കോണ്‍ഗ്രസ്.പ്രിയങ്ക ഗാന്ധിയുടെയും വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. വാട്‌സാപ്പിലൂടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയതായി മെസേജ് ലഭിച്ചെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. ചോര്‍ത്തിയ വ്യക്തികള്‍ക്ക് വാട്‌സാപ്പ് തന്നെ അക്കാര്യം അറിയിച്ച് മെസേജ് അയക്കുന്നുണ്ട്. അത്തരത്തിലുള്ള മെസേജ് ലഭിച്ചെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്.

1

കഴിഞ്ഞ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും തന്റെ ഫോണും ചോര്‍ത്തിയതായും അതിന് തെളിവുണ്ടെന്നും പറഞ്ഞിരുന്നു. ഇസ്രയേലി സൈബര്‍ കേന്ദ്രം എല്ലാ വാട്‌സാപ്പ് വിവരങ്ങള്‍ ചോര്‍ത്തിയതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നിരുന്നു. അതേസമയം ഇത് ഗുരുതരമായ വിഷയമാണെന്നും, രണ്ട് രാഷ്ട്രീയ നേതാക്കള്‍ ഇപ്പോള്‍ തന്നെ ഇക്കാര്യം ഉന്നയിച്ച് കഴിഞ്ഞെന്നും സുര്‍ജേവാല പറഞ്ഞു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

അതേസമയം ബിജെപിയുടെ ഐടി സെല്‍ മേധാവി കോണ്‍ഗ്രസിനെതിരെ പരിഹാസവുമായി രംഗത്തെത്തി. കോണ്‍ഗ്രസ് ഒരിക്കലും നടക്കാത്തതും ഇല്ലാത്തതുമായ കാര്യങ്ങള്‍ ഊഹിച്ചെടുക്കുകയാണെന്ന് അമിത് മാളവ്യ പറഞ്ഞു. നേരത്തെ രാഹുല്‍ ഗാന്ധിയുടെ ജീവന്‍ അപകടത്തിലാണെന്നായിരുന്നു ഇവര്‍ പറഞ്ഞത്. ക്യാമറ ലൈറ്റ് മുഖത്ത് പതിച്ചതിനാണ് ഇത് സ്‌നൈപര്‍ ലൈറ്റാണെന്ന് അവര്‍ പറഞ്ഞത്. പൊതുമധ്യത്തില്‍ കോണ്‍ഗ്രസിന്റെ വാക്കുകള്‍ക്കുള്ള വില ഇതാണെന്നും മാളവ്യ പരിഹസിച്ചു.

എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേലിന്റെ ഫോണും ഹാക്ക് ചെയ്‌തെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം അദ്ദേഹം തള്ളിക്കളഞ്ഞു. തീര്‍ത്തും അസംബന്ധമായ കാര്യമാണിത്. ഈ ആരോപണങ്ങളും ശരിയല്ല. എനിക്കൊരിക്കലും വാട്‌സാപ്പിലൂടെ മെസേജുകള്‍ വന്നിട്ടില്ലെന്നും, ഹാക്ക് ചെയ്തതായി സന്ദേശം വന്നിട്ടില്ലെന്നും പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. അതേസമയം തനിക്ക് മുന്നറിയിപ്പുകളൊന്നും വന്നിട്ടില്ല. എന്നാല്‍ ടാര്‍ഗറ്റ് ചെയ്തവരില്‍ പലരും ഈ സന്ദേശങ്ങളോട് പ്രതികരിച്ചിട്ടില്ലെന്ന് വാട്‌സാപ്പ് നേരത്തെ പറഞ്ഞിരുന്നു.

 റാവത്ത് വിളിച്ചെന്ന് അജിത് പവാര്‍... സര്‍ക്കാരുണ്ടാക്കാന്‍ ശിവസേനയുടെ നീക്കങ്ങള്‍, മറുപടി ഇങ്ങനെ റാവത്ത് വിളിച്ചെന്ന് അജിത് പവാര്‍... സര്‍ക്കാരുണ്ടാക്കാന്‍ ശിവസേനയുടെ നീക്കങ്ങള്‍, മറുപടി ഇങ്ങനെ

English summary
priyanka gandhis phones hacked in whatsapp snooping says congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X