കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ മോദിക്ക് പ്രിയങ്കയുടെ വെല്ലുവിളി; ഇത് ഞാന്‍ പിറന്ന നാട്, ധൈര്യമുണ്ടോ ഏറ്റെടുക്കാന്‍...

Google Oneindia Malayalam News

ദില്ലി: രാജ്യതലസ്ഥാനത്ത് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ തീര്‍ത്തും വ്യത്യസ്തമായിരുന്നു. ജനങ്ങളെ ഇറക്കിമറിച്ച് നടന്ന റാലിയില്‍ പ്രിയങ്ക നടത്തിയ പ്രസംഗവും ഏറെ ശ്രദ്ധിക്കപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് കടന്നാക്രമിച്ചായിരുന്നു പ്രിയങ്കയുടെ പ്രസംഗം.

അതേസമയം, ദില്ലിയിലെ മറ്റൊരു എതിരാളിയായ ആം ആദ്മി പാര്‍ട്ടിക്കെതിരെ കടുത്ത വിമര്‍ശനം പ്രിയങ്ക നടത്തിയില്ല എന്നതും എടുത്തുപറയേണ്ടതാണ്. തിരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ സഖ്യ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നീക്കം നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പ്രിയങ്ക ദില്ലിയില്‍ റോഡ് ഷോ നടത്തിയതും മോദിക്കെതിരെ ശക്തമായ ഭാഷയില്‍ പ്രസംഗിച്ചതും. പ്രിയങ്കയുടെ വെല്ലുവിളി മോദി ഏറ്റെടുക്കുമോ എന്നാണ് ഇനി അറിയേണ്ടത്.....

 ഞാന്‍ ജനിച്ചത് ഇവിടെ

ഞാന്‍ ജനിച്ചത് ഇവിടെ

വളരെ വികാരപരമായിട്ടാണ് ജനങ്ങളെ കൈയ്യിലെടുക്കാന്‍ പ്രിയങ്ക ശ്രമിച്ചത്. ഞാന്‍ ജനിച്ചത് ഇവിടെയാണെന്നും ദില്ലിക്കാരുടെ അഭിലാഷങ്ങള്‍ തനിക്ക് നന്നായി അറിയാമെന്നും പ്രിയങ്ക പറഞ്ഞു. ജനിച്ച നാട്ടില്‍ വന്നാണ് എന്റെ പ്രചാരണം. എന്നാല്‍ മോദി ഇവിടെ വന്നിട്ട് അഞ്ച് വര്‍ഷമേ ആയിട്ടുള്ളൂവെന്നും പ്രിയങ്ക പറഞ്ഞു.

 മോദിക്ക് ധൈര്യമുണ്ടോ

മോദിക്ക് ധൈര്യമുണ്ടോ

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മാറ്റം വരുത്താന്‍ മോദിയെ പ്രിയങ്ക വെല്ലുവിളിച്ചു. താങ്കള്‍ നടപ്പാക്കിയ നോട്ട് നിരോധനം, ജിഎസ്ടി, സ്ത്രീ സുരക്ഷാ പദ്ധതികള്‍ എന്നിവയുടെ പേരില്‍ വോട്ട് ചോദിക്കാന്‍ ധൈര്യമുണ്ടോ എന്ന് പ്രിയങ്ക ചോദിച്ചു. ഭരണനേട്ടങ്ങള്‍ ഉന്നയിച്ച് വോട്ട് ചോദിക്കൂവെന്നും പ്രിയങ്ക പറഞ്ഞു.

റാലിയില്‍ വന്‍ ജനപങ്കാളിത്തം

റാലിയില്‍ വന്‍ ജനപങ്കാളിത്തം

നോര്‍ത്ത് ഈസ്റ്റ് ദില്ലി മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷീലാ ദീക്ഷിതിന് വേണ്ടിയായിരുന്നു പ്രിയങ്കയുടെ ആദ്യ റാലി. ന്യൂനപക്ഷങ്ങള്‍ കൂടുതലുള്ള സീലാംപൂരില്‍ നിന്നാണ് റോഡ് ഷോ തുടങ്ങിയത്. വന്‍ ജനക്കൂട്ടമാണ് പ്രിയങ്കയെ ഇവിടെ എതിരേറ്റത്.

