കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗിക്ക് മുന്നറിയിപ്പ് നല്‍കി പ്രിയങ്ക; തിരിച്ചുവരും, കോണ്‍ഗ്രസ് 10 ലക്ഷം പ്രഖ്യാപിച്ചു

Google Oneindia Malayalam News

Recommended Video

cmsvideo
തോറ്റിട്ടും രണ്ടും കല്‍പ്പിച്ച് പ്രിയങ്ക ഗാന്ധി

ദില്ലി: യുപിയിലെ സോനാഭദ്രയില്‍ കൊല്ലപ്പെട്ട ആദിവാസികളുടെ ബന്ധുക്കളെ കണ്ട കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി തിരിച്ചുപോന്നത് യോഗി സര്‍ക്കാരിന് ശക്തമായ താക്കീത് നല്‍കിയ ശേഷം. താന്‍ ഇപ്പോള്‍ പോകുന്നു. പക്ഷേ തിരിച്ചുവരുമെന്ന് പ്രിയങ്ക പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കണ്ട ശേഷം, താന്‍ ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണെന്ന് പ്രിയങ്കാ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

തൊട്ടുപിന്നാലെ മിര്‍സാപൂര്‍ കളക്ടര്‍ വിശദീകരണവുമായി രംഗത്തെത്തി. പ്രിയങ്ക സ്വതന്ത്രയാണെന്നും അവര്‍ക്ക് എവിടെ വേണമെങ്കിലും പോകാമെന്നും കളക്ടര്‍ പറഞ്ഞു. ഇതിന് മറുപടിയായിട്ടാണ് താന്‍ തിരിച്ചുവരുമെന്ന് പ്രിയങ്ക മുന്നറിയിപ്പ് നല്‍കിയത്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് കോണ്‍ഗ്രസ് 10 ലക്ഷം രൂപ നല്‍കുമെന്ന് പ്രിയങ്ക പ്രഖ്യാപിച്ചു. വിശദാംശങ്ങള്‍....

പ്രിയങ്ക വിമാനത്താവളത്തിലേക്ക് മടങ്ങി

പ്രിയങ്ക വിമാനത്താവളത്തിലേക്ക് മടങ്ങി

കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ കാണരുത് എന്നാണ് പോലീസ് തന്നോട് ആദ്യം പറഞ്ഞത്. തന്നെ മണിക്കൂറുകളോളം തടഞ്ഞുവെക്കുകയും ചെയ്തു. ഇപ്പോള്‍ പറയുന്നു അറസ്റ്റ് ചെയ്തിട്ടില്ല എന്ന്. തന്റെ ലക്ഷ്യം നേടി കഴിഞ്ഞു. ബന്ധുക്കളുമായി കണ്ടു. ഇപ്പോള്‍ പോകുന്നു. പക്ഷേ തിരിച്ചുവരുമെന്നും വാരണാസി വിമാനത്താവളത്തിലേക്ക് തിരിക്കുംമുമ്പ് പ്രിയങ്ക ശക്തമായ ഭാഷയില്‍ താക്കീത് നല്‍കി.

കളക്ടര്‍ പറയുന്നു

കളക്ടര്‍ പറയുന്നു

പ്രിയങ്കാ ഗാന്ധിക്ക് എവിടെയും പോകാം. പക്ഷേ, മിര്‍സാപൂരില്‍ പോകാന്‍ പാടില്ലെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. അവരെ അറസ്റ്റ് ചെയ്തിട്ടില്ല. ജാമ്യത്തുക കെട്ടിവെക്കേണ്ടതുമില്ലെന്നും കളക്ടര്‍ പറഞ്ഞു. സമാധാനം പുലര്‍ന്നാല്‍ നിരോധനാജ്ഞ പിന്‍വലിക്കും. ഇതുവരെ 29 പേരെ അറസ്റ്റ് ചെയ്തുവെന്നും കളക്ടര്‍ പറഞ്ഞു.

 കോണ്‍ഗ്രസ് 10 ലക്ഷം പ്രഖ്യാപിച്ചു

കോണ്‍ഗ്രസ് 10 ലക്ഷം പ്രഖ്യാപിച്ചു

കൊല്ലപ്പെട്ടവരുടെ അടുത്ത ബന്ധുക്കള്‍ക്ക് കോണ്‍ഗ്രസ് 10 ലക്ഷം രൂപ നല്‍കുമെന്ന് പ്രിയങ്കാ ഗാന്ധി പ്രഖ്യാപിച്ചു. കുടുംബാംഗങ്ങളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് പ്രിയങ്ക ഇക്കാര്യം പറഞ്ഞത്. യുപി സര്‍ക്കാര്‍ 25 ലക്ഷം രൂപ വീതം നല്‍കണം. സുതാര്യമായ അന്വേഷണം നടത്തണമെന്നും പ്രിയങ്കാ ഗാന്ധി ആവശ്യപ്പെട്ടു.

കേസുകള്‍ ഒഴിവാക്കണം

കേസുകള്‍ ഒഴിവാക്കണം

ആദിവാസികള്‍ക്ക് അവരുടെ ഭൂമിയില്‍ അവകാശം നല്‍കണം. വര്‍ഷങ്ങളായി അവര്‍ കൃഷി ചെയ്യുന്നസ്ഥലമാണിത്. അത് മറ്റൊരാളെയും കൈയ്യേറാന്‍ അനുവദിക്കരുത്. ആദിവാസികള്‍ക്കെതിരെ എടുത്ത കേസുകള്‍ ഒഴിവാക്കണം. ആദിവാസികള്‍ക്ക് നീതി ലഭ്യമാക്കണമെന്നും പ്രിയങ്കാ ഗാന്ധി യോഗി ആദിത്യനാഥ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

എന്തുകൊണ്ട് തടയുന്നു

എന്തുകൊണ്ട് തടയുന്നു

സോനഭദ്രയില്‍ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതുകൊണ്ടാണ് രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ തടയുന്നത്. എല്ലാവരും സമാധാനം കാത്തുസൂക്ഷിക്കാന്‍ സഹകരിക്കണം. രാഷ്ട്രീയ നേതാക്കളെയും സാമൂഹിക പ്രവര്‍ത്തകരെയും പ്രദേശത്തേക്ക് കടത്തിവിടുന്നില്ലെന്നും സോനഭദ്ര കളക്ടര്‍ അങ്കിത് അഗര്‍വാള്‍ പറഞ്ഞു.

പ്രിയങ്കയുടെ അന്തിസമരത്തില്‍ യോഗി വീണു; ചര്‍ച്ചയ്ക്ക് അവസരമൊരുക്കി, കോണ്‍ഗ്രസ് തന്ത്രം ഫലിച്ചുപ്രിയങ്കയുടെ അന്തിസമരത്തില്‍ യോഗി വീണു; ചര്‍ച്ചയ്ക്ക് അവസരമൊരുക്കി, കോണ്‍ഗ്രസ് തന്ത്രം ഫലിച്ചു

English summary
Priyanka says I’ll be back; Congress give 10 lakh to next kin of Victim
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X