കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

500 ല്‍ നിന്ന് 50 ലേക്ക്.. യുപി പിടിക്കാന്‍ രാഹുലിന്‍റെ 'തന്ത്രം' പയറ്റി പ്രിയങ്ക ! പുത്തന്‍ ടീം

Google Oneindia Malayalam News

ലഖ്നൗ: ദീര്‍ഘകാലം കോണ്‍ഗ്രസിന്‍റെ ഉരുക്ക് കോട്ടയായിരുന്ന സംസ്ഥാനത്ത് ഇന്ന് സമാനതകളില്ലാത്ത തിരിച്ചടിയാണ് പാര്‍ട്ടി നേരിടുന്നത്. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഗാന്ധി കുടുംബത്തിന്‍റെ തട്ടകമായിരുന്ന അമേഠി പോലും കോണ്‍ഗ്രസിനെ കൈവിട്ടു. ഇനിയൊരു തിരിച്ച് വരവ് സാധ്യമാകണമെങ്കില്‍ ചില അറ്റകൈകള്‍ തന്നെ യുപിയില്‍ കോണ്‍ഗ്രസ് പയറ്റേണ്ടതുണ്ട്. ഗാന്ധി കുടുംബത്തിലെ ഇളമുറക്കാരിയായ പ്രിയങ്ക ഗാന്ധിയെ യുപിയുടെ ചുമതല നല്‍കി നിയമിച്ചത് ഇതിന്‍റെ തുടക്കമാണെന്നാണ് കോണ്‍ഗ്രസ് വിശദമാക്കുന്നത്.

സംസ്ഥാനത്ത് മറ്റൊരു ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുകയാണ്. എന്നാല്‍ ഉപതിരഞ്ഞെടുപ്പല്ല 2022 ലെ നിയമസഭ തിരഞ്ഞെടുപ്പാണ് കോണ്‍ഗ്രസിന്‍റേയും പ്രിയങ്കയുടേയും ലക്ഷ്യം. തിരഞ്ഞെടുപ്പിനെ നേരിടാന്‍ പുത്തന്‍ ടീമിനെ തന്നെയാണ് പ്രിയങ്ക സംസ്ഥാനത്ത് ഇറക്കുന്നത്. വിശദാംശങ്ങളിലേക്ക്

വന്‍ അഴിച്ചു പണി

വന്‍ അഴിച്ചു പണി

യുപിയുടെ പൂര്‍ണ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയാണ് ഇപ്പോള്‍ പ്രിയങ്ക ഗാന്ധി. പ്രിയങ്കയുടെ നേതൃത്വത്തില്‍ വലിയൊരു തിരിച്ചുവരവാണ് കോണ്‍ഗ്രസ് യുപിയില്‍ സ്വപ്നം കാണുന്നത്. ചുമതലയേറ്റെടുത്ത പിന്നാലെ പാര്‍ട്ടിയെ താഴെ തട്ട് മുതല്‍ അഴിച്ചു പണിയുകയാണ് പ്രിയങ്ക.

വെട്ടി ചുരുക്കി

വെട്ടി ചുരുക്കി

2022 ലെ നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ പാര്‍ട്ടിയുടെ നഷ്ട പ്രതാപം തിരിച്ചു പിടിക്കാനുള്ള തീവ്ര ശ്രമങ്ങളുടെ ഭാഗമായി പുതിയ കമ്മിറ്റി രൂപീകരിച്ചിരിക്കുകയാണ് പാര്‍ട്ടി.
യുവാക്കളും ജാതി സമവാക്യങ്ങളും അനുസരിച്ചാണ് പുതിയ നിയമനങ്ങള്‍ ഏറെയും.500 പേര്‍ ഉണ്ടായിരുന്ന യുപി കോണ്‍ഗ്രസ് കമ്മിറ്റിയെ ഒറ്റയടിക്ക് വെട്ടി 50 പേരുള്ള കമ്മിറ്റിയാക്കി മാറ്റിയതാണ് നിര്‍ണായക മാറ്റം.

