ബിജെപി എംപിക്ക് പ്രിയങ്കാ ഗാന്ധിയുടെ ചൂടന്‍ മറുപടി; നേതാവിന്റെ 'സുന്ദരി' തന്നെ ചിരിപ്പിച്ചുകൊല്ലും
തന്നെ അധിക്ഷേപിച്ച എംപിയുടെ വാക്കുകള്‍ സ്ത്രീകളോടുള്ള ബിജെപിയുടെ മനോഭാവമാണ് തെൡയിക്കുന്നതെന്ന് അവര്‍ പ്രതികരിച്ചു.
ലക്നൗ: ബിജെപി എംപി വിനയ്കത്യാരുടെ ലൈംഗിക പരാമര്‍ശത്തിനെതിരേ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. തന്നെ അധിക്ഷേപിച്ച എംപിയുടെ വാക്കുകള്‍ സ്ത്രീകളോടുള്ള ബിജെപിയുടെ മനോഭാവമാണ് തെൡയിക്കുന്നതെന്ന് അവര്‍ പ്രതികരിച്ചു.

രാജ്യത്തെ ജനസംഖ്യയുടെ പകുതി വരും സ്ത്രീകള്‍. അവരോടുള്ള ബിജെപിയുടെ മനോഭാവമാണിത്. വിനയ് കത്യാരുടെ വാക്കുകള്‍ തന്നെ ഏറെ ചിരിപ്പിച്ചുവെന്നും പ്രിയങ്ക പറഞ്ഞു.
പ്രിയങ്കാ ഗാന്ധിയേക്കാള്‍ സൗന്ദര്യമുള്ള സ്ത്രീകള്‍ ബിജെപിയിലുണ്ടെന്നായിരുന്നു വിനയ് കത്യാരുടെ പരാമര്‍ശം. പ്രിയങ്ക അത്ര സുന്ദരിയൊന്നുമല്ല. പ്രിയങ്കയേക്കാള്‍ സുന്ദരിയാണ് തങ്ങള്‍ക്കൊപ്പമുള്ള സ്മൃതി ഇറാനി. അവര്‍ പോവുന്നിടത്തൊക്കെ വന്‍ ജനക്കൂട്ടമാണ്. ഇറാനിക്ക് സൗന്ദര്യം മാത്രമല്ല, പ്രിയങ്കയേക്കാള്‍ പ്രസംഗിക്കാനുള്ള കഴിവുമുണ്ടെന്നും കത്യാര്‍ പറഞ്ഞു.
ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കുന്നവരുടെ പട്ടിക കഴിഞ്ഞദിവസം കോണ്‍ഗ്രസ് പുറത്തിറക്കിയിരുന്നു. പ്രിയങ്കാ ഗാന്ധി ഉള്‍പ്പെടെയുള്ള 40 പേരുടെ പട്ടികയാണ് പരസ്യപ്പെടുത്തിയത്. ഇതിന് തൊട്ടുപിന്നാലെയായിരുന്നു ബിജെപി നേതാവിന്റെ പ്രതികരണം.
നമ്മുടെ രാഷ്ട്രീയക്കാരുടെ നാണം കെടുത്തുന്ന മനസ്സിലിരിപ്പാണ് ബിജെപി നേതാവിന്റെ വാക്കുകളില്‍ തെളിയുന്നതെന്ന് പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്ര പറഞ്ഞു.
-
രാജ്യത്തെ ആദ്യത്തെ 'പോർട്ട് ഓഫ് റെഫ്യൂജ്' പ്രവർത്തനക്ഷമമാക്കി എപിഎസ്ഇസെഡ് -
കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ കരാർ ജോലി; 50.000 വരെ ശമ്പളം, അപേക്ഷിക്കാം -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി












Click it and Unblock the Notifications