Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിക്ക് മുദ്രാവാക്യം വിളിച്ചവരെ കൈയ്യിലെടുത്ത് പ്രിയങ്ക; ആശംസ നേർന്ന് ബിജെപി പ്രവർത്തകർ, വീഡിയോ

Recommended Video

cmsvideo
    മോദിക്ക് മുദ്രാവാക്യം വിളിച്ചവര്‍ക്ക് കൈകൊടുത്ത് പ്രിയങ്ക

    ഇൻഡോർ: റോഡ് ഷോയ്ക്കിടെ തനിക്കെതിരെ മോദി അനുകൂല മുദ്രാവാക്യം വിളിച്ച് അടുത്തെത്തിയവരെ കൈയ്യിലെടുത്ത് പ്രിയങ്കാ ഗാന്ധി. ഇൻഡോറിലെ റോഡ് ഷോയ്ക്കിടെ ആയിരുന്നു സംഭവം. പ്രിയങ്കയുടെ പ്രതികരണം ബിജെപി പ്രവർത്തകരെയും അമ്പരപ്പിച്ചു

    പ്രിയങ്കയുടെ വാഹനവ്യൂഹം കടന്നുപോയപ്പോൾ റോഡിലുണ്ടായിരുന്നവർ മോദി അനുകൂല മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഇതോടെ എല്ലാവരെയും ഞെട്ടിച്ച് വാഹനം നിർത്തി പ്രിയങ്ക മുദ്രാവാക്യം വിളിച്ചവർക്ക് അടുത്തേയ്ക്ക് എത്തുകയായിരുന്നു. പരിഹസിച്ച ആളുകളുടെ അടുത്തേയ്ക്ക് പുഞ്ചിരി തൂകി പ്രിയങ്ക എത്തി, അവർക്ക് ഹസ്തദാനം നൽകിക്കൊണ്ട് പ്രിയങ്ക പറഞ്ഞു ഇത് നിങ്ങളുടെ രീതി ഇത് എന്റേയും. എല്ലാവർക്കും ആശംസ നേർന്നാണ് പ്രിയങ്ക മടങ്ങിയത്.

    priyanka

    പ്രിയങ്കയുടെ പ്രതികരണത്തിൽ അമ്പരന്ന ആൾക്കൂട്ടം പ്രിയങ്കയ്ക്ക് ആശംസകൾ നേരുന്നതും വീഡിയോയിൽ കാണാം. പ്രിയങ്കയുടെ പ്രതികരണത്തിൽ ബിജെപി പ്രവർത്തകർ ഏറെ സന്തുഷ്ടരായെന്നും പ്രിയങ്കയ്ക്കും കോൺഗ്രസിനും ഇവർ വിജയാശംസകൾ നേർന്നുവെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മാധ്യമപ്രവർത്തകൻ പ്രശാന്ത് കുമാറാണ് ഈ വീഡിയോ പങ്കുവെച്ചത്.

    മധ്യപ്രദേശിൽ ആദ്യമായി പ്രചാരണത്തിനെത്തിയ പ്രിയങ്കയ്ക്ക് വൻ സ്വീകരണമാണ് ആൾക്കൂട്ടം നൽകിയത്. റാലിയിലെ സ്ത്രീ പങ്കാളിത്തവും ശ്രദ്ധേയമായിരുന്നു. രത്ലമിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ സുരക്ഷാ കവചം ഭേദിച്ച് തന്നെ നോക്കി കൈവീശി കാണിച്ച സ്ത്രീകളുടെ ഇടയിലേക്ക് പ്രിയങ്ക എത്തിയിരുന്നു. സ്ത്രീകൾക്കൊപ്പം സെൽഫിയെടുത്താണ് പ്രിയങ്ക മടങ്ങിയത്. 1989 മുതൽ ബിജെപി വിജയിക്കുന്ന ഇൻഡോറിലെ പ്രചാരണ റാലിയിൽ പങ്കെടുത്ത വലിയ ആൾക്കൂട്ടം സംസ്ഥാനത്ത് കോൺഗ്രസിന്റെ പ്രതീക്ഷ ഉയർത്തിയിട്ടുണ്ട്.

    ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+