കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്ക ഗാന്ധിക്ക് ഉത്തര്‍പ്രദേശില്‍ ഒന്നും ചെയ്യാനില്ലെന്ന് യോഗി ആദിത്യനാഥ്

  • By Desk
Google Oneindia Malayalam News

ലക്‌നൗ: പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം ഉത്തര്‍പ്രദേശില്‍ യാതൊരു ചലനവും സൃഷ്ടിക്കില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശിലെ എസ്പി ബിഎസ്പി സഖ്യത്തിനും സംസ്ഥാനത്ത് ബിജെപിക്കെതിരെ യാതൊരു ഭീഷണിയും ഉയര്‍ത്താന്‍ സാധിക്കില്ലെന്നും ബിജെപിയുടെ ഉത്തര്‍പ്രദേശിലെ തീപ്പൊരി നേതാവ് യോഗി ആദിത്യനാഥ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇവയൊന്നും തന്നെ പാര്‍ട്ടിക്കൊ അണികള്‍ക്കോ ബാധകമല്ലെന്നും യോഗി പറയുന്നു.

<strong>സോളാര്‍ കേസിലെ പ്രതികള്‍ സ്ഥാനാര്‍ത്ഥിയായാല്‍ എതിരെ മത്സരിക്കുമെന്ന് പരാതിക്കാരി</strong>സോളാര്‍ കേസിലെ പ്രതികള്‍ സ്ഥാനാര്‍ത്ഥിയായാല്‍ എതിരെ മത്സരിക്കുമെന്ന് പരാതിക്കാരി

ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയെ ചുമതലപ്പെടുത്തിയത്‌കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കാര്യമാണെന്നും ഇതിനു മുന്‍പും അവര്‍ കോണ്‍ഗ്രസിനായി വോട്ട് തെടിയിട്ടുണ്ടെന്നും ഇത്തവണയും യാതൊരു വ്യത്യാസവും പ്രിയങ്കയ്ക്ക് ഉത്തര്‍പ്രദേശില്‍ സൃഷ്ടിക്കാന്‍ സാധിക്കില്ലെന്നും യോഗി പറയുന്നു.

priyanka-gandhi-15

എസ്പി ബിഎസ്പി സഖ്യം ആരംഭത്തിലെ കലഹം ആരംഭിച്ചതാണെന്നും ഇവരുടെ സഖ്യം അപായ മുന്നറിയിപ്പാണെന്നും യോഗി ആദിത്യനാഥ് പറയുന്നു. പ്രിയങ്ക കോണ്‍ഗ്രസിന്റെ പ്രചാരണം മാര്‍ച്ച് 18ന് കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ ആരംഭിക്കുന്നതിന് മുന്നേയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

പ്രയാഗ് രാജിലും വാരാണസിയിലും കോണ്‍ഗ്രസ് ലോകസഭ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കും. പ്രയാഗ് രാജില്‍ നിന്ന് പ്രിയങ്ക ബോട്ട് സവാരി നടത്താനും ജനങ്ങളോട് നേരിട്ട് സംവദിക്കാനും പോകുകകയാണെന്നും റിപ്പോര്‍ട്ടുണ്ട്. ബിജെപി തൂത്തുവാരിയ ഉത്തര്‍പ്രദേശിന്റെ ചുമതല വഹിക്കുന്ന പ്രിയങ്കയ്ക്ക കോണ്‍ഗ്രസിന് സംസ്ഥാനത്ത് വിജയം കൈവരിക്കാനാകുമെന്നാണ് പാര്‍ട്ടി പ്രതീക്ഷ.

English summary
Priyanka Gandhis poltical entry will not make any difference in Uttarpradesh says CM Yogi Adithyanath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X