 അഹങ്കാരികളല്ല ഞങ്ങള്‍

അഹങ്കാരികളല്ല ഞങ്ങള്‍

എനിക്ക് നിങ്ങനെ അനാദരിക്കാന്‍ കഴിയില്ല. കാരണം ഇന്ന് കാണുന്ന സാഹചര്യങ്ങളെല്ലാം ഞങ്ങള്‍ക്ക് ഉണ്ടാക്കിതന്നത് നിങ്ങളാണ്. ബിജെപിയെ പോലെ അഹങ്കാരികളല്ല ഞങ്ങള്‍- കൈയ്യടികള്‍ക്കിടെയായിരുന്നു പ്രിയങ്കയുടെ പ്രസംഗം.

 മോദിയോട് പറയാന്‍ സാധിക്കും

മോദിയോട് പറയാന്‍ സാധിക്കും

മോദി ദില്ലിയില്‍ വന്നിട്ട് അഞ്ച് വര്‍ഷമേ ആയിട്ടുള്ളൂ. എന്നാല്‍ ഞാന്‍ ജനിച്ചത് ഈ നഗരത്തിലാണ്. എനിക്ക് ഇവിടെയുള്ള ഓരോ കാര്യവും അറിയാം. ദില്ലിയിലെ ജനങ്ങള്‍ എന്താണ് ചിന്തിക്കുന്നത് എന്ന് മോദിയോട് പറയാന്‍ എനിക്ക് സസാധിക്കുമെന്നും പ്രിയങ്ക പറഞ്ഞു.

മതത്തിന്റെ പേരില്‍ രാഷ്ട്രീയം

മതത്തിന്റെ പേരില്‍ രാഷ്ട്രീയം

മതത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കുന്ന മോദി എല്ലാ സ്ഥാപനങ്ങളും തകര്‍ത്താണ് മുന്നോട്ട് പോകുന്നത്. നഗറ്റീവ് രാഷ്ട്രീയമാണ് മോദിയുടേത്. എന്താണ് മോദി രാജ്യത്തിന് ചെയ്തതെന്ന ചോദ്യത്തിന് നേരിട്ട് മറുപടി പറയാന്‍ അവര്‍ക്ക് കഴിയുന്നില്ലെന്നും പ്രിയങ്ക പറഞ്ഞു.

എല്ലാം തകര്‍ന്നു

എല്ലാം തകര്‍ന്നു

നികുതി വ്യവസ്ഥ മാറ്റിയതോടെ സാധാരണ ബിസിനസുകാര്‍ തകര്‍ച്ച നേരിട്ടു. ഓരോ വര്‍ഷവും രണ്ടുകോടി ജോലി നല്‍കുമെന്നാണ് അവര്‍ പറഞ്ഞിരുന്നത്. ആര്‍ക്കെങ്കിലും ജോലി കിട്ടിയോ എന്ന് പ്രിയങ്ക ചോദിച്ചപ്പോള്‍ ജനക്കൂട്ടം ഇല്ലെന്ന് മറുപടി നല്‍കി.

സൈനികരെ സംരക്ഷിച്ചില്ല

സൈനികരെ സംരക്ഷിച്ചില്ല

സൈനികരെ സംരക്ഷിക്കാന്‍ മോദിക്ക് സാധിച്ചില്ല. യുവാക്കള്‍ക്ക് ജോലി നഷ്ടപ്പെട്ടു. യുവതികള്‍ക്ക് സുരക്ഷയില്ല. ആരാണ് ഇതിനെല്ലാം ഉത്തരവാദി. ആരാണ് മോദിയില്‍ നിന്ന് ഇതിനെല്ലാം ഉത്തരം ചോദിക്കുകയെന്ന് പ്രിയങ്ക ചോദിച്ചപ്പോള്‍ ഞങ്ങള്‍ ചോദിക്കുമെന്ന് ജനങ്ങള്‍ വിളിച്ചുപറഞ്ഞു.

