കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്ക ഗാന്ധിക്ക് പാചകം അറിയുമോ? ആദ്യ സംവാദത്തില്‍ പ്രിയങ്ക നേരിട്ടത് തീപ്പൊരി ചോദ്യങ്ങള്‍

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പ്രിയങ്ക ഗാന്ധിയുടെ പുതുമ നിറഞ്ഞ രീതികള്‍ക്ക് നിറഞ്ഞ കൈയ്യടി. ആദ്യ ജനകീയ സംവാദം അവര്‍ പൂര്‍ത്തിയാക്കി കതഴിഞ്ഞു. ഗംഭീര വരവേല്‍പ്പാണ് ഇതിന് ലഭിച്ചത്. എന്നാല്‍ സംവാദത്തില്‍ പ്രിയങ്കയ്ക്ക് കഠിനമായ ചോദ്യങ്ങളാണ് വിദ്യാര്‍ത്ഥികളില്‍ നിന്ന് നേരിടേണ്ടി വന്നത്. എന്നാല്‍ അതൊന്നും അവര്‍ക്ക് കാര്യമായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയില്ല

പ്രിയങ്ക സംവാദത്തില്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും വിദ്യാര്‍ത്ഥി പ്ലാറ്റ് ഫോമുകളിലും വൈറലായി കൊണ്ടിരിക്കുന്നത്. അതേസമയം യുവാക്കളുടെ പ്രശ്‌നങ്ങള്‍, തൊഴിലില്ലായ്മ, കോണ്‍ഗ്രസിന്റെ പ്രകടന പത്രിക എന്നിവയിലെല്ലാം വ്യക്തമായ ഉത്തരം നല്‍കി ഞെട്ടിച്ചിരിക്കുകയാണ് പ്രിയങ്ക. അപ്രതീക്ഷിതമായൊരു ചോദ്യവും പ്രിയങ്ക ഈ അവസരത്തില്‍ നേരിട്ടിരുന്നു.

ചാത്ര സംവാദം

ചാത്ര സംവാദം

യുപിയില്‍ ജനങ്ങളുമായി നേരിട്ട് സംവദിക്കുക, യുവാക്കളുടെ പള്‍സ് അറിയുക എന്നിവ ലക്ഷ്യമിട്ട് പ്രിയങ്ക ആരംഭിച്ച പരീക്ഷണമാണ് ചാത്ര സംവാദം. യുപിയിലെ ഫൈസാബാദിലെ 700 വിദ്യാര്‍ത്ഥികളുമായിട്ടായിരുന്നു ആദ്യത്തെ സംവാദം. പ്രിയങ്കയുടെ നിരവധി ഉത്തരങ്ങള്‍ ചാത്ര സംവാദത്തില്‍ ട്രെന്‍ഡിംഗായി മാറിയിരുക്കുകയാണ്. അതേസമയം വിദ്യാര്‍ത്ഥികള്‍ പ്രിയങ്കയുടെ ആരാധകരായി മാറിയിരിക്കുകയാണ്.

 പ്രിയങ്ക പറഞ്ഞതിങ്ങനെ

പ്രിയങ്ക പറഞ്ഞതിങ്ങനെ

എപ്പോഴൊക്കെ അനീതി ഉണ്ടാകുന്നുവോ അപ്പോഴൊക്കെ സ്ത്രീകള്‍ പ്രതിഷേധിക്കണമെന്നായിരുന്നു പ്രിയങ്കയുടെ ആദ്യ പ്രതികരണം. സ്ത്രീകള്‍ക്ക് പുരുഷന്‍മാരും സമൂഹവും ചേര്‍ന്ന് വസ്ത്ര ധാരണ രീതി വരെ നിശ്ചയിച്ചിട്ടുണ്ട്. അവര്‍ എന്തൊക്കെ വായിക്കണമെന്ന് നിശ്ചിക്കുന്നത് പുരുഷന്‍മാരാണ്. ഇതൊക്കെ മാറണം. പുതിയൊരു ഇന്ത്യയ്ക്ക് ഇതൊക്കെ ഉള്‍ക്കൊള്ളാനാവുമെന്നും പ്രിയങ്ക പറഞ്ഞു. നിറഞ്ഞ കൈയ്യടികളാണ് ഇതിന് ലഭിച്ചത്.

സംവാദത്തില്‍ ആരൊക്കെ?

സംവാദത്തില്‍ ആരൊക്കെ?

സംവാദത്തിനായി 700 കോളേജ് വിദ്യാര്‍ത്ഥികളും അധ്യാപകരും യുവ വോട്ടര്‍മാരും എത്തിയിരുന്നു. ആദ്യം ചോദ്യം തന്നെ അമ്പരിപ്പിക്കുന്നതായിരുന്നു. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനികള്‍ വസ്ത്രധാരണത്തിലെ സ്വാതന്ത്ര്യത്തിനായി പോരാടുന്നതിലുള്ള അഭിപ്രായമെന്തെന്നായിരുന്നു ചോദ്യം. 2016ല്‍ തുടങ്ങിയ പോരാട്ടത്തെ സൂചിപ്പിച്ചായിരുന്നു ചോദ്യം. ഇതിനുള്ള മറുപടിയാണ് ഗംഭീരമായി പ്രിയങ്ക അവതരിപ്പിച്ചത്.

