കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പ്രധാനമന്ത്രി' രാഹുല്‍ വയനാട്ടില്‍ തുടരും, അമേഠിയില്‍ പ്രിയങ്ക ഗാന്ധിയും, വന്‍ ട്വിസ്റ്റ്

  • By
Google Oneindia Malayalam News

ലഖ്നൗ: അമേഠിക്ക് പുറമേ വയനാട്ടിലും മത്സരിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തിരുമാനത്തെ ബിജെപി കണക്കറ്റ് പരിഹസിച്ചിരുന്നു. അമേഠിയില്‍ പരാജയ ഭീതി ഉള്ളതിനാല്‍ സുരക്ഷിത മണ്ഡലം തേടി ഒളിച്ചോടിയതാണ് രാഹുല്‍ എന്നായിരുന്നു ബിജെപി പ്രചരിപ്പിച്ചത്.എന്നാല്‍ വയനാട്ടിലെ രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നില്‍ കോണ്‍ഗ്രസിന് മറ്റൊരു ലക്ഷ്യം കൂടിയുണ്ടായിരുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.

<strong>'ചൗക്കിദാര്‍ ചോര്‍ ഹേ': പ്രയോഗത്തിന് പിന്നിലെ മാസ്റ്റര്‍ ബ്രെയിന്‍, വെളിപ്പെടുത്തി രാഹുല്‍ ഗാന്ധി</strong>'ചൗക്കിദാര്‍ ചോര്‍ ഹേ': പ്രയോഗത്തിന് പിന്നിലെ മാസ്റ്റര്‍ ബ്രെയിന്‍, വെളിപ്പെടുത്തി രാഹുല്‍ ഗാന്ധി

പ്രിയങ്കയെ അമേഠിയില്‍ മത്സരിപ്പിച്ച് സഹോദരിയെ സുരക്ഷതിയാക്കാനുള്ള നീക്കമാണ് അണിയറയില്‍ നടന്നത്രേ. കോണ്‍ഗ്രസിലെ ഒരു മുതിര്‍ന്ന നേതാവിന്‍റേതാണ് വെളിപ്പെടുത്തല്‍. വിശദാംശങ്ങളിലേക്ക്

 ബിജെപിയുടെ ആയുധം

ബിജെപിയുടെ ആയുധം

രാഹുല്‍ ഗാന്ധി രണ്ടാം മണ്ഡലമായി വയനാട് തിരഞ്ഞെടുപ്പത് മുതല്‍ ബിജെപി അത് ആയുധമാക്കിയിരുന്നു. അമേഠി രാഹുലിന് സുരക്ഷിതമല്ല എന്ന തോന്നലാണ് വയനാട്ടിലെ സുരക്ഷിത സീറ്റില്‍ മത്സരിച്ചതെന്നായിരുന്നു ബിജെപിയുടെ പ്രചരണം.

 വന്‍ ഭൂരിപക്ഷം

വന്‍ ഭൂരിപക്ഷം

2004 ല്‍ അമേഠിയില്‍ നിന്ന് രാഹുല്‍ ലോക്സഭയിലേക്ക് എത്തിയത് മൂന്ന് ലക്ഷത്തിനടുത്ത് ഭൂരിപക്ഷത്തിലായിരുന്നു. 2009 ല്‍ മൂന്നരലക്ഷം കടന്നു. എന്നാല്‍ 2014 ല്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനി ശക്തമായ മത്സരമാണ് കാഴ്ച വെച്ചത്.

 ഒരുലക്ഷമായി

ഒരുലക്ഷമായി

ഇതോടെ രാഹുലിന്‍റെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞ് ഒരുലക്ഷമായി. 2017 ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും അമേഠിയില്‍ കോണ്‍ഗ്രസ് വലിയ തിരിച്ചടി നേരിട്ടിരുന്നു. അമേഠി ലോക്സഭാ മണ്ഡലത്തിന് കീഴിലുള്ള നിയമസഭാ മണ്ഡലങ്ങളില്‍ നാലിടത്തും ബിജെപിയായിരുന്നു ജയിച്ചത്.

 വയനാട് നിലനിര്‍ത്തും

വയനാട് നിലനിര്‍ത്തും

ഒന്ന് എസ്പി നേടി. അതേസമയം കോണ്‍ഗ്രസ് ആകട്ടെ സംപൂജ്യരാവുകയും ചെയ്തു.ഈ കണക്കുകള്‍ എല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു ബിജെപിയുടെ പ്രചരണം. മാത്രമല്ലഇരു മണ്ഡലങ്ങളിലും ജയിച്ചാല്‍ രാഹുല്‍ വയനാട് ഉപേക്ഷിക്കുമെന്നും അതിനാല്‍ കേരളത്തിലെ ജനങ്ങള്‍ രാഹുലിന് വോട്ട് ചെയ്യരുതെന്നും ബിജെപി ആവര്‍ത്തിച്ചു.

 വെളിപ്പെടുത്തല്‍

വെളിപ്പെടുത്തല്‍

എന്നാല്‍ രണ്ടാം മണ്ഡലത്തിന് പിന്നില്‍ കോണ്‍ഗ്രസ് ഒരുക്കിവെച്ചത് വന്‍ ട്വിസ്റ്റാണെന്നാണ് പുതിയ വെളിപ്പെടുത്തല്‍. രണ്ടിടത്തും ജയിച്ചാല്‍ രാഹുല്‍ ഗാന്ധി വയനാട് സീറ്റ് നിലനിര്‍ത്തുമെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്‍റെ വെളിപ്പെടുത്തല്‍.

