കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്ക ഗാന്ധി, കുമാര്‍ വിശ്വാസിന്റെ പെങ്ങളോ?

Google Oneindia Malayalam News

ദില്ലി: വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി തനിക്ക് വേണ്ടി വോട്ടുപിടിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി കുമാര്‍ വിശ്വാസിന് പ്രതീക്ഷ. പ്രിയങ്ക ഗാന്ധിയുടെ സഹോദരന്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കാന്‍ വേണ്ടി ആം ആദ്മി പാര്‍ട്ടി കച്ചകെട്ടി നിര്‍ത്തിയിരിക്കുന്ന നേതാവാണ് 43 കാരനായ കുമാര്‍ വിശ്വാസ്.

പ്രിയങ്ക ഗാന്ധി എന്റെയും സഹോദരിയാണ്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രിയങ്ക ഈ സഹോദരന് വേണ്ടി വോട്ട് പിടിക്കുമോ അതോ രാഹുല്‍ ഗാന്ധിക്ക് വേണ്ടി ക്യാംപെയ്ന്‍ ചെയ്യുമോ എന്ന് കാണാം - അമേത്തിയില്‍ ലോക്‌സഭാ തിരഞ്ഞൈടുപ്പ് ക്യാംപെയ്‌ന് വേണ്ടി പ്രിയങ്ക രംഗത്തിറങ്ങുമെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ചുകൊണ്ട് കുമാര്‍ വിശ്വാസ് പറഞ്ഞു.

kumar-vishwas

സ്ത്രീകള്‍ക്കെതിരായ അക്രമം പോലുള്ള പ്രശ്‌നങ്ങള്‍ വരുമ്പോള്‍ ഉറച്ചൊരു തീരുമാനം എടുക്കാന്‍ കഴിവില്ലാത്ത നേതാവാണ് രാഹുല്‍ ഗാന്ധി. പാര്‍ലിമെന്റിന് പുറത്ത് ഇത്തരം കാര്യങ്ങളില്‍ രാഹുല്‍ അഭിപ്രായം പോലും പറയാറില്ല. സ്ത്രീസംരക്ഷണത്തിന് വേണ്ടി പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത് ലാത്തിയടി കൊണ്ടിട്ടുള്ള ആളാണ് താന്‍. അമേത്തിയില്‍ ഒരു മാറ്റം വേണമെന്ന് പ്രിയങ്ക ഗാന്ധിയും ആഗ്രഹിക്കുന്നുണ്ടാകും. ഈ സഹോദരനെ വിജയിപ്പിക്കാനേ അവര്‍ തയ്യാറാകൂ.

പ്രധാനപ്പെട്ട ഒരു കാര്യത്തിലും അഭിപ്രായം പറയാത്തയാളാണ് രാഹുല്‍ ഗാന്ധി. രാജ്യത്തെ ജനങ്ങള്‍ എങ്ങിനെയാണ് രാഹുല്‍ ഗാന്ധിയുടെ കൈകളില്‍ അധികാരം ഏല്‍പ്പിക്കുക. അമേത്തിയിലെ വികസനത്തിന്റെ കണക്കുകളെയും കുമാര്‍ വിശ്വാസ് ചോദ്യം ചെയ്തു. വികസനത്തിന് എന്ന പേരില്‍ ചെലവഴിച്ച ആയിരക്കണക്കിന് കോടി രൂപ എവിടെയാണ് പോയത്?

English summary
Aam Admi Party leader Kumar Vishwas said Priyanka Gandhi is like his sister too and hope she will campaign for him in Amethi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X