 ഇന്ദിരാ ഗാന്ധി തിരിച്ചുവന്നിരിക്കുന്നു

ഇന്ദിരാ ഗാന്ധി തിരിച്ചുവന്നിരിക്കുന്നു

നിങ്ങളുടെ സുരക്ഷയ്ക്കാണ് നിങ്ങള്‍ വോട്ട് രേഖപ്പെടുത്തേണ്ടത്. ദില്ലി രാജ്യത്തിന്റെ ഹൃദയമാണ്. നിങ്ങള്‍ ശബ്ദം ഉയര്‍ത്തൂ. ഞങ്ങള്‍ക്ക് അത് മതിയാകുമെന്നും പ്രിയങ്ക പറഞ്ഞു. ഇന്ദിരാ ഗാന്ധി തിരിച്ചുവന്നിരിക്കുന്നുവെന്ന പ്ലക്കാര്‍ഡുമായിട്ടാണ് പലരും റോഡ് ഷോയില്‍ പങ്കെടുത്തത്.

 നേട്ടങ്ങള്‍ പറഞ്ഞ് വോട്ട് ചോദിക്കൂ

നേട്ടങ്ങള്‍ പറഞ്ഞ് വോട്ട് ചോദിക്കൂ

രാജീവ് ഗാന്ധിക്കെതിരെയും ജവഹര്‍ലാല്‍ നെഹ്രുവിനെതിരെയും മോദിയും മറ്റു ബിജെപി നേതാക്കളും പ്രചാരണത്തില്‍ പറഞ്ഞ കാര്യങ്ങള്‍ പ്രിയങ്ക തള്ളി. നിങ്ങള്‍ നടപ്പാക്കിയ നേട്ടങ്ങള്‍ പറഞ്ഞ് വോട്ട് ചോദിക്കാന്‍ ധൈര്യം കാണിക്കൂ എന്നാണ് പ്രിയങ്കാ ഗാന്ധി ഈ വിഷയത്തില്‍ പ്രതികരിച്ചത്.

 മോദിയും രാഹുലും പറഞ്ഞത്

മോദിയും രാഹുലും പറഞ്ഞത്

രാജീവ് ഗാന്ധി ഒന്നാം നമ്പര്‍ അഴിമതിക്കാരനായിട്ടാണ് ജീവിതം അവസാനിപ്പിച്ചതെന്ന മോദിയുടെ പ്രസംഗം ഏറെ വിവാദമായിരുന്നു. മോദി ചെയ്ത കര്‍മത്തിന്റെ ഫലം അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ടെന്നാണ് രാഹുല്‍ ഗാന്ധി ഇതിനോട് പ്രതികരിച്ചത്. ഷീലാ ദീക്ഷിതിന് പുറമെ സൗത്ത് ദില്ലി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജേന്ദ്ര സിങിന് വേണ്ടിയും പ്രിയങ്ക പ്രചാരണം നടത്തി.

മെയ് 21ന് പ്രധാനമന്ത്രിയെ തീരുമാനിക്കും!! രാഹുല്‍ ഗാന്ധിയുമായി ധാരണ, നായിഡു ബംഗാളിലേക്ക്മെയ് 21ന് പ്രധാനമന്ത്രിയെ തീരുമാനിക്കും!! രാഹുല്‍ ഗാന്ധിയുമായി ധാരണ, നായിഡു ബംഗാളിലേക്ക്

English summary
Priyanka Gandhi respond to Modi's Rajiv Gandhi comments; Are You Ready to seek Votes for GST, Note ban
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X