കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവര്‍ക്ക് മുന്നിലുള്ളത് ആത്മഹത്യ മാത്രം... കര്‍ഷകരെ യോഗി സര്‍ക്കാര്‍ വഞ്ചിച്ചെന്ന് പ്രിയങ്ക!!

Google Oneindia Malayalam News

ദില്ലി: കര്‍ഷക ആത്മഹത്യയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി. സര്‍ക്കാരില്‍ നിന്ന് കര്‍ഷകര്‍ക്ക് ഒന്നും ലഭിക്കുന്നില്ലെന്ന് പ്രിയങ്ക ആരോപിച്ചു. കര്‍ഷക വായ്പ എഴുതി തള്ളുന്നതോ മറ്റ് കാര്യങ്ങളോ കാര്യക്ഷമമായി നടക്കുന്നില്ലെന്ന് പ്രിയങ്ക ആരോപിക്കുന്നു. ബുന്ധേല്‍ഖണ്ഡിലെ ബാന്ദയില്‍ അഞ്ച് കര്‍ഷകര്‍ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് പ്രിയങ്ക രോഷപ്രകടനം നടത്തിയിരിക്കുന്നത്.

1

കര്‍ഷകര്‍ക്ക് നല്ല കൊയ്ത്താണ് ലഭിക്കുന്നത്. എന്നാല്‍ അതിന്റെ വില ലഭിക്കുന്നില്ല. നഷ്ടമാണ് പലപ്പോഴും കൃഷി അവര്‍ക്കുണ്ടാക്കുന്നത്. പലപ്പോഴും കൃഷി നശിക്കുന്നു. എന്നാല്‍ സര്‍ക്കാര്‍ അവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നില്ല. ബുന്ധേല്‍ഖണ്ഡിലെ കര്‍ഷകര്‍ വിളനാശം ഭയന്നാണ് നിത്യേന ജീവിക്കുന്നത്. എന്തു തരം കര്‍ഷക നയമാണ് സര്‍ക്കാരിനുള്ളത്. കാര്‍ഷിക വായ്പ എഴുതി തള്ളുന്നതില്‍ എന്താണ് ഉള്ളത്. സര്‍ക്കാരിന്റെ ഓരോ നയങ്ങളും അവരെ ആത്മഹത്യയിലേക്ക് നയിക്കുകയാണെന്ന് പ്രിയങ്ക പറഞ്ഞു.

അതേസമയം പ്രിയങ്ക സംസ്ഥാന പര്യടനത്തിനൊരുങ്ങുകയാണ്. നിരവധി പ്രശ്‌നങ്ങള്‍ സംസ്ഥാനത്തുണ്ടെന്നും, അതെല്ലാം പൊതുജനമധ്യത്തിലേക്ക് കൊണ്ടുവരാനാണ് പ്രിയങ്കയുടെ തീരുമാനം. അടിത്തട്ടിലുള്ള പ്രവര്‍ത്തകരെയെല്ലാം കാണാനാണ് പ്രിയങ്കയുടെ തീരുമാനം. ബിജെപിയെ പ്രാദേശിക തലത്തിലേക്ക് ഇറങ്ങി പിടിക്കാനാണ് പ്രിയങ്കയുടെ തീരുമാനം. യോഗി ആദിത്യനാഥിനെതിരെ കര്‍ഷകരെ അണിനിരത്താനാണ് തീരുമാനം.

സോന്‍ഭദ്രയിലെ സമരത്തിലൂടെ ഉണ്ടാക്കിയ പേര് നല്ല രീതിയില്‍ ഉപയോഗിക്കാനാണ് പ്രിയങ്കയുടെ തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്നില്‍ കണ്ടാണ് നീക്കം. യുപി നിയമസഭയില്‍ 203 സീറ്റ് നേടി അധികാരത്തിലെത്തുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. ആദ്യ ഘട്ടത്തില്‍ കിഴക്കന്‍ യുപിയില്‍ പര്യടനം നടത്താനാണ് പ്രിയങ്കയുടെ തീരുമാനം. ജോതിരാദിത്യ സിന്ധ്യയെ കൂട്ടി സംസ്ഥാനമാകെ മറ്റൊരു യാത്രയും പ്രിയങ്ക ലക്ഷ്യമിടുന്നുണ്ട്.

റിലയന്‍സുമായി കൈകോര്‍ക്കാന്‍ സൗദി അരാംകോ.... 1.4 മില്യണ്‍ ബാരലിന്റെ റിഫൈനറി ഉടന്‍!!റിലയന്‍സുമായി കൈകോര്‍ക്കാന്‍ സൗദി അരാംകോ.... 1.4 മില്യണ്‍ ബാരലിന്റെ റിഫൈനറി ഉടന്‍!!

English summary
priyanka hits out at yogi govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X