എന്താ അഭിനയം.. ; ഇതിലും ഭേദം അമിതാഭ് ബച്ചന്‍ പ്രധാനമന്ത്രിയാകുന്നതായിരുന്നു നല്ലത്: പ്രിയങ്ക ഗാന്ധി
ദില്ലി: പ്രധാനമന്ത്രിക്കെതിരെ രൂക്ഷപരിഹാസവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ലോകത്തിലെ തന്നെ ഏറ്റവും വലിയ നടനെയാണ് ഇന്ത്യക്ക് പ്രധാനമന്ത്രിയായി കിട്ടിയതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. നരേന്ദ്ര മോദിക്ക് പകരം അമിതാഭ് ബച്ചനെ പ്രധാനമന്ത്രിയാക്കിയിരുന്നങ്കിൽ ഇതിലും നന്നായി ജനങ്ങൾക്കിടയിൽ പ്രവര്‍ത്തിച്ചേനെ എന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
'ഇപ്പോഴാണ് നിങ്ങള്‍ മനസ്സിലാക്കുന്നത് പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത് ലോകത്തെ ഏറ്റവും വലിയ നടനെ ആയിരുന്നെന്ന്. നിങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യാതെ ഇരിക്കുന്നത് കൊണ്ട് തന്നെ നിങ്ങള്‍ക്ക് അമിതാഭ് ബച്ചനെ തിരഞ്ഞെടുത്താല്‍ മതിയായിരുന്നു,' എന്നായിരുന്നു പ്രിയങ്കയുടെ പറഞ്ഞത്.

ഉത്തർപ്രദേശിലെ മിർസാപൂരിൽ പ്രചാരണം നടത്തുേമ്പാഴായിരുന്നു പ്രിയങ്കയുടെ പ്രസ്താവന. നരേന്ദ്രമോദി മത്സരിക്കുന്ന വാരാണാസിയടക്കമുള്ള നിര്‍ണ്ണായക മണ്ഡലങ്ങളില്‍ മറ്റന്നാള്‍ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് പ്രധാനമന്ത്രിക്കെതിരെ രൂക്ഷ പരിഹാസവുമായി പ്രിയങ്ക രംഗത്ത് എത്തിയത്.












Click it and Unblock the Notifications