യുവ നേതാക്കള്‍

യുവ നേതാക്കള്‍

ഇത് കൂടാതെ പുതിയ സംസ്ഥാന അധ്യക്ഷനേയും നാല് വൈസ് പ്രസിഡണ്ടുമാരെയും 12 ജനറല്‍ സെക്രട്ടറിമാരെയും 24 സെക്രട്ടറിമാരെയും പ്രിയങ്ക പുതുതായി നിയമിച്ചിട്ടുണ്ട്.
രാഹുലിന്‍റെ പാത പിന്തുടര്‍ന്ന പ്രിയങ്ക ഗാന്ധി യുവ നേതാക്കള്‍ക്ക് തന്നെയാണ് ആദ്യ പരിഗണന നല്‍കിയത്.

ജാതി സമവാക്യങ്ങള്‍

ജാതി സമവാക്യങ്ങള്‍

40 വയസിനുള്ളില്‍ പെടുന്നവരാണ് കമ്മിറ്റിയില്‍ ഉള്‍പ്പെട്ടവരില്‍ ഏറെയും.കോണ്‍ഗ്രസിന്‍റെ നിയമസഭ കക്ഷി നേതാവായ അജയ് കുമാര്‍ ലല്ലുവാണ് പുതിയ കോണ്‍ഗ്രസ് അധ്യക്ഷന്‍.ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ അധ്യക്ഷ സ്ഥാനം രാജിവെച്ച് രാജ് ബബ്ബാറിന് പകരം അജയ് ലല്ലുവിനെ നിയമിച്ചതിന് പിന്നില്‍ കോണ്‍ഗ്രസിന് വ്യക്തമായ ലക്ഷ്യങ്ങളുണ്ട്.

നിയമനം ഇങ്ങനെ

നിയമനം ഇങ്ങനെ

ഒബിസി വിഭാഗത്തില്‍ നിന്നുള്ള നേതാവാണ് അജയ് കുമാര്‍. കമ്മിറ്റിയിലെ 50 ശതമാനം ആളുകളും ഇത്തരത്തില്‍ സമാന പശ്ചാത്തലങ്ങളില്‍ നിന്നുള്ളവരാണ്. മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവ് പ്രമോദ് തിവാരിയുടെ മകള്‍ ആരാധന മിശ്രയെയാണ് കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതാവായി നിയമിച്ചിരിക്കുന്നത്.

പ്രത്യേകം കമ്മിറ്റികള്‍

പ്രത്യേകം കമ്മിറ്റികള്‍

പ്രമോദ് തിവാരി, പിഎല്‍ പുനിയ, ആര്‍പിഎന്‍ സിംഗ് എന്നിവര്‍ ഉള്‍പ്പെടെ എട്ട് നേതാക്കളുള്ള പ്രത്യേക ഉപദേശക സമിതിയേയും പ്രിയങ്ക നിയമിച്ചിട്ടുണ്ട്. ഉപദേശക സമിതി കൂടാതെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളൊരുക്കാന്‍ പ്രത്യേക പ്ലാനിങ്ങ് ടീമിനേയും കോണ്‍ഗ്രസ് നിയമിച്ചിട്ടുണ്ട്.

എല്ലാ വിഭാഗവും

എല്ലാ വിഭാഗവും

ജാതി സമവാക്യങ്ങള്‍ നിര്‍ണായകമായ സംസ്ഥാനത്ത് ദളിത് വിഭാഗങ്ങള്‍ക്കും സവര്‍ണ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കി കൊണ്ടാണ് കമ്മിറ്റികള്‍ രൂപീകരിച്ചത്. 15 ശതമാനം പേര്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്.

ചര്‍ച്ച നടത്തും

ചര്‍ച്ച നടത്തും

അതേസമയം പ്രിയങ്ക ഗാന്ധിയുടെ പുതിയ നീക്കം കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുടെ ക്യാമ്പിനെ അസ്വസ്ഥമാക്കിയിട്ടുണ്ട്. പലരും നിയമനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തി. ഇതോടെ വീണ്ടും യുപിയില്‍ എത്തുന്ന പ്രിയങ്ക മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തും. ഒക്ടോബര്‍ 14 നാണ് മൂന്ന് ദിവസത്തെ സംസ്ഥാന പര്യടനത്തിന് പ്രിയങ്ക എത്തുന്നത്.

English summary
Priyanka prepares a new team in UP for assembly election 2022
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X