 സന്നദ്ധത അറിയിച്ചു

സന്നദ്ധത അറിയിച്ചു

പകരം അമേഠി സീറ്റ് സഹോദരി പ്രിയങ്കയ്ക്ക് വേണ്ടി നല്‍കും. ഇക്കാര്യത്തില്‍ ധാരണ ആയെന്നാണ് വിവരം. പ്രിയങ്ക ഗാന്ധി ഇത്തവണ വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കാനുള്ള സന്നദ്ധത ആദ്യം അറിയിച്ചിരുന്നു. നേതൃത്വം സമ്മതിച്ചാല്‍ മത്സരിക്കാന്‍ തയ്യാറാണെന്നായിരുന്നു പ്രിയങ്ക പറഞ്ഞത്.

 മത്സരിപ്പിക്കണം

മത്സരിപ്പിക്കണം

എന്നാല്‍ രാഹുലും സോണിയാ ഗാന്ധിയും തുടക്കത്തിലേ ഇതിനോട് പ്രതികരിച്ചിരുന്നില്ല. അമേഠിയെന്ന സുരക്ഷിത സീറ്റ് ഉള്ളപ്പോള്‍ പ്രിയങ്കയെ എന്തിന് വാരണാസിയില്‍ മത്സരിപ്പിക്കണം എന്നായിരുന്നത്രേ നേതൃത്വത്തിന്‍റെ നിലപാട്.

 സജീവമായി

സജീവമായി

ഇത്തവണ അമേഠിയില്‍ രാഹുലിനെക്കാള്‍ പ്രചരണത്തിന് എത്തിയതും പ്രിയങ്ക ഗാന്ധിയായിരുന്നു. അതുകൊണ്ട് തന്നെ അമേഠിയില്‍ നിലയുറപ്പിച്ച് കിഴക്കന്‍ യുപിയുടെ ചുമതലയുള്ള പ്രിയങ്കയെ സംസ്ഥാന രാഷ്ട്രീയത്തില്‍ കൂടുതല്‍ സജീവമാക്കാനും ഇതുവഴി സാധിക്കും എന്നാണ് പാര്‍ട്ടി കണക്ക് കൂട്ടല്‍.

 ലക്ഷ്യം മറ്റൊന്ന്

ലക്ഷ്യം മറ്റൊന്ന്

ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുപിയില്‍ പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രചരണമാണ് കോണ്‍ഗ്രസ് നടത്തിയത്. എന്നാല്‍ ലോക്സഭയല്ല മറിച്ച് 2022 ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസിന്‍റെ കണ്ണ്.

വന്‍ മുന്നേറ്റം

വന്‍ മുന്നേറ്റം

പ്രിയങ്കയിലൂടെ 2022 ല്‍ വന്‍ മുന്നേറ്റം നടത്താന്‍ സാധിക്കുമെന്നും കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നു. 2014 ല്‍ റായ്ബറേലിയിലും അമേഠിയിലും മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിഞ്ഞത്. എന്നാല്‍ ഇത്തവണ പ്രിയങ്കയിലൂടെ 8 സീറ്റുകള്‍ സംസ്ഥാനത്ത് നേടാനാകുമെന്നാണ് കോണ്‍ഗ്രസിന്‍റെ കണക്ക് കൂട്ടല്‍.

അങ്കം കഴിഞ്ഞു

അങ്കം കഴിഞ്ഞു

അമേഠിയില്‍ അഞ്ചാം ഘട്ടത്തിലായിരുന്നു പോളിങ്ങ്.വികസന വിഷയങ്ങളില്‍ ഊന്നിയായിരുന്നു മണ്ഡലത്തില്‍ രാഹുലിന്‍റെ പ്രചരണം. ഇവിടെ രാഹുല്‍ ഗാന്ധിക്കാണ് ബിഎസ്പിയുടെ പിന്തുണ.അതേസമയം മണ്ഡലത്തില്‍ ഒരു ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ജയിക്കാന്‍ ആകുമെന്ന പ്രതീക്ഷയിലാണ് ബിജെപി സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനി.

<strong>രാഹുല്‍ വയനാട്ടില്‍ ഉറപ്പിക്കേണ്ടി വരും! അമേഠിയില്‍ ഇത്തവണ സ്മൃതി തന്നെ? സൂചനകള്‍ ഇങ്ങനെ</strong>രാഹുല്‍ വയനാട്ടില്‍ ഉറപ്പിക്കേണ്ടി വരും! അമേഠിയില്‍ ഇത്തവണ സ്മൃതി തന്നെ? സൂചനകള്‍ ഇങ്ങനെ

<strong>'തൃത്താലത്തുർക്കി',പീ‍ഡന പ്രതിക്കൊപ്പം വിടി ബല്‍റാം, ഫോട്ടോകള്‍ പുറത്തുവിട്ട് മന്ത്രി,കുറിപ്പ്</strong>'തൃത്താലത്തുർക്കി',പീ‍ഡന പ്രതിക്കൊപ്പം വിടി ബല്‍റാം, ഫോട്ടോകള്‍ പുറത്തുവിട്ട് മന്ത്രി,കുറിപ്പ്

English summary
priyanka may contest from amethi says report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X