 മോദിക്കും ബിജെപിക്കും അടി

മോദിക്കും ബിജെപിക്കും അടി

മോദിക്കും ബിജെപിക്കും രൂക്ഷമായ വിമര്‍ശനമാണ് പ്രിയങ്കയില്‍ നിന്നുണ്ടായത്. രാജ്യത്ത് സ്ത്രീകള്‍ക്ക് എന്ത് വസ്ത്രം ധരിക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കേണ്ട അവസ്ഥയാണുള്ളത്. രാജ്യത്ത് എതിര്‍പ്പ് പ്രകടിപ്പിക്കുക എന്നത് ഭരണഘടനാ മൂല്യമാണ്. എന്നാല്‍ ഈ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണ് ബിജെപിയെന്ന് പ്രിയങ്ക പറഞ്ഞു. സ്ത്രീകളുടെ അവകാശങ്ങള്‍ വളരെ വൈകാരികമായ കാര്യമാണ്. അത് ബിജെപിക്ക് അറിയില്ലെന്നും പ്രിയങ്ക ആരോപിച്ചു.

 സ്ത്രീ എന്താവണം

സ്ത്രീ എന്താവണം

പ്രിയങ്കയുടെ കുടുംബ പശ്ചാത്തലവും അമ്മ സോണിയാ ഗാന്ധിയും മുത്തശ്ശി ഇന്ദിരാ ഗാന്ധിയും തിരഞ്ഞെടുത്ത വഴികള്‍ പരിഗണിക്കുമ്പോള്‍ പ്രിയങ്കയിലെ സ്ത്രീ എന്താവണമെന്നാണ് ആഗ്രഹിക്കുന്നതെന്താണെന്നായിരുന്നു മറ്റൊരു ചോദ്യം. ഇതിന് പ്രിയങ്ക തന്റേതായ രീതിയില്‍ മറുപയി നല്‍കി. അതേസമയം വോട്ടര്‍മാരോട് തനിക്ക് ബുദ്ധിപൂര്‍വം വോട്ടുചെയ്യാനാണ് പറയാനുള്ളതെന്നും പ്രിയങ്ക പറഞ്ഞു.

ഞെട്ടിച്ച ചോദ്യം

ഞെട്ടിച്ച ചോദ്യം

സദസ്സിലുണ്ടായിരുന്നവര്‍ ഏറ്റവും കൈയ്യടിച്ച ചോദ്യവും ഇതിനിടയില്‍ ഒരു പെണ്‍കുട്ടി പ്രിയങ്കയോട് ചോദിച്ചു. പ്രിയങ്കയ്ക്ക് പാചകം ചെയ്യാനറിയുമോ എന്നായിരുന്നു ചോദ്യം. തനിക്ക് ഇന്ത്യന്‍ വിഭവങ്ങളും ഇറ്റാലിയന്‍ വിഭവങ്ങളും ഉണ്ടാക്കാന്‍ അറിയുമോ എന്നായിരുന്നു മറുപടി. തനിക്ക് അമ്മയില്‍ നിന്നും മുത്തശ്ശിയില്‍ നിന്നും ലഭിച്ച പാചക നിര്‍ദേശങ്ങള്‍ ഇതിന് സഹായിച്ചിട്ടുണ്ടെന്നും പ്രിയങ്ക പറഞ്ഞു. ബിസ്‌കറ്റുകള്‍ പോലുള്ള വിഭവങ്ങള്‍ കുട്ടികള്‍ക്കായി ഒരുക്കാന്‍ ഇഷ്ടമാണെന്നും പ്രിയഹ്ക പറഞ്ഞു.

നേരിട്ടത് കഠിന ചോദ്യങ്ങള്‍

നേരിട്ടത് കഠിന ചോദ്യങ്ങള്‍

പ്രിയങ്ക കാഠിന്യമേറിയ ചോദ്യങ്ങളാണ് വിദ്യാര്‍ത്ഥികളില്‍ നിന്ന് നേരിട്ടത്. യുവാക്കളുടെ പ്രശ്‌നം, തൊഴിലില്ലായ്മ എന്നീ വിഷയങ്ങളില്‍ പ്രിയങ്കയ്ക്ക് ചോദ്യങ്ങള്‍ നേരിടേണ്ടി വന്നു. ഓരോ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രകടന പത്രിക നോക്കിയാവണം വോട്ടുചെയ്യേണ്ടതെന്ന് പ്രിയങ്ക പറഞ്ഞു. യുവാക്കള്‍ കൂടുതലായി രാഷ്ട്രീയത്തിലേക്ക് കടന്നുവരണമെന്നും പ്രിയങ്ക നിര്‍ദേശിച്ചു. ഇതിനായി പാര്‍ട്ടിക്കുള്ളില്‍ ജനാധിപത്യം ഉണ്ടാവണമെന്നും പ്രിയങ്ക പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

അമേഠിയില്‍ രാഹുലിന്റെ ജനപ്രീതി ഉയരുന്നു....ബിജെപി കര്‍ഷകരെ വഞ്ചിച്ചത് 2 കാര്യങ്ങളില്‍!!അമേഠിയില്‍ രാഹുലിന്റെ ജനപ്രീതി ഉയരുന്നു....ബിജെപി കര്‍ഷകരെ വഞ്ചിച്ചത് 2 കാര്യങ്ങളില്‍!!

English summary
priyanka gandis first samvad is success and congress is happy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X